Sunday, September 09, 2018

👧👦👧👦👧👦👧👦👧👦👧👦👧

*ദിനചര്യ* (*കുട്ടികൾക്ക്*)
************************
പുലരും മുമ്പുണരണ -
മുണർന്നാലെണീറ്റിരിക്കണം

ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരമദൈവത്തെയോർക്കണം

അമ്മയെകാണുംമുൻപി -
ലച്ഛനെതൊഴുതീടണം

അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നുമോർക്കണം

വെളുക്കുമ്പോൾ കുളിക്കണം
വെളുത്തുള്ളുതുടുക്കണം

വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം

കാര്യമായ് നിയമംവേണം
നേരുചൊല്ലേണമെപ്പോഴും

ആരും സ്നേഹിചീടുംവണ്ണം
ചേരും വൃത്തിയിൽ നിൽക്കണം

കൂട്ടർ കൂടിത്തകർത്തോരോ
കൂട്ടുംകൂടും കിടാങ്ങളിൽ

കൂട്ടു കൂടല്ല മര്യാദ -
കൂട്ടുകാരോടുചേരണം

അന്തിയാവുന്നനേരത്ത്
പന്തിയിൽ ദൈവപൂജനം
സ്വന്തം മനസ്സാൽചെയ്യേണം

ഹന്ത ! നാമം ജപിക്കണം
ദൈവഭക്തിയുറപ്പിക്കും
ദൈവസ്തോത്രങ്ങൾ ചൊല്ലണം

കേവലംദൈവമാഹാത്മ്യ -
ഭാവനക്കിതുസാധനം.


*(കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ )*

👧👦👧👦👧👦👧👦👧👦👧👦👧

No comments:

Post a Comment