Thursday, September 20, 2018

ജ്ഞാന രാമായണം: സനാതന ഗ്രന്ഥങ്ങള്‍ 4 അര്‍ത്ഥത്തിലാണ്‌ അവയുടെ സൃഷ്‌ടികള്‍ നടത്തിയിരിക്കുന്നത്‌. അവ 1. വാക്യാര്‍ത്ഥം 2. യാജ്ഞികാര്‍ത്ഥം 3. വൈദീകാര്‍ത്ഥം 4. തത്വാര്‍ത്ഥം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ബ്രഹ്മചാരികള്‍ക്ക്‌ വാക്യാര്‍ത്ഥവും, ഗൃഹസ്ഥാശ്രിമകള്‍ക്ക്‌ യാജ്ഞികാര്‍വും, വാനപ്രസ്ഥര്‍ക്ക്‌ ദൈവീകാര്‍ത്ഥവും, സന്യാസിമാര്‍ക്ക്‌ തത്വാര്‍ത്ഥവുമാണ്‌ വിവക്ഷിക്കുന്നത്‌. അതായത്‌ കുട്ടികള്‍ക്ക്‌ പറഞ്ഞു കൊടുക്കുന്ന രീതിയിലല്ല മറ്റുള്ള തരക്കാര്‍ മനസ്സിലാക്കേണ്ടത്‌ എന്ന്‌ അര്‍ത്ഥം. മുതിര്‍ന്നവര്‍ രാമായണം വെറും ഒരു കഥയായിട്ട്‌ ധരിച്ചു വെച്ച്‌ ഇതിനെ കാണരുത്‌. 

ഈ വിശ്വ പ്രപഞ്ചത്തെ തന്നെയാണ്‌ ഇവിടെ അയോദ്ധ്യ എന്ന്‌ വിവക്ഷിക്കുന്നത്‌. രാമന്‍ എന്നത്‌ പരമാനന്ദമാണ്‌. വിശ്വത്തിന്റെ പരമാനന്ദം സ്ഥാപിക്കലാണ്‌ രാമ രാജ്യ സ്ഥാപനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ദശേന്ദ്രീയങ്ങളാകുന്ന 10 ഇന്ദ്രീങ്ങളില്‍ ഇരുന്ന്‌ ഇന്ദ്രീയ വിഷയങ്ങളിലൂടെ സംഘട്ടനം നടത്തി കൊണ്ടിരിക്കുന്ന ആത്മാവാണ്‌ ദശരഥന്‍. ആത്മാവിന്റെ ത്രി ശക്തികളാകുന്ന ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി ഇവരാണ്‌ മൂന്നു ഭാര്യമാര്‍. ജാഗ്രത്ത്‌, സ്വപനം, സുഷുപ്‌തി, തുരീയം എന്നീ 4 പേര്‍ ചേര്‍ന്നതാണ്‌ പുത്രന്മാര്‍.
മനുഷ്യ ജന്മം ജ്ഞാനസമ്പാദനത്തിനും, ആത്മ സാക്ഷാല്‍കാരത്തിനും മാത്രമുള്ളതാകുന്നു എന്ന്‌ നാം മനസ്സിലാക്കണം. ഇന്‍ഷ്വറന്‍സ്‌ കമ്പനികളും, ബാങ്കുകളും മനുഷ്യന്റെ ഭവി സുരക്ഷിതമാക്കുവാന്‍ കിണഞ്ഞു പ്രയത്‌നിക്കുന്നു. പക്ഷെ അവര്‍ക്ക്‌ ഇന്ന്‌ അവരുടെ വാഗ്‌ദാനം പാലിക്കുവാന്‍ കഴിഞ്ഞില്ല. ആഗോളതലത്തില്‍ സാമ്പത്തിക തകര്‍ച്ച ബാധിച്ചപ്പോള്‍ അവരുടെ സുരക്ഷിതത്വം കാറ്റില്‍ പറത്തിപ്പോയി. പിന്നെ എവിടെയാണ്‌ സുരിക്ഷിതത്വം? സുകൃതിയായ ഒര ജീവന്‌ ഈ ബോധം ഉദിക്കുന്നു. ഈ ബോധം ക്രമേണ വളര്‍ന്ന്‌ ദൃഢപ്പെടുന്നു. എല്ലാ ജന്മങ്ങളും ദൈവ സന്നിദ്ധിയില്‍ എത്തി ചേരുന്നു.

വസിഷ്‌ഠ മഹര്‍ഷിയുടെ ഉപദേശ പ്രകാരം വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം യാത്രയാകുന്ന രാമ ലക്ഷ്‌മണന്മാര്‍ (ജാഗ്രത്തും, തുരീയവും) സദ്‌ ഗുരു ലാഭം തന്നെയാകുന്നു. സദ്‌ ഗുരുവിലൂടെ ബല-അതിബല എന്നീ മന്ത്രങ്ങളും ഉപദേശിച്ചു കിട്ടുന്നു. തന്മൂലം വിശപ്പ്‌ ദാഹം, ഭയം, വ്യസനം, ക്രോധം എന്നിവയെ ജയിക്കുവാന്‍ കഴിയുന്നു. ഇതിനര്‍ത്ഥം ബ്രഹ്മചര്യം, അഹിംസ, സത്യം, എന്നീ അനുഷ്‌ഠാനങ്ങളിലൂടെ സ്ഥുല-സൂക്ഷ്‌മ ശരീരങ്ങളുടെ ഇച്ഛകളെ ദൂരികരിക്കുവാന്‍ കഴിയുന്നു എന്നതാണ്‌. ബഹ്മചര്യത്തിലൂടെ ശരീരത്തിന്റേയും, അഹീംസയിലൂടെ മനസ്സിന്റേയും, സത്യം കൊണ്ട്‌ ബുദ്ധിയുടേയും സര്‍വ്വ ദു:ഖങ്ങളും അകലുന്നു. വിശപ്പും ദാഹവും സ്ഥൂല ശരീരത്തിന്റേയും, ഭയം വ്യസനം, ക്രോധം എന്നിവ സൂക്ഷ്‌മ ശരീരത്തിന്റേയും ദു:ഖങ്ങളാകുന്നു.

ബ്രഹ്മചര്യം, അഹിംസ, സത്യം എന്നിവ സാത്വീക അനുഷ്‌ഠാനങ്ങള്‍ കൊണ്ട്‌ സ്ഥൂലവും, സൂക്ഷമവുമായ ശരീരങ്ങള്‍ ഓജസ്സും, തേജസ്സും, വീര്യവുമുള്ളതായി തീരുന്നു. ബ്രഹ്മ ജ്ഞാനം സമ്പാദിക്കുന്നതില്‍ വീര്യമില്ലെങ്കില്‍ പ്രായസങ്ങള്‍ നേരിടും. തീവ്ര വൈരാഗ്യം കൊണ്ട്‌ ഇഹപരങ്ങളായ എല്ലാ പദാര്‍ത്ഥങ്ങളിലുള്ള എല്ലാ ആഗ്രഹത്തെയും ജയിച്ചതിനെയാണ്‌ താടക വധം കൊണ്ട്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഈ പ്രക്രിയ കൊണ്ട്‌ രാഗ ദോഷങ്ങള്‍ അകന്ന്‌ അന്തകരണം ശുദ്ധമാകുന്നു. ഇതു തന്നെയാണ്‌ വിശ്വാമിത്ര യാഗവും, മാരിച സുബാഹുകകളുടെ ഉപദ്രവത്തില്‍ നിന്നുള്ള രക്ഷയും. ഇത്രയുമാകുമ്പോള്‍ ജീവന്‍ ബ്രഹ്മ വിദ്യയാകുന്ന സീതയെ ലഭിക്കുവാന്‍ അര്‍ഹമാകുന്നു. ബ്രഹ്മവിദ്യയാകുന്ന സീതാ ലാഭത്തിനു വേണ്ടി ശരിരാഭിമാനാദി ഭാവങ്ങള്‍ ഇല്ലാത്ത ജ്ഞാന ഭാവമാകുന്ന വിദേഹ രാജ്യത്തില്‍ നിന്നും ലഭിച്ച അയോനിജയായ സീത തന്നെ ജ്ഞാന വിദ്യയാകുന്നു.

പരിശുദ്ധ പ്രേമ ഭക്തിയുടെ പ്രതീകമാണ്‌ അഹല്യ. മനസ്സാകുന്ന ഇന്ദ്രന്‍ ആഗ്രഹങ്ങളാകുന്ന സങ്കല്‍പങ്ങള്‍ കൂടി ചേര്‍ന്ന്‌ ഈശ്വര പേമം ജനിച്ച്‌ ജീവനെ ഊര്‍ദ്ധ ഗതിയിലേക്ക്‌ നയിച്ച്‌ ജ്ഞാനത്തിലേക്ക്‌ ഉയര്‍ത്തുന്ന ഒരു കര്‍മ്മമാണ്‌ അഹല്യ മോക്ഷം. സീതയുമായി അയോദ്ധ്യയിലേക്ക്‌ മടങ്ങുന്ന ശ്രീരാമന്‍ വഴി മദ്ധ്യത്തില്‍ ഭാര്‍ഗ്ഗവരാമനെ കണ്ടു മുട്ടുന്നുണ്ട്‌. ഇവിടെ രണ്ടു രാമന്മാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന വാദം ഉയര്‍ന്നു വരുന്നുണ്ട്‌. ജീവാത്മാവും, പരമാത്മാവും അതായത്‌ ജീവനും, ഈശ്വരനും രണ്ടല്ലെന്നും ഒന്നാണെന്നും നമ്മെ ബോധ്യപ്പെടുത്തി തരുന്നു. വിദേഹ രാജ്യം എന്നു വെച്ചാല്‍ ദേഹം ഇല്ലാത്ത രാജ്യം എന്നര്‍ത്ഥം. വിദേഹത്തിലാണ്‌ ജ്ഞാനം എന്ന സംഗതി ഉണ്ടാകുന്നത്‌.
പഠനാന്തരം അയോദ്ധ്യയില്‍ മടങ്ങിയെത്തിയ രാമന്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി എന്ന്‌ പറയപ്പെടുന്നു. പ്രപഞ്ച പ്രവര്‍ത്തികളില്‍ നിന്ന്‌ മോചിതനായി ജ്ഞാന നിര്‍വൃതിയില്‍ മുഴുകുവാന്‍ പോകുന്നു എന്നര്‍ത്ഥം.

പ്രാരാബ്‌ധമാകുന്ന ഇച്ഛാശക്തി കൈകേയിയിലൂടെ പട്ടാഭിഷേകത്തിനു ഭംഗം വരുത്തി. ജ്ഞാന പ്രാപ്‌തിക്കുള്ള അവസരം യോജിച്ചു വന്നാലും പ്രാരാബ്‌ധം അവസാനിക്കാതെ ഒരു ജീവന്‌ മുക്തിയും, മോക്ഷവും ലഭിക്കുകയില്ല. അതുകൊണ്ടാണ്‌. യോഗാസനങ്ങളും, ധ്യാന മുറകളും കഠിനമായി അഭ്യസിച്ചിട്ടും കാര്യമായ പുരോഗതി ലഭിക്കാതെ പോകുന്നത്‌.

