Friday, August 24, 2018

വാർദ്ധക്യം .

പ്രായമേറിടും 
ദേഹമൊക്കവേ, 
പ്രാണവേദന 
തന്നുവെങ്കിലും.. 
പ്രിയരൊക്കവേ 
പിരിഞ്ഞുപോയിടും,
പ്രാണപ്രേയസി 
മരിച്ചുപോയിടും.... 

നടന്നു പോയിടാൻ 
ആകാതെയായിടും,
മോഹമോക്കവേ 
കുറയാതിരുന്നിടും. 
വേഗമേറിടും 
വാഹനത്തിലും,
മോഹമൊക്കവേ 
പാഞ്ഞുപാഞ്ഞിടും.
ശോക-മോഹങ്ങൾ 
മനം തളർത്തിടും, 
ആശ-പാശങ്ങൾ 
വരിഞ്ഞു കെട്ടിടും. 

ലോകരോക്കവേ 
തിരക്കിലാണ്ടിടും, 
നേരമൊട്ടുമേ 
പോകാതെയായിടും. 
ടീവി കണ്ടിടാൻ 
കണ്ണു കാണുമോ?
പാട്ടു കേൾക്കുവാൻ 
അന്നു പറ്റുമോ ?

രണ്ടു ശ്ലോകങ്ങൾ 
ഇന്നുപഠിച്ചിടിൽ 
അന്നു ചൊല്ലിടാൻ 
എത്ര എളുപ്പമായിടും!

No comments:

Post a Comment