Wednesday, August 01, 2018

ഗീതാദര്‍ശനം / കാനപ്രം കേശവന്‍ നമ്പൂതിരി
Wednesday 1 August 2018 1:08 am IST
അധ്യായം 18- 35- ാം ശ്ലോകം
ദുര്‍മേധാഃ മേധാ എന്ന വാക്കിന്- ബഹുഗ്രന്ഥധാരണ സമര്‍ത്ഥാ ബുദ്ധി- ഒരുപാട് ഗ്രന്ഥങ്ങള്‍ അഭ്യസിച്ച് നേടിയ ജ്ഞാനം എപ്പോഴും നിലനിര്‍ത്തുന്ന ബുദ്ധി എന്നാണ് അര്‍ത്ഥം. ഈ ശ്ലോകത്തില്‍ ദുര്‍മേധാ എന്നാണ് പറഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ ദ്രോഹിക്കാനും ഹിംസിക്കാനും വഞ്ചിക്കാനും നിയമപാലകന്മാരില്‍ നിന്ന് രക്ഷപ്പെടാനും ഭരണകര്‍ത്താക്കളെ വശീകരിക്കാനുമുള്ള ഉപായങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും നോവലുകളും പഠിച്ച് ബുദ്ധിയില്‍ നിറച്ചുവച്ചിട്ടുള്ളവരെയാണ് 'ദുര്‍മേധാഃ' എന്നുപറഞ്ഞിട്ടുള്ളത്.
അത്തരക്കാരുടെ മനസ്സിനെ എപ്പോഴും സ്വപ്നം= ഉറക്കം, ഭയം= നിയമപാലകന്മാരില്‍നിന്നും, ഭരണാധികാരികളില്‍നിന്നും ഉണ്ടാവുന്ന ഭയം= പേടി, ശോകം= ദുഃഖം, വിഷാദം= ഇഷ്ടജനങ്ങളോ, പ്രിയപ്പെട്ട വസ്തുക്കളോ, കൈവിട്ടു പോയാലുണ്ടാവുന്ന വ്യസനം, മദം= ശാസ്ത്രങ്ങള്‍ക്കു വിരുദ്ധമായ ഭൗതികസുഖം. അനുഭവിച്ചാലുണ്ടാവുന്ന സന്തോഷം മുതലായവയില്‍ തന്നെ വ്യാപരിച്ചു കൊണ്ടുതന്നെ, ഒരിക്കലും ഉപേക്ഷിക്കാതെ തന്നെ, തന്റെ കര്‍ത്തവ്യമായിക്കരുതി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏതൊരു ധൃതിയാണോ, ആ ധൃതി തമോഗുണപൂര്‍ണമായ ധൃതി എന്നു മനസ്സിലാക്കൂ!
സുഖം എന്ന അവസ്ഥയും മൂന്നുവിധത്തിലാണ്
അധ്യായം- 18- 36- ാം ശ്ലോകം
സുഖംതു
സുഖത്തിനു വേണ്ടിയാണല്ലോ എല്ലാ ജീവാത്മാക്കളുടെയും പ്രവൃത്തിയും ആഗ്രഹവും. ആ സുഖം സാത്വിക- രാജസ- താമസ ഭേദം അനുസരിച്ച് മൂന്നു വിധമാണ്. ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും കര്‍ത്താവിന്റെയും ബുദ്ധിയുടെയും ധൃതിയുടെയും ത്രിഗുണഭാവം അനുസരിച്ച് മൂന്നുവിധത്തിലുള്ള ഭേദങ്ങള്‍ പറഞ്ഞു. ഇനി സുഖത്തിന്റെ ഭേദം പറയാം, കേള്‍ക്കൂ! ഭഗവാന്‍ 'ഭരതര്‍ഷഭ'- എന്ന് അര്‍ജ്ജുനനെ  വിളിക്കുന്നു. കാരണം ആ വിവരണം കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള യോഗ്യത അര്‍ജ്ജുനന് ഉണ്ട്. ഭരതചക്രവര്‍ത്തിയുടെ വംശത്തിലാണല്ലോ നീ ജനിച്ചത്. രാജസവും താമസവും ആയ സുഖം ഉപേക്ഷിക്കണമെന്നും സാത്വികമായ സുഖം നേടണമെന്നും നിനക്ക് അറിയാം.
എല്ലാവിധ സുഖത്തിന്റെയും ലക്ഷണം പറയാം;
യത്രഅഭ്യാസാല്‍രമകത- എപ്പോഴും എത്ര തവണ ബന്ധപ്പെടുമ്പോഴും, വെറുപ്പ് തോന്നാതെ നാം ആനന്ദിക്കുന്നു, രചിക്കുന്നു. ഇതാണ് മൂന്നുവിധം. സുഖത്തിന്റെയും ലക്ഷണ ഭൗതിക വിഷയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ പെട്ടെന്ന് സുഖം തോന്നാം. 
ദുഃഖാന്തം ച നിഗഗച്ഛതി
എല്ലാവിധ ദുഃഖങ്ങളുടെയും അന്തം= നാം ഉണ്ടാവുകയും അനുഭവിക്കുകയും ചെയ്യാം.
9961157857

No comments:

Post a Comment