പ്രജ്ഞ, തുരീയ ഭാവങ്ങളാകുന്ന ഭരത, ശത്രുഘനന്മാരില്‍ നിന്ന്‌ അകന്ന്‌ ലോക വ്യാപരത്തിലേക്ക്‌ ഇറങ്ങി ചെല്ലുന്നതാണ്‌ രാമന്റെ കാനന വാസം. ഇച്ഛാശക്തിയും, ക്രിയാശക്തിയും, ജ്ഞാന ശക്തിയും ജീവനെ അങ്ങോട്ടും ഇങ്ങോട്ടും ശക്തിയായി വലിച്ചു ഉലച്ചുവെങ്കിലും പ്രാരാബ്‌ധമാകുന്ന കൈകേയിയെ തടുക്കുവാന്‍ ആരാലും കഴിഞ്ഞതുമില്ല. ജ്ഞാനമാകുന്ന ഗംഗ കടന്ന്‌ പ്രപഞ്ച ധര്‍മ്മമാകുന്ന കാട്ടിലെത്തി പ്രാരാബ്‌ധ ഫലം അനുഭവിക്കുമ്പോഴും സദ്‌ജന സമ്പര്‍ക്കത്തിലൂടെ, താഴേക്ക്‌ അധിപതിക്കാതിരിക്കുവാന്‍ ഭരദ്വാജന്‍, വാത്മീകി എന്നിവരുടെ കൂടെ ചിത്രകൂടത്തില്‍ സഹവസിച്ചു താമസമാക്കി. സദ്‌സഗമം ചെയ്‌തു കൊണ്ട്‌ തന്നെ ബ്രഹ്മ വിദ്യയെ പരിപോഷിപ്പിച്ചു പോന്നു.

