Thursday, September 20, 2018

പണ്ടു  കാലങ്ങളില്‍ കുട്ടികള്‍ വളരുകയായിരുന്നു. തമ്മില്‍ പരസ്‌പരം കലഹിച്ചും സ്‌നേഹിച്ചും കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നു കുട്ടികളെ വളര്‍ത്തു മൃഗങ്ങളെപ്പോലെ വളര്‍ത്തി വരുന്നു. അതോടെ കുട്ടികളുടെ പരസ്‌പര ധാരണയും, പക്വതയും മറ്റു പല ഘടകങ്ങളും നഷ്‌ടപ്പെട്ടിരിക്കുന്നു. ഇന്നത്തെ കുട്ടികളുടെ ചിന്താഗതി തന്നെ മാറിയിരിക്കുന്നു. മാതാപതാക്കള്‍ തന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി പലതും നഷ്‌ടപ്പെടുത്തി ജീവിക്കുവാന്‍ പോലും തയ്യായറാകുമ്പോള്‍ മക്കള്‍ക്കുവേണ്ടത്‌ സമ്പത്ത്‌ മാത്രമാണ്‌. മൂല്യങ്ങള്‍ക്ക്‌ ച്യുതി സംഭവിച്ചിരിക്കുന്നു. ഇന്നത്തെ മാതാപിതാക്കള്‍ മക്കളെ ധന സമ്പാദനത്തിനുള്ള ഒരു ഉപാധിയായി മാത്രം കാണുന്നു. ലെറ്റിംഗ്‌ ഗോ എന്ന പ്രോസസ്സ്‌ തുടങ്ങുന്നത്‌ പൊക്കിള്‍ കൊടി മുറിക്കുന്നതോടുകൂടി തുടങ്ങുന്നു.
മക്കളെ വളര്‍ത്തുമ്പോള്‍ 4 പ്രധാന സംഗതികള്‍ പാലിക്കപ്പെടണം. 1. ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കണം. 2. സഹകരണ മനോഭാവ ബോധമുള്ളവരായിരിക്കണം. 3. ധൈര്യമുള്ളവരായിരിക്കണം. 4. വളരെയധികം ആത്മവിശ്വാസമുള്ളവരായിരിക്കണം.
ഇവ നാം മക്കളിലൂടെ വളര്‍ത്തിയെടുക്കപ്പെടുമ്പോള്‍ ലഭിക്കപ്പെടുന്നത്‌ താഴെ പറയുന്നവയാണ്‌. 1. അച്ചടക്കം, 2. നല്ല ആശയ വിനിമയത്തിനുള്ള കഴിവ്‌, 3. നല്ല മനോധൈര്യം, 4. പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ്‌.
കൗമാരപ്രായക്കാര്‍ "മാറ്റുവിന്‍ ചട്ടങ്ങളെ" എന്ന്‌ ഉദ്‌ഘോഷിക്കുന്നവരാണ്‌. മാതാപിതാക്കള്‍ക്ക്‌ ഏറ്റവും തലവേദന പിടിച്ച കലഘട്ടമാണ്‌ കൗമാര കാലഘട്ടം. ഈ കാലഘട്ടത്തില്‍ അവരുടെ ഗ്രന്ഥികളില്‍ മാറ്റം വരുന്നതിനനസരിച്ച്‌ ശരീര ഘടനയിലും മാറ്റം സംഭവിക്കന്നു. ഈ സമയം കുട്ടികള്‍ ഭയങ്കര ആദര്‍ശവാദികളായി മാറുന്നു. വാദിക്കുവാന്‍ വേണ്ടി വാദിക്കുന്നു. അവര്‍ മറ്റുള്ളവരെ ഷട്ടപ്പ്‌ ചെയ്യിക്കുന്നു. ഒരു തരം മാനസീക അവസ്ഥ സംജാതമാകുന്നു. സ്‌ട്രസ്സും, സ്‌ട്രെയിനും കൂടുന്നു. ഇത്തരം സംഗതികള്‍ കുട്ടികളുടെ വളര്‍ച്ചയുടെ ഭാഗമായി എടുത്താല്‍ മതി. ഇന്നലെ വരെ നമ്മെ അനുസരിച്ചിരുന്ന നമ്മുടെ കുട്ടികള്‍ ഇന്ന്‌ നമ്മെ ധിക്കരിക്കുന്നതിന്റെ കാര്യം ഇന്നതാണ്‌ എന്ന്‌ മനസ്സലാക്കി അവരോട്‌ സൗഹാര്‍ദ്ദപരമായി പെരുമാറിയാല്‍ മതി. ഇത്തരം സാഹചര്യങ്ങള്‍ ഇവര്‍ക്കുണ്ടെങ്കിലും മാതാപിതാക്കളുടെ സ്‌നേഹവും സഹായവും അവര്‍ക്കാവശ്യമാണ്‌. അല്ലങ്കില്‍ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകും. ഇതിനായി മാതാപിതാക്കള്‍ക്ക്‌ നല്ല സ്‌കില്‍ ഉണ്ടായിരിക്കണം. കുട്ടികളെ നാം സ്‌നേഹിക്കുകയും, അംഗീകരക്കുകയും ചെയ്യണം. നന്നായി ആശയ വിനിമയം നടത്തുവാന്‍ കഴിഞ്ഞാല്‍ ഒരു നല്ല റിസള്‍ട്ട്‌ നമുക്ക്‌ ലഭ്യമാകും. കൗമാര പ്രായക്കാരെ ഇംഗ്ലീഷില്‍ ടീന്‍ ഏജ്‌ക്കാര്‍ എന്ന്‌ വിളിക്കപ്പെടുന്നു. പതിമൂന്നു വയസ്സു മുതല്‍ പത്തൊമ്പത്‌ വയസ്സു വരെയുള്ള പ്രായക്കാരെയാണ്‌ ഇങ്ങിനെ അിറയപ്പെടുന്നത്‌.  
shridarsanam

No comments:

Post a Comment