Friday, August 24, 2018

അച്ഛന്റെ മനസ്സിലുള്ളത് കണ്ടറിഞ്ഞ് അതനുസരിച്ച് ജീവിക്കണം, അച്ഛനോ അമ്മക്കോ മറ്റാർക്കും തന്നെ വിഷമമുണ്ടാക്കുന്ന രീതിയിൽ ആവരുത് നമ്മുടെ നോട്ടവും വർത്തമാനവും ചിന്തകളും പ്രവൃത്തികളും എല്ലാം.ഒരു ഉത്തമപുത്രന്റെ ലക്ഷണം തന്നെ ഇതാണ് എന്ന് ശ്രീരാമദേവൻ നമുക്ക് രാമായണത്തിലൂടെ ജീവിച്ചു കാണിച്ചു തരുന്നു. 
അപ്പോൾ നിങ്ങൾ ഒരുപക്ഷെ ചോദിച്ചേക്കാം, "ഞാൻ  ഇതുവരെ ഒരു ഉത്തമപുത്രൻ ആയിരുന്നോ എന്നൊരു സംശയം. എന്നാൽ ഒരു  മദ്ധ്യമപുത്രൻ എങ്ങിനെയിരിക്കണം? എന്നാണ് രാമൻ രാമായണത്തിൽ പറയുന്നത്? ശ്രീ രാമൻ പറയുന്നു  "പറയുന്നത് 'മാത്രം' ചെയ്യുന്ന പുത്രൻ മദ്ധ്യമപുത്രനാണ്. സ്വന്തം ബുദ്ധിയുപയോഗിച്ച് പറഞ്ഞതിലും കൂടുതൽ ചെയ്യുവാൻ അവർക്ക് ശ്രദ്ധയുണ്ടായിരിക്കില്ല." പറഞ്ഞാലും ഇത് തന്റെ കർത്തവ്യമല്ല എന്ന ഭാവത്തിൽ, അനുസരണ ഇല്ലാത്ത പുത്രൻ അധമപുത്രനത്രെ. അങ്ങനെയൊരു പുത്രനെക്കൊണ്ട് അച്ഛനമ്മമാർക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ നാടിനോ ലോകത്തിനു തന്നെയും യാതൊരു ഗുണവും ഉണ്ടായിരിക്കില്ല.
ശ്രീരാമദേവന്റെ ജീവിതത്തിലൂടെ നമ്മൾ കുട്ടികൾ എങ്ങിനെയായിരിക്കണം എന്ന് കാണിച്ചു തരുന്നില്ലേ? അച്ഛനുമമ്മയും എന്താണോ മനസ്സിൽ വിചാരിച്ചത് അത് നമ്മുടെ മാത്രമല്ല ലോകത്തിന്റെ നന്മാക്കായിട്ടാണ് എന്ന് ശ്രീരാമദേവൻ മനസ്സിലാക്കി. മഹാമുനികളുമായി സത്സംഗത്തിനും കാനനവാസം ഉപകരിച്ചു. 
അന്യർക്ക് ദോഷപ്രവൃത്തികൾ ചെയ്യുന്ന രാക്ഷസാദികൾ ഇന്നും നമ്മുടെ ഉള്ളിലും ഉള്ളതാണ്. അവരെ കണ്ടുപിടിച്ച് ഇല്ലായ്മ ചെയ്യുവാൻ സാക്ഷാൽ ഭഗവാൻ ശ്രീ നാരായണൻ നമ്മളെ അനുഗ്രഹിക്കട്ടെ..
VANAJA RAVI NAIR

1 comment:

  1. Melpathur Narayana Bhattathiri when he was about 5 years old composed this verse when ascholar asked a casual question about the progress of his studies.The scholar said pranam,you are blessed with mastery over vibhakti,you will also become a great bhakta.
    V V Subramanian
    vvs1934@yahoo.co.in

    ReplyDelete