ജ്ഞാന വിദ്യ സ്വീകരിച്ച വ്യക്തി ചില കാര്യങ്ങളില്‍ നിയന്ത്രണ ജീവിതം പലിക്കണം. അതില്‍ നിന്നുള്ള വ്യതിചലിച്ച ജീവിത രീതിയെ കാണിക്കുന്നതാണ്‌ കാനനവാസം. പ്രപഞ്ച ധര്‍മ്മം മൂലം ശരീരം ദുര്‍ബലവും, മനസ്സ്‌ കന്മഷവും നിറഞ്ഞതുമായി ക്രോധ വികാരങ്ങളില്‍ പതിച്ച ജീവനില്‍ നിന്ന്‌ ആത്മ വിദ്യയാകുന്ന സീത കൈവിട്ടു പോകുന്നു. വീണ്ടും ആത്മവിദ്യ കൈവരിക്കുന്നതിനു വണ്ടി ഭക്തിയും, വൈരാഗ്യവുമാകുന്ന രണ്ടു ചിറകുകളുള്ള വിവേകമാകുന്ന ജഡായുവിന്റെ നിര്‍ദ്ദേശാനുസരണം സ്വന്തം സ്വരൂപമായ അകത്തീശ്വരന്റെ (അഗസ്‌ത്യന്‍) നിര്‍ദ്ദേശ പ്രകാരം പ്രാണായാമം സ്വീകരിച്ച്‌ (വായു പുത്രനായ ഹനുമാന്‍) അവിവേകവും, വിവേകവുമാകുന്ന ബാലി, സുഗ്രീവന്‍ എന്നീ രണ്ടു പേരില്‍ അവിവേകമാകുന്ന ബാലിയെ നിഗ്രഹിച്ചു. വിവേകം ഉദയം പൂണ്ട്‌ തന്നിലെ തന്നെ ആഗ്രഹങ്ങളാകുന്ന ശൂര്‍പ്പണഖയെന്ന രാക്ഷസീയത്തെ അറുത്തു മാറ്റി തന്നിലെ തന്നെ തമോഗുണമാകുന്ന കുംഭകര്‍ണ്ണനെ വധിച്ച്‌, രജോ ഗുണമാകുന്ന രാവണനേയും വധിച്ച്‌ സ്വാത്വീക ഗുണമായ വിഭീഷണന്റെ സഹായത്തോടെ ആത്മ ജ്ഞാന വിദ്യയാകുന്ന സീതയെ തിരികെ സ്വീകരിക്കുന്നു. ഇവിടെ ഒരു പ്രത്യേക സംഗതിയോര്‍ക്കണം. രാമന്‌ രാവണന്‍ ശത്രുവായിരുന്നില്ല. എന്നാല്‍ രാവണന്‌ രാമന്‍ ശത്രുവും ആയിരുന്നു. ആത്മ ജ്ഞാനാര്‍ത്ഥം കയറി പോകുന്ന വഴിയില്‍ ശത്രുവും, മിത്രവും ഇല്ല. 
ശൂര്‍പ്പണഖ കാമസ്വരൂപണിയാണ്‌. ബുദ്ധി ശൂന്യത, ക്രൂരത, കാമം അഹംങ്കാരം എന്നിവയുടെ പ്രതീകമായിട്ടാണ്‌ ശൂര്‍പ്പണഖയെ അവതരിപ്പിച്ചിട്ടുള്ളത്‌. സല്‍ഗുണങ്ങള്‍ ദുര്‍ഗുണങ്ങളെ നശിപ്പിക്കുന്നു. ശൂര്‍പ്പണഖയെ അംഗ ഭംഗം വരുത്തി എന്നു പറഞ്ഞാല്‍ ദുര്‍ഗുണങ്ങളെ മനസ്സില്‍ നിന്ന്‌ പിഴുതുമാറ്റി എന്ന്‌ ധരിക്കണം. 
ശൂര്‍പ്പണഖയെ ഉപദ്രവിച്ചു എന്നറിഞ്ഞ്‌ പകരം വീട്ടുന്നതിനായി ഖരന്‍, ദൂഷണന്‍ എന്നീ സഹോദരന്മാരോടൊപ്പം ത്രിശിരസ്സനും, രാക്ഷസ്സപടയും കൂടി പുറപ്പെട്ടു. പരുഷമായ രീതിയില്‍ സംസാരിക്കുന്നവനും, ക്രൂര കര്‍മ്മങ്ങള്‍ ചെയ്യുന്നവനുമാകുന്നു ഖരന്‍. സ്വന്തം ദോഷങ്ങള്‍ അിറയാതെ, ദുരഭിമാനത്തോടെ പരദൂഷണം ചെയ്യന്നവനും, നിര്‍ദ്ദയനുമാണ്‌ ദൂഷണന്‍. ക്രോധം, ലോഭം, മോഹം എന്നിവയാണ്‌ ത്രിശിരസ്സന്റെ മൂന്നു തലകള്‍. ഈ ദുര്‍ഗുണങ്ങളെയെല്ലാമാണ്‌ രാമന്‍ ഇവിടെ സംഹരിച്ചത്‌. 
ത്രിഗുണങ്ങളുടെ (സത്വ-രജസ്‌-തമോ ഗുണങ്ങള്‍) സമ തുലനത തെറ്റുന്നതും, തിരുത്തപ്പെടുന്നതുമാണ്‌ ഇതിഹാസ വിഷയങ്ങള്‍. ശമദാമാദികള്‍ സത്വ ഗുണങ്ങളും, കാമ ക്രോധങ്ങള്‍ രജോ തമോ ഗുണങ്ങളുമാണ്‌. സാത്വീക ഗുണം ദൈവീകവും, രജോ തമോ ഗുണങ്ങള്‍ അസുരവും, രാക്ഷസീയവും, പൈശാചികവുമാണ്‌. താടകയും, ശൂര്‍പ്പണഖയും, രാവണനുമെല്ലാം അസുരതയുടെ, പൈശാ ചികതയുടെയെല്ലാം പ്രതീകങ്ങളാണ്‌. താടകയെ "ഭയങ്കരീ" എന്ന്‌ വിളിക്കപ്പെടുന്നു. ക്രോധമാണ്‌ താടകയുടെ ലക്ഷണം. ശൂര്‍പ്പണഖയാകട്ടെ കാമരൂപിണിയും. ഭൗതീക ഭോഗങ്ങള്‍ ആസ്വദിക്കുവാന്‍, അനുഭവിക്കുവാന്‍ എന്റെ കൂടെ പോരൂ എന്ന്‌ നിരന്തരം ക്ഷണിക്കുകയും, അപേക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യന്നു ഇവര്‍. 
രാമനാകട്ടെ ഒരു ഉള്‍ പുഞ്ചിരിയോടെ ലക്ഷ്‌മണന്റെ അടുക്കലേക്ക്‌ ശൂര്‍പ്പണഖയെ തിരിച്ചു വിടുന്നു. ഇവര്‍ ഒരേ ഒന്നിന്റെ രണ്ടു മുഖങ്ങള്‍ മാത്രമാണ്‌. ലക്ഷ്‌മണനും അതേ വേഗത്തില്‍ തന്നെ ശൂര്‍പ്പണഖയെ (കാമം) തിരിച്ചു വിടുന്നു. ക്ഷമയറ്റ കാമം ഇവിടെ അക്രമാസക്തയാകുന്നു. അത്രത്തോളം എത്തുമ്പോള്‍ അവര്‍ അതിന്റെ ആകര്‍ഷണ ഉപാധികള്‍ മുറിച്ച്‌ നീക്കം ചെയ്യന്നു. കാമത്തിന്‌ ഏല്‍ക്കുന്ന മുറിവ്‌ നിസ്സാരമല്ല. അതിഘോരമാണ്‌. അതുകൊണ്ട്‌ അതില്‍ നിന്ന്‌ ക്രോധം ഉടലെടുക്കുന്നു. ആ ക്രോധം ഭീമമാണ്‌. നിഷ്‌ഠൂരമാണ്‌. (സ്‌ത്രീ പീഡനം, ബലാല്‍സംഗം എന്നിവയടെ ചരിത്രം പരിശോധിക്കുക. അത്‌ സമ്മോഹവും, സമ്മോഹം സ്‌മൃതി വിഭ്രമവും, ഈ വിഭ്രമം ബുദ്ധി നാശകവും വരുത്തുന്നു. ബുദ്ധി വിനാശം സര്‍വ്വ നാശം വരുത്തുന്നു. ശൂര്‍പ്പണഖ എന്ന കാമ രൂപത്തിനേറ്റ മുറിവില്‍ നിന്നുടലെടുക്കുന്ന ക്രോധത്തിന്റെ പ്രതീകങ്ങളാണ്‌ ഖര, ദൂഷണ, ശിരക്കളും, പതിനാലായിരം രാക്ഷസപ്പടയും. ഇവരത്രയും പേര്‍ മുന്നേമുക്കല്‍ നാഴിക നേരം കൊണ്ട്‌ നിഗ്രഹിച്ച്‌ ശാന്തമാകുന്നു. 
രാവണന്‍- 10 തലയുള്ളവനാണല്ലോ. അറിവും കഴിവും ഉള്ളവരില്‍ അഗ്രഗണ്യന്‍ എന്നാണ്‌ 10 തലയുടെ ആശയം. ഇരുപതു കണ്ണുകൊണ്ട്‌ കാണുകയും, പത്ത്‌ തല കൊണ്ട്‌ ചിന്തിക്കുകയും, ഇരുപതു കൈ കൊണ്ട്‌ പട പൊരുതുകയും ചെയ്യുന്നവനാണ്‌ രാവണന്‍. യുദ്ധങ്ങളില്‍ സര്‍വ്വ സംഹാരശേഷിയുള്ള ആയുധങ്ങള്‍ കൊണ്ട്‌ പട പൊരുതി വിജയിക്കുന്നവനാണ്‌ രാവണന്‍. പടുകൂറ്റന്‍ മതിലുകളുള്ള, വമ്പന്‍ കിടങ്ങുകളും പണി തീര്‍ത്ത്‌ അതിനുള്ളില്‍ അതി ശക്തമായ കോട്ട കെട്ടി അതിനകത്തു വാഴുന്നവനാണ്‌ രാവണന്‍. സര്‍വ്വ മായാ ജാലങ്ങളും വശമാക്കിയവനാണ്‌ രാവണന്‍. കാമ രൂപിണിയാകുന്ന ശൂര്‍പ്പണഖ രാവണന്റെ അടുത്തു നിന്നു കരഞ്ഞു പറയുമ്പോള്‍ വിശ്വ പ്രകൃതിയെ തന്നെ വേരോടെ പിഴതെടുത്തു സ്വന്തം ഇഷ്‌ടത്തിനായി ഉപയോഗിക്കുവാനാണ്‌ രാവണന്‍ തീരുമാനിച്ചത്‌. ഇതൊന്നും ശരിയല്ലെന്നും, ഈ പോക്ക്‌ ആപത്തിലേക്കാണെന്നും രാവണന്‌ അിറയാമായിരുന്നു. എങ്കിലും പ്രകൃത്യാ ഗുണ സംമൂഢനായി പോയി രാവണന്‍. സീതയെ കിട്ടിയാല്‍ തന്റെ ഇംഗിതം നിറവേറി എന്ന തോന്നലാണ്‌ രാവണനെ ഇത്തരത്തില്‍ അധപതിപ്പിച്ചത്‌. ഈപ്പറയുന്ന രാമന്‍ ക്ഷത്രജ്ഞന്‍ തന്നെ, എങ്കില്‍ അതാണ്‌ എനിക്കു കൈവല്യമാര്‍ഗ്ഗം. ഭക്തിയുടെ മാര്‍ഗ്ഗം അവലംബിക്കുവാന്‍ തന്റെ മദ മാത്സര്യാദികള്‍ ഒരിക്കലും അനുവദിക്കുന്നില്ല. വിദ്വേഷണത്തിലൂടെ (വൈരാഗ്യം) മാത്രമേ അഖിലേശന്‍ പ്രസാദിക്കൂ. വൈരാഗ്യം നേടുന്നതില്‍ വിജയിച്ചാല്‍ വിശ്വ ദേവത കാല്‍ കീഴില്‍ വരുന്നതാണ്‌. രാമ ശരമേറ്റു മരിച്ചാല്‍ മോക്ഷം അഥവ നിത്യ ജീവന്‍ പ്രാപിക്കും. അിറവുള്ളവര്‍ക്കു പോലും സ്വ പ്രകൃതിയുടെ പിടിയില്‍ നിന്ന്‌ മോചനമില്ല. അത്യന്തിക ജ്ഞാനമില്ലാത്ത രാവണ മതമാണ്‌ ഇപ്പോള്‍ ഈ വിശ്വത്തെ മുഴുവന്‍ അടക്കി ഭരിക്കുന്നത്‌. പ്രകൃതിയെ കയ്യടക്കി ബലാല്‍സംഗം ചെയ്യുവാനാണ്‌ ഇന്നത്തെ ലോക ജനതയുടെ മത്സരം. പ്രകൃതി ഇന്ന്‌ വിവര്‍ണ്ണയും, വിവശയും, അവശയുമായി കഴിഞ്ഞിരിക്കുന്നു. ശമദാമാദികള്‍ മിക്കവാറും ഈ ലോകത്തില്‍ നിന്ന്‌ അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഭക്തിയുടെ കാര്യത്തിലാകട്ടെ എന്താണ്‌ ഭക്തി എന്ന്‌ പലര്‍ക്കും അിറയില്ല. ക്ഷേത്രത്തില്‍ പോകുന്നവരും, പള്ളികളില്‍ പോകുന്നവരും മോസ്‌കില്‍ പോകുന്നവരും, മത ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നവരും എല്ലാം ഭക്തന്മാരണെന്നുള്ള വിശ്വാസം തെറ്റാണ്‌. ഈശ്വരനെ അിറഞ്ഞ്‌, ഈശ്വരന്റെ ഇഷ്‌ടം നിവര്‍ത്തിക്കുന്നവരാണ്‌ യഥാര്‍ത്ഥ ഭക്തന്മാര്‍.
ഗീതയും മായാസീതയും: മായാ സീത മരീചന്റെ പൊന്‍ വേഷം കണ്ട്‌ ഭ്രമിക്കുന്നു. അതിനെ ലഭ്യമാക്കുവാന്‍ മായാ സീത ശഠിക്കുന്നു. എല്ലാം അറിഞ്ഞു കൊണ്ടു തന്നെ രാമന്‍ ഒന്നും അിറയാത്തവനെപ്പോലെ അതിനെ പിന്‍തുടര്‍ന്നു പോകുന്നു. രാവണന്‍ വന്ന്‌ മായ സീതയെ മോഷ്‌ടിച്ചു കൊണ്ട്‌ സ്ഥലം വിടുന്നു. ലോക സാധാരണമായ ഒരു കാര്യമാണ്‌ ഇവിടെ സംഭവിച്ചിരിക്കുന്നത്‌. ആഭരണത്തിനോ, വാഹനത്തിനോ മറ്റോ സ്‌ത്രീകള്‍ ശാഠ്യം പിടിക്കുന്നു. ഇതോടെ ഭര്‍ത്താക്കന്മാരുടെ ഉറക്കം കെടുത്തുന്നു. ഗത്യന്തരമില്ലാതെ ഭര്‍ത്താക്കാന്മാര്‍ കൊള്ള പലിശക്ക്‌ സാധനങ്ങള്‍ വാങ്ങി കൂട്ടുന്നു. അവസാനം കടക്കെണിയും, ദുരന്തവും ഫലം.
ലോക സ്വഭാവ വിസ്‌താരം:- മാനിന്റെ പിന്നാലെ പോയ രാമന്റെ ശബ്‌ദാനുകരണം മരീചന്‍ പുറപ്പെടുവിക്കുന്നു. മായസീത, ലക്ഷ്‌മണനോട്‌ അന്വേഷിക്കുവാന്‍ ശകാരിക്കുന്നു. രാമന്‍ ഒരിക്കലും ആര്‍ത്ത നാദം പുറപ്പെടുവിക്കുകയില്ല എന്ന്‌ ലക്ഷ്‌മണന്‍ പറയുന്നുവെങ്കിലും ഒടുവില്‍ വഴങ്ങുന്നു. ലക്ഷ്‌മണന്‍ അകലുമ്പോള്‍ രാവണന്‍ എത്തുന്നു. ഈ ലോകത്തിലെ രാവണന്മാര്‍ക്ക്‌ ദുരാചാരങ്ങള്‍ അങ്ങിനെ വഴിയൊരുങ്ങുന്നു. 
കാര്യം കാണാന്‍ അവര്‍ ആദ്യം പ്രലോഭനം സൃഷ്‌ടിക്കും. അതിന്റെ പിന്നാലെ പ്രകോപനവും, ചതിയും, ഭയപ്പെടുത്തലും ആരംഭിക്കും. രാക്ഷസ മായയാണന്ന്‌ പറഞ്ഞിട്ടും മായ സീത അടങ്ങിയിരുന്നില്ല. ഇതിനൊന്നും വശംവദരാകത്തവരോട്‌ ഒരു രാവണനും ഒന്നും ചെയ്യുവാന്‍ സാദ്ധ്യമല്ല. തനിക്ക്‌എന്താണ്‌ വേണ്ടത്‌? എന്താണ്‌ വേണ്ടാത്തത്‌? ഏതാഗ്രഹം സാദ്ധിക്കുവാന്‍ ഏതുവരെ പോകാം? ഹിതം പറയുന്നതാരാണ്‌? ആരോട്‌ എന്താണ്‌ പറയാവുന്നത്‌? എന്താണ്‌ പറഞ്ഞു കൂടാത്തത്‌? എന്നിങ്ങനെ യുള്ള കാര്യങ്ങളൊക്കെ അിറയാവുന്ന ആര്‍ക്കും ഒരു രാവണനെക്കൊണ്ടും ഒരു ശല്യവും വരില്ല. സീത ദേവിയായിരുന്നുവെങ്കില്‍ ഈ അപചയം സംഭവിക്കുകയില്ല.
ത്രി ഗുണങ്ങളില്‍ സാത്വീകം-ജ്ഞാന സമ്പാദനത്തേയും, രജോഗുണം-കാമവും, ക്രോധത്തേയും, തമോഗുണം-നിദ്രയും അലസതയും സൂചിപ്പിക്കുന്നു. രാക്ഷസരെ വധിക്കുക എന്നാല്‍ രജോ-തമോ ഗുണങ്ങളെ ഇഷ്ടായ്‌മ ചെയ്യുക എന്ന്‌ സാരം.
അവതാര പരുഷന്റെ ദു:ഖം:- അവതാര പരുഷന്മാര്‍ക്ക്‌ സങ്കടവും ദു:ഖവും ഉണ്ടോ? മനുഷ്യനായാണ്‌ പിറവി എന്നതിനാല്‍ മനുഷ്യരുടെ സുഖ, ദു:ഖങ്ങള്‍ അവതാരങ്ങളിലും കാണപ്പെടുന്നത്‌ സ്വാഭാവീകം. അതുകൊണ്ടാണല്ലോ യേശുവിനും, ശ്രീ കൃഷ്‌ണനും, രാമനും, ബുദ്ധനും മറ്റും കഷ്‌ടങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നത്‌. സന്ദര്‍ഭാനുസാരമുള്ള വികാരങ്ങള്‍ക്ക്‌ മനുഷ്യ പ്രകൃതിയിലുള്ള ആരു തന്നെ അതീനന്മാരല്ല. "സാദൃശ്യം ചേഷ്‌ടതേ സ്വസ്യ: പ്രകൃതേര്‍, ജ്ഞാനവാനപി/ പ്രകൃതീം, യാന്തി, ഭൂതാനി നിഗ്രഹ: കിം കരിഷ്യാതി? (ഗീത). എല്ലാം അിറവുള്ളവനായാലും തന്റെ ജന്മ പ്രകൃതിക്കനുസരിച്ചേ പ്രവര്‍ത്തിക്കുവാനാകൂ. കരണം ചരാചരങ്ങളെല്ലാം പ്രകൃതിയെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. സ്വ പ്രകൃതിയെ നിഗ്രഹിക്കുവാന്‍ ആര്‍ക്കു സാദ്ധ്യമല്ല. മനുഷ്യരായി പിറന്നിട്ടുണ്ടെങ്കില്‍ അഥവ മറ്റു ജീവജാലങ്ങളായി പിറന്നിട്ടുണ്ടെങ്കില്‍ കരയും, ചിരിക്കും, സന്തോഷിക്കും, ദു:ഖിക്കും. പക്ഷെ നേരറിവുണ്ടെങ്കില്‍ അപ്പോഴൊക്കെ ആത്മബധം എന്ന സത്യം സദാ തുണക്കും. ഇതെല്ലാം ചെയ്യുന്നത്‌ എന്നിലെ നിത്യമായ ഞാന്‍ അല്ല. പ്രകൃതിയുടെ ഗുണങ്ങള്‍ പ്രാപഞ്ചികമായ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയാണ്‌. എന്നിലെ നിത്യമായ ഞാന്‍ ഗുണാതീതനും, നിര്‍ദ്വന്ദ്വനുമാണ്‌ എന്ന ഈ അിറവുണ്ടായാല്‍ ഏത്‌ പ്രാപഞ്ചിക വികാരത്തിന്റെ തള്ളിച്ചയിലും അടിപതറാതെ നില നില്‍ക്കുവാനാകും. ഈ അറിവ്‌ നിത്യവും പരിപൂര്‍ണ്ണവുമായാല്‍ ഈശ്വര സാക്ഷാല്‍കാരവുമായി. രാമന്റെ ദു:ഖത്തിന്‌ ദാര്‍ശിനികമായ മറ്റൊരു തലവും കൂടിയുണ്ട്‌. ഈശ്വരാംശം തന്നെയാണ്‌ പ്രകൃതി. ഗണസമതുലനം നഷ്‌ടമായി അത്‌ നഷ്‌ടപ്പടുമ്പോള്‍, അലങ്കോലമാകുമ്പോള്‍ അതില്‍ രമിക്കുന്ന ജീവന്‌ ക്‌ളേശം വരുന്നു. ഈ വിപരീയം പ്രാപഞ്ചിക ദു:ഖത്തിന്റെ തലത്തിലോ, തരത്തലോ പരിഗണിക്കപ്പെടാവുന്നതല്ലെങ്കിലും അതൊരു കഷ്‌ടസ്ഥിതി തന്നെയാണ്‌. യേശുവന്റേയും, നമ്മുടേയും സ്ഥിതകള്‍ ഇതില്‍ നിന്നും വ്യത്യസ്‌തമല്ല.
രാവണന്‍, വിഭീഷണന്‍, കുംഭകര്‍ണ്ണന്‍ എന്നീ മൂന്നു സഹോദര കഥാപാത്രങ്ങളെ നമുക്കെല്ലാവര്‍ക്കും സുപരിചിതങ്ങളാണല്ലോ. ഈ മൂവ്വരിലും ഗണഭേദ ഭാവം പ്രകടമായി കാണാവുന്നതാണ്‌. എല്ലാവരിലും ഗുണേഭദങ്ങള്‍ ഏറ്റക്കുറച്ചിലുകളിലൂടെ കണ്ടെത്താനാകും. രാവണനില്‍ രജസ്സ്‌ ഗുണം ഏറ്റവും മുന്തി നില്‍ക്കുന്നു. അതിന്റെ അടുത്തായി തമോ ഗുണവും, അവസാനമായി സാത്വീക ഗുണവും നില്‍ക്കുന്നു. വിഭീഷണനില്‍ എറ്റവും മുന്തി നില്‍ക്കുന്നത്‌ സാത്വീക ഗുണവും, അതിനടുത്തായി രജോ ഗുണവും അവസാനമായി തമോ ഗുണവും നില്‍ക്കുന്നു. എന്നാല്‍ കുംഭകര്‍ണ്ണനിലാകട്ടെ ഏറ്റവുമധികം മുഴച്ചു നില്‍ക്കുന്നത്‌ തമോ ഗുണവും, അതിന്റെ തൊട്ടടുത്തായി രജോ ഗുണവും അവസാനമായി സത്വ ഗുണവും കാണുന്നു. ഈ ക്രമങ്ങള്‍ ഓരോ വ്യക്തിക്കും അവരുടെ പ്രഭാവത്തിനനുസരിച്ച്‌ കിട്ടിയിരിക്കും. എന്നു വെച്ചാല്‍ ഈ ഗുണങ്ങള്‍ എല്ലാം തന്നെ എല്ലാ മനുഷ്യരിലും വിവിധ അളവുകളില്‍ ദര്‍ശിക്കാവുന്നതാണ്‌.

അദൈതവും, വേദാന്തവും മിക്കവര്‍ക്കും അറിയാവുന്നതാണല്ലോ. അറിവ്‌ അനുഭവമാക്കുവാന്‍ അവരവരുടെ ജന്മ പ്രകൃതി അവരെ അനുവദിക്കുന്നുല്ല. തന്റെ വഴി ശരിയല്ലെന്ന്‌ രാവണന്‌ അിറയാമായിരുന്നിട്ടും അതില്‍ നിന്ന്‌ പിന്‍തിരിയുവാന്‍ രാവണന്‌ ആഗ്രഹമുണ്ടായിരന്നിട്ടും അതിനു കഴിയുന്നില്ല. ഈ കഴിവുകേടില്‍ നിന്നുള്ള പരിപൂര്‍ണ്ണ മോചനമാണ്‌ രാവണന്‍ ആഗ്രഹിച്ചിരുന്നത്‌. ഈ ഒരു സാത്വീക അംശം തന്നെയാണ്‌ രാവണനില്‍ നിഴലിക്കുന്നത്‌. സാത്വീക ഗുണാംശമായ ഈശോ വാസ്യ ജ്ഞാനം അനുഭവമായി ലഭിച്ച ഭക്തനാണ്‌ വിഭീഷണന്‍. അതുകൊണ്ട്‌ അയാള്‍ കാര്യങ്ങള്‍ നേര്‍വഴിക്കു കൊണ്ടു പോകുവാന്‍ ധൈര്യം അവലംബിക്കുകയും ചെയ്‌തിരുന്നു. രാവണനോട്‌ നല്ല കാര്യങ്ങള്‍ ചെയ്യുവാനായി വിഭീഷണന്‍ പറഞ്ഞു കൊടുക്കുന്നതായി പല സന്ദര്‍ഭത്തിലും കാണാം. തനിക്കു തന്നെ അറിയാവുന്നതും, തനിക്കു സ്വഭാവവശാല്‍ അപ്രാപ്യമായതുമായ നേര്‍വഴി ഒരു തിരുത്തലായി മറ്റൊരാളില്‍ നിന്ന്‌ കേള്‍ക്കുവാന്‍ ഇടവരുമ്പോഴോ, സ്വീകരിക്കുവാന്‍ ശക്തിയായി പ്രേരിപ്പിക്കുമ്പോഴൊ രാവണ പ്രകൃതകാര്‍ക്ക്‌ കോപം ഉണ്ടാകുന്നു. പുണ്ണില്‍ (വ്രണത്തില്‍) കൊള്ളി തട്ടുന്നതു പോലെ അസഹ്യമാണ്‌ ഇത്തരകാര്‍ക്ക്‌ ഇതുപോലെയുള്ള ഉപദേശം. "എന്റെ മുന്നില്‍ നിന്ന്‌ മാറിപ്പോയിട്ടില്ലായെങ്കില്‍ നിന്നെ ഞാന്‍ വെട്ടി കൊല്ലും എന്നാണ്‌ രാവണന്റെ പ്രതികരണം". 

കുംഭകര്‍ണ്ണന്‍ മുഴുവന്‍ സമയവും നിദ്രാലസ്യങ്ങളാലും, ഒടുങ്ങാത്ത വിശപ്പിനാലും നിത്യവും നരകിക്കുന്നു. അയാള്‍ക്കും തന്റെ സ്വഭാവം അസാധാരണവും, അനഭിലഷണീയവുമാണെന്ന്‌ അിറയുകയും ചെയ്യാം. ജന്മ പ്രകൃതി അയാള്‍ക്കും ഉപേക്ഷിക്കുവാന്‍ കഴിയുന്നില്ല. രാമ ശരമേറ്റ്‌ അന്ത്യ മോചനം അയാളും ആഗ്രഹിക്കുന്നുണ്ടായിരുന്നു. മരണത്തിനു മുമ്പ്‌ രാവണനെ ഉപദേശിച്ചു നേരെയാക്കാന്‍ അയാളും ശ്രമിക്കുന്നുണ്ട്‌. നല്ലതുപദേശിക്കുന്ന എല്ലാവര്‍ക്കും വാള്‍ത്തല കൊണ്ടാണല്ലോ ഉത്തരം. മോക്ഷം വിദ്വേഷ ഭക്തിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. അപ്പോഴും ഭക്തി യോഗം മാത്രം വിജയിക്കുന്നു. ഭഗവത്‌ ഗീതയിലെ 14-ാം അദ്ധ്യായത്തിലെ ഗുണത്രയ വിഭാഗം ശ്രദ്ധിക്കുക. ഇവിടെ ജന്മനാ ഉണ്ടാകുന്ന ഗുണ ഭേദങ്ങളുടെ വ്യത്യാസം വിസ്‌തരിക്കുന്നു. ഗുണ ത്രയങ്ങളുടെ ഏതു ചേരുവയും ജന്മനാല്‍ ലഭിച്ചാലും എല്ലാവര്‍ക്കും ഭക്തിയിലൂടെ മോചനം സാധ്യമാണ്‌ എന്ന്‌ വ്യക്തമാക്കുന്നു. 

സേതു ബന്ധനം: സംസാര സാഗര മദ്ധ്യത്തിലാണ്‌ ലങ്കാ പുരവും, രാവണ കോട്ടയും. അതായത്‌ ലങ്കയും, രാവണനും, വിഭീഷണനും, കുംഭകര്‍ണ്ണനുമെല്ലാം നമ്മളില്‍ തന്നെ സ്ഥിതി ചെയ്യുന്നു. പ്രകൃതി ദേവിയായ ബ്രഹ്മത്തെ അന്യാധീനത്തില്‍ നിന്ന്‌ തിരച്ചെടുക്കുവാന്‍ വേണ്ടിയണ്‌ സേതുബന്ധനം നിര്‍മ്മിക്കുന്നത്‌. നമുക്ക്‌ എങ്ങോ നഷ്‌ടപ്പെട്ടു പോയ ബ്രഹ്മജ്ഞാനം, ആനന്ദം എന്നിവ വീണ്ടെടുക്കണമെങ്കില്‍ സംസാര സാഗരം മറി കടക്കേണ്ടതായിട്ടുണ്ട്‌. സംസാര സാഗരം നീന്തി കടക്കണമെങ്കില്‍ പരമ ഭക്തനായ ഹനുമാന്റെ വഴിയാണ്‌ ഒന്നാമത്തെ മാര്‍ഗ്ഗം. പ്രാണായാമ ക്രിയ വഴി അര്‍പ്പണ ബോധത്തില്‍ നിന്ന്‌ ലഭിച്ച ഊര്‍ജ്ജം അവലംബിച്ച്‌ മല പോലെ വളര്‍ന്ന്‌ ഇച്ഛാശക്തിയുടെ ബലത്തില്‍ ഏകാഗ്ര മനസ്സോടെ ഒറ്റ കുതിപ്പു കൊണ്ട്‌ മറു കര താണ്ടാം. എന്നാല്‍ സാധാരണകാര്‍ക്ക്‌ ഈ മാര്‍ഗ്ഗം സുഗമമല്ല. അവര്‍ക്ക്‌ സംസാര സാഗരം മണ്ണും കല്ലും ഇട്ടു നികത്തി കൊടുത്തു കൊണ്ടു വേണം അക്കരെ പ്രാപിപ്പിക്കുവന്‍. സേതു ബന്ധിക്കുന്നതിലേക്ക്‌ വാനര സേന ഏക മനസ്സോടെ പ്രയത്‌നിക്കുന്നു. അക്കൂട്ടത്തില്‍ നിസ്സാര ജീവിയായ അണ്ണാന്‍ പോലും എല്ലാം മറന്ന്‌ സഹായിക്കുന്നതായി കാണാവുന്നതാണ്‌. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളും, മനസ്സും സാക്ഷാല്‍ക്കാര പ്രാ പ്‌തിക്കായി ഏകീഭവിച്ച്‌ പ്രയത്‌നിക്കേണ്ടതാകുന്നു എന്ന്‌ സാരം. വനരന്മാര്‍ സ്വതവേ ചാഞ്ചാട്ടക്കാരാണ്‌. അതുപോലെ നമ്മുടെ മനസ്സും മഹാ ചാഞ്ചാട്ടക്കാരനാണ്‌. ചാഞ്ചാട്ടക്കാരായ കുരങ്ങന്മാര്‍ കാര്യ സാദ്ധ്യത്തിനായി ഏക മനോഭാവത്തോടെ യത്‌നിച്ചു. 

രാവണ കോട്ട നമ്മുടെ ഉള്ളില്‍ തന്നെയാണ്‌. കാമ ക്രോധാദികളുടെ ചക്രവര്‍ത്തിയായ രാവണന്‍ അവിടെയാണ്‌ വാഴുന്നത്‌. സത്വ പ്രകൃതിയെ രാവണന്‍ ബലാല്‍ക്കാരേണ അടക്കി ഭരിക്കുന്നു. ആയതിനാല്‍ നാം കോട്ടക്കകത്തു കയറി ഇതിന്റെ അതിബലവും, സ്വാധീനവും മനസ്സിലാക്കണം. നമ്മുടെ ഇച്ഛാശക്തിയുടെ ബലം കൊണ്ട്‌ അതിനെ അളക്കുവാന്‍ കഴിയണം. അതിനെ തകര്‍ക്കുവാന്‍ കഴിയുമോ എന്നറിയണം. പന്നീട്‌ സദുപദേശരൂപേണ സന്ധി മാര്‍ഗ്ഗം ആരായണം. അവസാനം ഒരു യുദ്ധത്തിനു തന്നെ ഒരുങ്ങണം. യുദ്ധത്തിനു മുമ്പ്‌ വിഭീഷണനെപ്പോലെയുള്ള സാത്വീക ഗുണഭാവ വികരങ്ങളെ നമ്മുടെ തുണക്കായി കൂട്ടാം. പിന്നെ നമുക്ക്‌ ചിറ കെട്ടി പൂര്‍ത്തിയാക്കണം. ശരീരമാകുന്ന ക്ഷേത്രത്തിലെ ഓരോ അണുവിന്റേയും ഇച്ഛാശക്തി ഏകോപിച്ച്‌ ലങ്കാപുരിയിലെ കോട്ടയിലേക്ക്‌ പ്രവേശിക്കണം. കന്മഷത്തിന്റേയും, കാമ ക്രോധാദികളുടേയും കൊട്ടത്തളങ്ങള്‍ ഓരോന്നായി തകര്‍ക്കപ്പെടണം. മുക്തി നേടണം. ഈ യുദ്ധത്തില്‍ പ്രകൃതിയിലെ സര്‍വ്വ ശക്തികളുടേയും സഹായം അത്യാവശ്യമാണ്‌. അവ നമുക്ക്‌ ലഭ്യവുമാണ്‌. യുദ്ധാനന്തരം ജ്ഞാന വിദ്യയാകുന്ന സീതയെ നമുക്ക്‌ ലഭിക്കുന്നു. അങ്ങിനെ ലഭിച്ച വിദ്യയാകുന്ന സീതയെ ഒന്നും കൂടി അഗ്നി ശുദ്ധി വരുത്തി സത്യത്തിലേക്ക്‌ എത്തി ചേരാവുന്നതാണ്‌. ഇതാണ്‌ സീതയുടെ അഗ്നി പ്രവേശനം. സത്യം എക്കാലത്തും സത്യം തന്നെയാണ്‌. എന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍, കണ്ടെത്തുവാന്‍ ആധുനിക ശാസ്‌തത്തിന്‌ കഴിഞ്ഞിട്ടില്ല. ശാസ്‌ത്രം വളരാത്തതു കൊണ്ട്‌ അതിനു കഴിഞ്ഞില്ല. എന്നു വെച്ച്‌ ശാസ്‌ത്രത്തിനു കഴിയാത്തതു കൊണ്ട്‌ അതിനു വിധേയമാകാത്തതു കൊണ്ട്‌ യാഥാര്‍ത്ഥ്യം ഒരിക്കലും പിഴയാകുന്നില്ല.

നമ്മുടെ ജീവിത്തിന്‌ ഒരു മോഡലിംഗ്‌ അഥവ ഒരു മാതൃകയുണ്ട്‌. അത്‌ പ്രകൃതീതത്വവുമാണ്‌. കോഴി കുഞ്ഞുങ്ങള്‍ മുട്ടയില്‍ നിന്ന്‌ വിരിഞ്ഞ്‌ ഇറങ്ങി കഴിയുമ്പോള്‍ തന്നെ അവ സ്വയം ഭക്ഷണം കൊത്തി തിന്നുന്നു. തള്ള കോഴി ചികഞ്ഞ്‌ കൊടുക്കുന്നു. ശത്രുക്കളിള്‍ നിന്ന്‌ കുഞ്ഞുങ്ങളെ തന്റെ ചിറകിന്‍ കീഴില്‍ ഒളിപ്പിക്കുന്നു. ഇക്കാര്യമത്രയും ആരും തന്നെ തള്ളക്കോഴിക്ക്‌ പഠിപ്പിച്ചു കൊടുക്കുന്നില്ല. അതുപോലെ തന്നെ ഇതിനൊക്കെ പ്രേരണ നല്‍കുന്ന ഒരു ഘടകം കൂടിയുണ്ട്‌. അതാണ്‌ ജന്മവാസന എന്നത്‌. അതുപോലെ നമ്മുടെ സ്വഭാവ ഘടകങ്ങള്‍ പരിശേധിച്ചാല്‍ പല അനുകരണങ്ങളും നമ്മളില്‍ കാണാം. നമ്മുടെ മാതാപിതാക്കളില്‍ നിന്നും, സഹോദരങ്ങളില്‍ നിന്നും, ബന്ധു മിത്രാദികളില്‍ നിന്നും നാം അിറഞ്ഞോ അിറയാതെയോ പല ഘടകങ്ങളും മാതൃകയായി സ്വീകരിച്ചിട്ടുണ്ടാകും. അതും നമ്മുടെ ജന്മ വാസനക്കനുസരിച്ച്‌ അവ പാകപ്പെടുത്തിയിരിക്കും. 

ദു:ഖങ്ങള്‍: പ്രാപഞ്ചിക ദു:ഖത്തിന്റെ പരമ കാഷ്‌ഠയുടെ പ്രതീകമാണ്‌ അശോക വനിയിലെ ദു:ഖിതയായ സീത. മനുഷ്യ ജീവിതത്തില്‍ ദു:ഖം അനിവാര്യമാണ്‌. ഒരു ജന്മത്തിനും സുഖം തന്നെയായിട്ടോ, ദു:ഖം തന്നെയായിട്ടോ ഒരു ജീവിതം ഇല്ല. ജനനം തന്നെ വിലാപത്തോടുക്കൂടിയാണല്ലോ നടക്കുന്നത്‌. ഇടയിലിടയില്‍ അല്‍പ സ്വല്‍പം സുഖത്തിന്റെ മേമ്പൊടിയോടെ വേര്‍പാടുകളുടേയും, ഇല്ലായ്‌മകളുടേയും, വല്ലായ്‌മകളുടേയും, വേദനകളുടേയും, ദുരിതങ്ങളുടേയും ഒരു ഘോഷ യാത്ര തന്നെയാണ്‌ മരണം സംഭവിക്കുന്നതു വരേക്കും. നമ്മടെ മഹാ സങ്കടങ്ങളെ എങ്ങിനെയാണ്‌ നേരിടെണ്ടത്‌? എങ്ങിനെയാണ്‌ സഹ്യമാക്കേണ്ടത്‌? എന്താണ്‌ മോചനം? സാക്ഷാല്‍ ഈശ്വരന്‍ മകനായി പിറന്നിട്ടു പോലും കൗസല്യക്ക്‌ സങ്കടങ്ങളേ ഉണ്ടായിട്ടുള്ളൂ. ദൈവ പുത്രനായി ജനിച്ച മ്‌ശീഹ തമ്പുരാന്റെ അമ്മയായ മിറയത്തിനും സങ്കടങ്ങളേ ഉണ്ടായിട്ടുള്ളൂ. ദശരഥന്‍ പുത്ര ദു:ഖത്താല്‍ മരിക്കുന്നു. ചക്രവര്‍ത്തിയായി വാഴേണ്ട അയോദ്ധ്യാ രാജ കുമാരന്‍ രാമന്‍, കൊടുംകാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വന്നു. മഹാ ചക്രവര്‍ത്തിയായി വാഴേണ്ട രാജ കുമാരന്‍, ശ്രീ ബുദ്ധ ഭഗവാന്‍ കൊട്ടാരം വിട്ട്‌ അലഞ്ഞു തിരിഞ്ഞു നടന്നു. മഹാ റാണിയായി വാഴേണ്ട മൈഥിലി വെറും മരത്തോലുമെടുത്ത്‌ വെറും മണ്ണില്‍ അന്തിയുറങ്ങുന്നു. പ്രിയപ്പട്ടവരില്‍ നിന്ന്‌ തട്ടിയെടുക്കപ്പെട്ട്‌ അന്യദിക്കിലൊരു മരച്ചോട്ടില്‍ രാക്ഷസികളുടെ ബന്ധനത്തില്‍ അതി ഭയങ്കരാന്തരീക്ഷത്തില്‍ രാവണന്റെ പ്രേമാഭ്യര്‍ത്ഥന സഹിച്ച്‌ തടവുകാരിയായി കഴിയുന്നു. ഇവിടെ എന്തൊരു മഹാ സങ്കടമാണ്‌ നാം വീക്ഷിക്കുന്നത്‌. നേരറിവില്‍ നിന്ന്‌ ഉടലെടുക്കുന്ന മഹാ സാന്ത്വനങ്ങള്‍ അതാതിടങ്ങളില്‍ നമുക്ക്‌ ദര്‍ശിക്കാവുതാണ്‌. ജവിത്തെ വ്യവഹരിക്കുക മാത്രമാണ്‌ യാഥാര്‍ത്ഥ്യം. അങ്ങിനെ മാത്രമേ നമ്മള്‍ അതിനെ കാണാവൂ. ഇതാണ്‌ ജ്ഞാനത്തിന്റെ കാതല്‍. 

സൂര്യന്റെ ഉദയാസ്‌തമയങ്ങള്‍ എന്നത്‌ പ്രത്യക്ഷമായ ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്‌. സൂര്യനില്‍ നിന്ന്‌ നാം നോക്കുമ്പോള്‍ നമുക്ക്‌ കിട്ടുന്ന കാഴ്‌ചയോ, ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുകയും ചെയ്യുന്നു. പക്ഷെ പ്രത്യക്ഷത്തില്‍ ഇങ്ങിനെ കാണുന്നതുകൊണ്ട്‌ നമുക്ക്‌ ഇതിനെ തള്ളിക്കളയുവാന്‍ കഴിയുന്നതല്ല. ഈ രണ്ടു തരം യാഥാര്‍ത്ഥ്യങ്ങള്‍ക്കു മാത്രമല്ല അതിനപ്പുറമുള്ളവയ്‌ക്കും, അന്ത്യമായ യാഥാര്‍ത്ഥ്യത്തിനുവരെ സഹവസിക്കുവാനുള്ള മനപ്പാകമാണ്‌ ശ്രുതികള്‍ നമുക്ക്‌ നിര്‍ദ്ദേശം നല്‍കുന്നത്‌. നമ്മുടെ പ്രപഞ്ചം വെറും മിഥ്യയാണ്‌ എന്ന്‌ വേദാംഗങ്ങള്‍ പറയുന്നില്ല. മിറച്ച്‌ നേരറിഞ്ഞു കൊണ്ട്‌ കര്‍മ്മം ചെയ്‌തു കൊണ്ട്‌ 120 വര്‍ഷം ജീവിക്കുവാന്‍ നമ്മെ ഉപദേശിക്കുന്നു.

പ്രപഞ്ചവും അതിനാസ്‌പദമായ പ്രകൃതിയും ഐശ്വര്യപ്രദമാണ്‌. സര്‍വ്വ സൃഷ്‌ടികളുടേയും ഇരിപ്പിടമായത്‌ ഈ ബ്രഹ്മമാണ്‌. അതിനപ്പുറമുള്ളതും, പ്രപഞ്ചത്തിന്റെ ജീവനുമായ ശക്തി വിശേഷം ഈശ്വം. മറ്റെല്ലാം ഇതില്‍ ഇരിക്കുന്നു. ഈ ക്രമത്തില്‍ തന്നെ ഇന്ദ്രീയങ്ങള്‍ ശ്രേഷ്‌ഠങ്ങളാണ്‌. മനസ്സ്‌ അതിനേക്കാള്‍ ശ്രേഷ്‌ഠം. അതിനേക്കാള്‍ ശ്രേഷ്‌ഠം ബുദ്ധിയും, അതിനേക്കാള്‍ ശ്രേഷ്‌ഠം ജീവനുമാണ്‌. ജീവന്‍ ഈശത്തിന്റെ പ്രതിരൂപമായതിനാല്‍ ബുദ്ധിയെ ജീവന്റെ വഴിയേയും, മനസ്സിനെ ആ ബുദ്ധിയുടെ വഴിയേയും, ഇന്ദ്രീയങ്ങളെ ആ മനസ്സിനോടൊപ്പം നടത്തണം. നേരെ മിറച്ചായാല്‍ കാള വണ്ടിയുടെ പിന്നിലായി പോകും. സങ്കടങ്ങള്‍ പുറകോട്ടു വലിച്ചുകൊണ്ടിരിക്കും. ശരിയായ അറിവോടെയുള്ള അടിയുറപ്പുള്ള ഭക്തിയാണ്‌ ദു:ഖങ്ങളെ ജയിക്കുവാനുള്ള ഒരേ ഒരു വഴി. രാമനിലുള്ള കടുത്ത ഭക്തിയും വിശ്വാസമാണ്‌ സീതക്ക്‌ എപ്പോഴും താങ്ങാവുന്നത്‌. 

അചിരേണ രാക്ഷസികള്‍ മിത്രങ്ങളും, സഹായികളും ആയി മാറുന്നു. അതിശക്തരെന്നതിനു പുറമെ മായാവികളും കൂടിയാണ്‌ രാക്ഷസന്മാര്‍ എന്ന കഥാ പാത്രങ്ങള്‍. യഥേഷ്‌ടം രൂപം മാറാനും, നിമിഷം കൊണ്ട്‌ എവിടേയും ചെന്ന്‌ ചേരുവാനും ഇന്ദ്രജാലങ്ങള്‍ കാണിക്കുവാനും ഇവര്‍ക്കു കഴിയും. ശരീരമാകുന്ന ക്ഷേത്രത്തിനകത്താണ്‌ രാമ രാവണ യുദ്ധം അരങ്ങേറുന്നതെന്ന വസ്‌തുത മനസ്സിലാക്കിയാലെ ഈ സമസ്യക്ക്‌ ഉത്തരം ലഭിക്കൂ. സവ്വീകാരങ്ങള്‍ക്ക്‌ മായ ശേഷിക്കുകയില്ല. മറുപക്ഷത്തുള്ള വികാരങ്ങള്‍ക്ക്‌ സദ്വികാരങ്ങള്‍ ഉണ്ട്‌. അവ വേഷം മാറി വരും. അതിനൊരു ഉദാഹരണം പറയാം.

ഒരിടത്ത്‌ ഒരു വാഹന അപകടം ഉണ്ടായി എന്നിരിക്കട്ടെ. അപടകത്തില്‍ പല പ്രായക്കാരും ഉള്‍പെട്ടിരിക്കും. അതിലൊന്ന്‌ നിസ്സാര പരിക്കുകളോടെയുള്ള സുന്ദരിയായ ഒരു സ്‌ത്രീയാണെങ്കിലും കടുത്ത പരിക്കുകള്‍ പറ്റിയിട്ടുള്ള വയോവൃദ്ധനായ മറ്റൊരാള്‍ക്കാണെങ്കില്‍ പോലും കാഴ്‌ചക്കാരായ പുരുഷന്മാരില്‍ നിന്ന്‌ പലപ്പോഴും ആദ്യ ശ്രദ്ധ ലഭിക്കുന്നത്‌ സുന്ദരിയായ സ്‌ത്രീക്കു തന്നെയായിരിക്കും എന്നതിന്‌ രണ്ടു പക്ഷമുണ്ടാകുകയില്ല. കാരണം, ഇവിടെ കാമം കാരുണ്യമായി വേഷം മാറി വരുന്നു. കാലക്രമേണ ആള്‍മാറാട്ടം നടത്തി സന്യാസിയെ പോലെ ഭവിച്ച്‌ മോഹ, ലോഭങ്ങള്‍ അഭിലഷണീയ മുഖ ഭാവങ്ങള്‍ സ്വീകരിച്ചു കൊണ്ട്‌ കബളിപ്പിക്കുവാന്‍ നോക്കും. പൊന്മാനായി പ്രലോഭിപ്പിക്കും. ശൂര്‍പ്പണഖയായി വശീകരിക്കുവാന്‍ നോക്കും. മഹാ മായാവിയായ രാവണന്റെ സന്തതിയായ ഇന്ദ്രജിത്‌ ഒരു സൂപ്പര്‍ മായാവിയായണ്‌. ഇന്ദ്രന്‌ (മനസ്സിനെ കൂടി ജയിച്ചവന്‍) ശരീര ക്ഷേത്രത്തില്‍ അവിഹിത ബന്ധങ്ങള്‍ പതിവാണ്‌. തമോ വാസന തന്റെ ഗുണത്തെ വേള്‍ക്കുവാന്‍ ഇട വരുന്നു. അതില്‍ സന്തതികള്‍ ജനിക്കുന്നു. ധര്‍മ്മിഷ്‌ഠയായ മണ്‌ഡോദരിയുടെ പുത്രനായ ഇന്ദ്രജിത്തിനു മനസ്സിനെ കീഴടക്കി ജയിക്കുവാന്‍ കഴിയുന്നു. ബ്രഹ്മാസ്‌ത്രം കൈവശമാക്കുന്നു. ക്ഷമാതീതരയാവര്‍ക്കേ അക്ഷര ശരം വശത്താക്കുവാന്‍ കഴിയൂ. മനസ്സാകുന്ന ഇന്ദ്രജിത്തിലാണ്‌ രാവണന്റെ പ്രതീക്ഷ. രാവണനുള്ളതിന്റെ അനേകമിരട്ടി അഹന്തയും, ദര്‍പ്പവും ഇന്ദ്രജിത്തിലുണ്ട്‌. തന്നെ തോല്‍പ്പക്കുവാന്‍ ഈ പ്രപഞ്ചത്തില്‍ ആരും തന്നെ ഇല്ലെന്ന്‌ ഇന്ദ്രജിത്ത്‌ ഉറച്ച്‌ വിശ്വസിക്കുന്നു. മന: പ്രത്യക്ഷങ്ങളില്‍ സത്യമേത്‌, പ്രച്ഛന്ന വേഷധാരിയേത്‌ എന്ന തിരിച്ചറിവു കൂടാതെ ഒരു അങ്കം ചെയ്യാന്‍ വയ്യ. ഈ തിരിച്ചറിവ്‌ ഭയങ്കര ദുഷ്‌കരമാണ്‌. എന്നാല്‍ കപടമല്ലാത്ത ഭക്തി മായജാലങ്ങള്‍ക്ക്‌ ഒരു മറുമരുന്നാണ്‌. ഭക്തിക്കാണ്‌ അന്തിമ ജയം. 

അത്യന്ത്യകാമയി നോക്കുമ്പോള്‍ ആരും തന്നെ ഒരു വിധത്തില്‍ കുറ്റക്കാരല്ല എന്ന്‌ കിളിപ്പട്ടു രമയണം അവതരിപ്പിക്കപ്പെടുന്നു. നല്ല കഥാപാത്രങ്ങളോടൊപ്പം ദുഷ്‌ടന്മാരും ഈശ്വര സൃഷ്‌ടികള്‍ തന്നെയാണ്‌. ദുഷ്‌ടന്മാരെ പിശാചല്ല സൃഷ്‌ടിച്ചിരിക്കുന്നത്‌ എന്ന്‌ വളരെ വ്യക്തം. സൃഷ്‌ടി പഞ്ചഭൂത തത്വങ്ങളാല്‍ ഈശ്വര സൃഷ്‌ടിതമാണ്‌. സല്‍ പാത്രങ്ങള്‍ക്കു സംഭവിക്കുന്ന ദുരിതങ്ങള്‍ക്കെന്നപോലെ ചീത്തത്വം കാണിക്കുന്നവരുടെ ചെയ്‌തികള്‍ക്കും അവരുടെ വരുതിയിലല്ലാത്ത കാരണങ്ങള്‍ ധാരാളം ഉണ്ട്‌. 

ദശരഥന്‍ അനുഭവിക്കുന്ന പുത്ര വിയോഗ ദു:ഖത്തിനു കാരണം മുന്‍ കാല ശാപം തന്നെയാണല്ലോ. കൈകേയിയുടെ ഭാവ പകര്‍ച്ചക്കു കാരണം മന്ഥരാ വൃത്താന്തമാകുന്നു. രാക്ഷസരായി വിരാജിക്കുന്നവര്‍ എല്ലാം തന്നെ ഒന്നുകില്‍ ശാപഗ്രസ്‌തര്‍ അല്ലെങ്കില്‍ ജന്മ വാസനകളാല്‍ പ്രേരിതര്‍. എങ്ങിനെ നോക്കിയാലും പ്രാപഞ്ചിക സങ്കടങ്ങള്‍ മനുഷ്യ ജീവിതത്തില്‍ അനിവാര്യമാണ്‌. ഈശ്വര അവതാരമായാലും ഒരു ഇളവും സൃഷ്‌ടി കര്‍ത്താവ്‌ അനുവദിക്കുന്നില്ല. കിളിപ്പാട്ടു മുഴുവനും പാടി കഴിയുമ്പോഴും അതില്‍ കണ്ട ആരേയും, ഒന്നിനേയും വെറുക്കുവന്‍ കഴിയുകയില്ല. അതു കൊണ്ടാവാം യേശു ക്രൂശില്‍ കിടക്കുമ്പോഴും "ഇവര്‍ ചെയ്യുന്നത്‌ എന്തെന്ന്‌ ഇവര്‍ക്ക്‌ അിറവില്ലായ്‌കയാല്‍ ഇവരോട്‌ ക്ഷമിക്കേണമേ" എന്ന്‌ ഈശ്വരനോട്‌ യാചിച്ചത്‌. വെറുപ്പ്‌ എന്ന വികാരത്തിനു കാവ്യ ശരീരം, തന്നിലോ, അനുവാചക മനസ്സിലോ നിലനില്‍പ്പ്‌ അനുവിക്കുന്നില്ല. പ്രപഞ്ച സ്ഥിതിയുടെ ആകത്തുക അിറയുമ്പോള്‍ ആര്‍ക്ക്‌ ആരെയണ്‌, എങ്ങിനെയാണ്‌, എന്തിനെയാണ്‌ വെറുക്കുവാന്‍ കഴിയുക. 

ദുരിതങ്ങള്‍ മനുഷ്യരുടെ കര്‍മ്മ ദോഷങ്ങളെപ്പറ്റി ഓര്‍മ്മിക്കുവാനുള്ള അവസരങ്ങള്‍ നല്‍കുന്നു. എന്നാല്‍ മനുഷ്യര്‍ അത്‌ ശ്രദ്ധിക്കുന്നതേയില്ല. ഒരു പക്ഷെ അവന്റെ അജ്ഞതയാകാം ഇതിന്റെ പിന്നിലെ കാരണം. ഈ അപമാനം പേറി കൊണ്ട്‌ മനുഷ്യര്‍ പരക്കം പായുകയാണ്‌. പറ്റിപ്പോകുന്ന അബദ്ധങ്ങളുടെ ഫലങ്ങളാണ്‌ ദശരഥനായാലും, യേശുവായാലും, രാമനായലും, കൃഷ്‌ണനായാലും, നബിയായാലും, ഗന്ധര്‍വന്‍മാരും, ദേവന്‍മാരും, സീതാ ദേവിയും മറ്റും അനുഭവിക്കന്നത്‌. ക്രിസ്‌തു രോഗികളെ സുഖപ്പെടുത്തുമ്പോള്‍ അവരെ ഒരു കാര്യം നിരന്തരം ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇനി നീ പാപം ചെയ്യരുത്‌ എന്നായിരുന്നു. പ്രവര്‍ത്തി ദൂഷ്യം ദു:ഖങ്ങള്‍ക്കും, ദുരിതങ്ങള്‍ക്കും വഴിയൊരുക്കുന്നു. നാം എന്തു ചെയ്യുമ്പോഴും ഒരു വീണ്ടു വിചാരം മുന്നിട്ടു നില്‍ക്കണം എന്ന ഗുണപാഠം നമ്മെ ഇതില്‍ നിന്ന്‌ പഠിപ്പിക്കുന്നു. കാമ, ക്രോധ, ലോഭ, ലാഭ, മോഹാദികള്‍ കൈ വെടിഞ്ഞ്‌, അറിവിന്റെ വഴിയിലൂടെ മുന്നേറികൊണ്ട്‌, ഈശ്വര ഭക്തിയെ അഭയം പ്രാപിക്കുമ്പോള്‍ സ്വ രക്ഷയും, ലോക രക്ഷയും ലോക ക്ഷേമവും ഉറപ്പായി നമുക്ക്‌ ലഭിക്കുന്നു. 

ഗോത്രങ്ങളോ, വര്‍ഗ്ഗങ്ങളോ അല്ല മിറച്ച്‌ വ്യക്തിയണ്‌ സാമൂഹ്യ പുരോഗതിയുടെ ആണിക്കല്ല്‌. സംഘ ടിച്ചു നേടവുന്ന ഒന്നല്ല മന:ശന്തിയും, സമധാനവും. ജന്മ പ്രകൃതിയില്‍ അഹങ്കാരികളോ, ആക്രമികളോ ആകുന്നതില്‍ രണ്ടു തരക്കാരെ കാണാവുന്നതാണ്‌. ചെയ്യുന്നത്‌ തെറ്റാണെന്ന്‌ അിറയുവാന്‍ കഴിയാത്തവരും, അിറഞ്ഞിട്ടും നിവൃത്തിക്കുവാന്‍ കഴിയാത്തവരുമാണിവര്‍. ആദ്യ തരകാര്‍ക്ക്‌ ഉത്തമ ഉദാഹരണമാണ്‌ ബാലി. അിറവിന്റെ കുറവു കൊണ്ടല്ല മിറച്ച്‌ താന്‍ ഒരു ആഹങ്കാരിയാണെ ന്നുള്ള കാര്യം മാത്രം ബാലി അിറയാതെ പോകുന്നു. ബലം കൊണ്ട്‌ അഹങ്കാരിക്കുന്ന മറ്റൊരാളാണ്‌ ഇന്ദ്രജിത്‌. ബലം തന്നയാണ്‌ പരമാസ്‌പദം (എന്തിനും യോഗ്യത) എന്നാണ്‌ ഇന്ദ്രജിത്തിന്റെ ധാരണയും വിശ്വാസവും. തെറ്റാണെന്ന്‌ അിറഞ്ഞിട്ടും വേണ്ടാത്ത നിവൃത്തികള്‍ കയ്യൊഴിയുവാന്‍ പറ്റാ ത്തവര്‍ സഹതാപമല്ലേ അര്‍ഹിക്കുന്നുള്ളൂ. മിറച്ച്‌ അവരെ ശിക്ഷിച്ചതു കൊണ്ട്‌ എന്താണ്‌ കാര്യം? 

ലോക രക്ഷക്കും, നന്മക്കും ആയി ബാലിമാരേയും, രാവണന്മാരേയും വേണ്ടും വിധം കൈ കര്യം ചെയ്യുമ്പോഴും അവതാര പുരുഷന്‍ ഇവരോടു പുലര്‍ത്തുന്ന സ്ഥായിയായ ഭാവം, ഇവര്‍ക്കുള്ള കഴിവില്‍ ആദരവും, ആ കഴിവു പഴായി പോകുന്നതില്‍ അവര്‍ക്ക്‌ സഹതാപവുമാണുള്ളത്‌. വെറുപ്പോടും, അരിശത്തോടും കൂടിയുള്ള ഉന്മൂലനത്തിന്റെ വഴിയല്ല ശരിയായ വിപ്‌ളവത്തിന്റെ പാത. കുംഭകര്‍ണ്ണനും മരിച്ചതോടെ ഇന്ദ്രജിത്‌ മിന്നല്‍ പോലെ പോര്‍ക്കളത്തില്‍ വന്ന്‌ ബ്രഹ്മാസ്‌ത്രം അയച്ചു. പല കോടി (60 കോടി) കുരങ്ങന്മാരെ കൊന്നടക്കി. "നമ്മെ കൊണ്ട്‌ ഇത്‌ തടയാനാവില്ലല്ലോ" എന്ന്‌ രാമ ലക്ഷ്‌മണന്മാര്‍ അന്യോന്യം പറഞ്ഞു നില്‍ക്കുമ്പോള്‍ രാമ ലക്ഷ്‌മണന്മാരേയും രാവണന്‍ എയ്‌തു വീഴ്‌ത്തി കളയുന്നു. ഏതേങ്കിലും ഒരു ശരീര ക്ഷത്രത്തിലോ, വിശ്വ ക്ഷേത്രത്തില്‍ മൊത്തമോ തമോ ഗുണം, രജസ്സിന്റെ (രജോഗുണം) ബലത്തില്‍ സത്വഗുണത്തെ താല്‍ക്കാലികമായി അതിജീവിക്കുന്ന മനോഹരമായ കാഴ്‌ചയാണ്‌ ഇവിടെ നാം കാണുന്നത്‌. ഇത്‌ ഈ പ്രപഞ്ചത്തില്‍ സാദ്ധ്യമാണ്‌. ഈ പ്രപഞ്ചത്തില്‍ പതിവണ്‌. നിഷ്‌ഠൂര കൃത്യം നിര്‍വ്വിക്കുന്ന ആ തങ്ക വാദിയുടെ ശരീര ക്ഷേത്രത്തിലും സംഭവിക്കുന്നത്‌ ഇതു തന്നെയാണ്‌. ആത്മഹത്യ ചെയ്യുന്നവരിലും ഇതു തന്നെ സംഭവിക്കുന്നു. 

കാമ ക്രോധ, മോഹങ്ങളുടെ ശരങ്ങളേറ്റ്‌ ജീവാത്മാവ്‌ അബോധാവസ്ഥയിലായി പോകുന്നു. അതോടൊപ്പം സകല സാദ്വീകാരങ്ങളും അസ്‌ത പ്രജ്ഞങ്ങളായി പോകുന്നു. അനന്യ ഭക്തിയുടെ ഒരു കുതിപ്പിലൂടെ കൈവരുന്ന മൃതസജ്ജീവിനി മാത്രമാണ്‌ ഇവിടെ രക്ഷയായി വരുന്നത്‌. ആ മരുന്ന്‌ ഏതാണ്‌? എന്താണ്‌? കൃത്യമായി എവിടെ നിന്ന്‌ ലഭിക്കും? എന്നൊന്നും അിറയില്ലായെങ്കില്‍ പോലും അപാരമായ ഭക്തി സുശക്തമാണെങ്കില്‍ നിമിഷങ്ങള്‍ക്കകം മലയോടെ പൊക്കിയെടുത്ത്‌ അതു കൊണ്ടു വരും. ഇത്തരം ഒരു ഭക്തി വിശ്വാസം ബൈബിളില്‍ യേശു പറയുന്നുണ്ട്‌. കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ മലയോട്‌ നീങ്ങി പോകുവാന്‍ കല്‍പിച്ചാല്‍ അങ്ങിനെ സംഭവിക്കും എന്ന്‌. അപ്പോഴും കപട ഭക്തിയുടെ (അവിശ്വാസത്തിന്റെ) വേഷം പൂണ്ട്‌ വഴി മുടക്കാനാരിക്കുന്ന കാലനേമിമരെ വേണ്ട പോലെ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഭക്തിയുടെ സിദ്ധിയായ ദിവ്യ ഔഷ ധം പ്രാണേന്ദ്രീയാദി സമൂഹത്തേയും, ശരീരത്തിന്റെ അന്തര്‍ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന പരമേശ്വര സാന്നിദ്ധത്തേയും, അസുര നിശ്ചയങ്ങളുടെ ശരപാത ക്ലേശത്തില്‍ നിന്ന്‌ മോചിതരാക്കുന്നു. ഈശം തന്നെയാണ്‌ ഭക്തി. ഭക്തി തന്നെയാണ്‌ ഈശം. അത്യാപല്‍ സന്ധിയില്‍ ഈശം ഭക്തിയുടെ കുതിപ്പായി ഉയിര്‍ക്കുന്നു എന്നാണ്‌ സാരം. രാമ ശരമോ, രാമാനുഗ്രഹമോ ഏറ്റു രൂപാന്തരപ്പെടുന്ന എല്ലാവരും അപേക്ഷിക്കുന്നതെന്തെന്നാല്‍ "നിന്‍ മഹാ മായാദേവി എന്നെ മോഹിപ്പിക്കായ്‌ക, അംബുജവിലോചന" എന്നാണ്‌. ദൃശ്യ പ്രപഞ്ചവും,അതിലെ ബന്ധനങ്ങളും, മായയാണ്‌. അതിനാല്‍ ഇവയെല്ലാം ഉപേക്ഷണീയങ്ങളാണ്‌ എന്ന ധാരണക്ക്‌ നിരക്കുന്നതല്ല രാമന്റെ ചെയ്‌തികളും, ജീവിതവും. 

രാമന്റെ വഴിയില്‍ വരുന്ന സുഖ, ദു:ഖങ്ങളെല്ലാം യാഥാര്‍ത്ഥ്യ ബോധത്തോടെ തന്നെ രാമന്‍ ഏറ്റു വാങ്ങുന്നു. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ആചാര്യന്മാര്‍ എന്നിങ്ങനെ ആരെയെല്ലാം സ്‌നേഹാദരങ്ങളോടെ കാണണമോ അവരെയെല്ലാം അങ്ങിനെ കാണുന്നുണ്ടായിരുന്നു. അവരോടുള്ള ഉത്തരവാദിത്തങ്ങള്‍ ശിരസ്സാ നിര്‍വഹിക്കുന്നുണ്ടായിരുന്നു. 

ബന്ധങ്ങള്‍ മായയാണെങ്കില്‍ പിന്നെ കര്‍ത്തവ്യങ്ങള്‍ എവിടെയാണ്‌? എന്തിനു വേണ്ടിയാണ്‌ വിശ്വാമിത്രന്റെ യാഗം രക്ഷിക്കുവാന്‍ കൊടും കാട്ടിലേക്ക്‌ പോയിരുന്നത്‌? എന്തുകൊണ്ട്‌ രാമന്‌ അയോദ്ധ്യയില്‍ സുഖമായി കഴിയുവാന്‍ സാധിക്കാതിരുന്നത്‌? എന്തിനു ഭയങ്കരാരയ രാക്ഷസന്മാരോട്‌ പട പൊരുതണം? വിവാഹവും, ദാമ്പത്യവും എല്ലാം വെറും മായയാണെങ്കില്‍ എന്തിനൊരു മഹാ ചാപം (വില്ല്‌) വളച്ചു പൊട്ടിക്കണം? ഭാര്യയെ ഒരുത്തന്‍ കട്ടു കൊണ്ടു പോയെങ്കില്‍, ബന്ധനവും, ബന്ധവും നീങ്ങി കിട്ടിയെന്ന്‌ ആശ്വസിക്കുകയല്ലെ വേണ്ടിയിരുന്നത്‌? പിന്നെ എന്തിനു കാടും, കടലും താണ്ടി കിട്ടാവുന്ന സഹായമെത്രയും സംഘടിപ്പിച്ച്‌, ജീവന്‍ പണയം വെച്ച്‌ പോരാടി? എന്താണ്‌ മായ? എന്താണ്‌ കര്‍ത്തവ്യം? മേല്‍ പറഞ്ഞ സംഗതികളില്‍ മാതൃകാപരമായ വേര്‍തിരിവുകള്‍ രാമായണത്തില്‍ ഉടനീളം കാണാവുന്നതാണ്‌. ഇന്ദ്രീയങ്ങളല്ല, അവക്ക്‌ വിഷയങ്ങളോടു സംഭവിക്കുന്ന ബന്ധനമാണ്‌ മായ. അപ്പോള്‍ അവ മനസ്സിനെ വിഷയങ്ങളിലേക്കു പിടിച്ചു വലിക്കുന്നു. മനസ്സ്‌ ബുദ്ധിയേയും വലിച്ചിഴയ്‌ക്കുന്നതോടെ ജീവന്‍ എന്ന അവബോധം അഗണ്യ കോടിയില്‍ തിരസ്‌കൃതമാകുന്നു. മിറിച്ച്‌ ബുദ്ധി ജീവാഭിമുഖവും, മനസ്സ്‌ ബുദ്ധ്യൂന്മുഖവും ഇന്ദ്രീയങ്ങള്‍ മനസ്സിന്റെ വരുതിയിലും ഇരിക്കുന്നതാണ്‌ ശരിയായ നല്ല മാര്‍ഗ്ഗം. ദിശാമുഖങ്ങളെ ഇങ്ങിനെ ഇരുത്തി കൊണ്ട്‌ പ്രാപഞ്ചികമായ യാഥാര്‍ത്ഥ്യങ്ങളെ ഉപേക്ഷ കൂടാതെ നേരിടുകയാണ്‌ വേണ്ടത്‌. ഒന്നില്‍ നിന്നും പിന്‍ തിരിയുകയോ, ഒളിച്ചോടുകയോ അല്ലാ വേണ്ടത്‌. ഉണ്ണുമ്പോള്‍ ഉണ്ണുക, കരയുമ്പോള്‍ കരയുക, ചിരിക്കുമ്പോള്‍ ചരിക്കുക, പോരാടുമ്പോള്‍ വിട്ടു വീഴ്‌ചയില്ലാതെ പോരാടുക. മറഞ്ഞിരുന്ന്‌ അമ്പ്‌ ചെയ്‌തേ തീരുവെങ്കില്‍ അതു ചെയ്യണം. ഈശ്വരന്‍ എന്നത്‌ ഇതെല്ലാമാണ്‌. 

എന്നാല്‍ ഈ ചെയ്‌തികളുടെയല്ലാം കര്‍ത്താവ്‌ താനാണെന്ന അഹങ്കാരമോ, ഇവയിലാണ്‌ അത്യന്തമായി രമിക്കേണ്ടതെന്ന വിചാരമോ, ഇവയോട്‌ അടിമത്തമോ, ബോധമോ ഉണ്ടാകാന്‍ പാടില്ലാത്തതാകുന്നു. "ഇദം നാ മമ" ഇതൊന്നും ഞാനല്ല എന്ന ആപ്‌ത വാക്യം ഓര്‍ക്കുക. രാമായണം പാരായണത്തിനു ശേഷം ശരീര ക്ഷേത്രത്തില്‍ ശുദ്ധി കലശം നടക്കേണ്ടതുണ്ട്‌. ദു:ഖങ്ങളുടേയും, കല്‌മഷങ്ങളുടേയും, ദുര്‍വികാരങ്ങളുടേയും അഴുക്കുകള്‍ ഒന്നൊന്നായി നീങ്ങി പോകണം. തത്വോപദേശങ്ങളിലൂടെ കൈ വരുന്ന അറിവ്‌ ഒരു ഊന്നു വടിയായി ഉപയോഗുക്കുക. മനസ്സിന്റെ ദുര്‍മേദസ്സ്‌ നീങ്ങുന്നതിനാല്‍ ആരോഗ്യം മെച്ചപ്പെടുന്നു. ആയുസ്സ്‌ നീളുന്നു. സുഖവും, സമാധാനവും ആനുഭവിക്കുവാന്‍ കഴിയന്നു. ഇതു തന്നെയാണ്‌ രാമായണ ഫലശ്രുതി. 
dharmadarshanam

No comments:

Post a Comment