Tuesday, September 04, 2018

നോട്ട് നിരോധനം ഗുണം മാത്രമല്ല ചില സെക്ടറുകളിൽ ദോഷങ്ങളും ഉണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്, എന്നാൽ ഗുണങ്ങൾ ദോഷങ്ങളെക്കാൾ മുന്നിൽ നിൽക്കുന്നു എന്നതാണ് ഇന്ത്യയെ സംബന്ധിച്ചു നോട്ട് നിരോധനം കൊണ്ട് ഉണ്ടായത്. നോട്ട് നിരോധനം ഗുണമോ ദോഷമോ എന്ന് ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറോട് ചോദിച്ചാൽ നിസംശയം അയാൾ പറയും നോട്ട് നിരോധനം വലിയ ദോഷം ആണ് ഉണ്ടാക്കിയത് എന്ന്, കാരണം വസ്തു കച്ചവടം നടക്കുന്നില്ല. അയാൾക്ക് നഷ്ടം ഉണ്ടാക്കൽ തന്നെയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യം. കണക്കില്ലാത്ത പൈസ ഉപയോഗിച്ചു ഈ നാട്ടിൽ നടന്നിരുന്ന റിയൽ എസ്റ്റേറ്റ് കച്ചവടം നമ്മുക്കോ, സർക്കാറിനോ ഒരു ഗുണവും ഇല്ലാത്തത് ആയിരുന്നു.
കണക്കില്ലാത്ത പണത്തെ, ഈ രാജ്യത്തെ സമാന്തര സമ്പത് വ്യവസ്ഥയെ കണക്കിൽ പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ചുരുക്കി പറഞ്ഞാൽ സർക്കാരിന് കിട്ടാൻ ഉള്ളത് കിട്ടിക്കുക. അതാണല്ലോ ഈ വ്യായാമത്തിന്റെ ആകെത്തുക. നിങ്ങടെ കയ്യിലുള്ള പൈസ കണക്ക് ഉള്ളതാണെങ്കിൽ അതിന്റെ നികുതി സർക്കാരിന് കിട്ടും, കണക്കില്ലെങ്കിൽ സർക്കാറിന് അതിനെ പറ്റി അറിയില്ല അത് കൊണ്ട് നികുതിയും വരില്ല.
നോട്ട് നിരോധനത്തിന് ശേഷം, കള്ളപണക്കാർക്ക് സർക്കാർ ഒരു ആനുകൂല്യം കൊടുത്തു. കണക്ക് കാണിച്ചു ഒരു നിശ്ചിത തുക പിഴടച്ചാൽ ബാക്കി പണം തിരികെ നൽകാം എന്നതായിരുന്നു അത്. വെറുതെ പണം കത്തിച്ചോ ഒഴുക്കിയോ കളയണ്ട എന്ന്. ഏത് ഒരു മനുഷ്യനും വേറെ വഴിയില്ലാത്തത് കൊണ്ട് ആ വഴി സ്വീകരിക്കും. ബാങ്കിലേക്ക് പണം തിരികെ എത്തില്ല എന്ന് കരുതിയതിൽ നിന്ന് ബാങ്കിലേക്ക് പണം നിക്ഷേപിച്ചാൽ എന്തെങ്കിലും കിട്ടും എന്നായി കാര്യങ്ങൾ. അപ്പൊ തുക തിരികെ ബാങ്കിൽ എത്താതെ ഇരിക്കൽ അല്ല ഈ പരിപാടിയുടെ ലക്ഷ്യം!
നോട്ട് നിരോധനം കഴിഞ്ഞു പണം ബാങ്കിൽ നിക്ഷേപിച്ച 18 ലക്ഷം പേർക്ക് എതിരെയാണ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നത്. ഇത്രയും പേരെ പറ്റി സർക്കാറിന് യാതൊരു ധാരണയും നോട്ട് നിരോധനത്തിന് മുൻപ് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അവർ ആരൊക്കെയാണ് എന്ന് സർക്കാറിന് അറിയാം. മാത്രമല്ല ഇവർ നിക്ഷേപിച്ച തുകയിൽ നിന്ന് നികുതിയും പിഴയും പിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
സർക്കാറിന് എന്താണ് ലാഭം?
2013-14 സാമ്പത്തിക വർഷം ആദായ നികുതി ഇനത്തിൽ 6.38 ലക്ഷം കോടി പിരിച്ചിരുന്ന രാജ്യം, 2018ൽ പിരിച്ചത് 10.02 ലക്ഷം കോടി രൂപയാണ്. 3.64 ലക്ഷം കോടിയുടെ വർദ്ധന. തീർന്നില്ല മാർച്ച് 2014ൽ കേവലം 3.8 കോടി ഉണ്ടായിരുന്ന നികുതിദായകർ 2018ൽ 6.86 കോടി പേരായി. വെറും നാല് വർഷം കൊണ്ട് 3 കോടി പേരുടെ വർദ്ധന! കോൺഗ്രസ് ഭരണം ഒരായുഷ്കാലം കൊണ്ട് ഉണ്ടാക്കിയ നികുതി ദായകർ വെറും നാല് വർഷം കൊണ്ട് സൃഷ്ടിക്കപ്പെട്ടു.
ചിദംബരം ചെട്ടിയാർ 16.5 ലക്ഷം കോടിയുടെ ബഡ്ജറ്റ് ആണ് 2013ൽ അവതരിപ്പിച്ചത്, 2018ൽ ജൈറ്റിലി അവതരിപിച്ചത് 29.2 ലക്ഷം കോടിയുടെ ആണെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് രാജ്യം മാന്ദ്യത്തിൽ ആണെന്ന് തോന്നുന്നുണ്ടോ. നോട്ട് നിരോധനം പരാജയപ്പെട്ടോ?".
sankaranrayanan sambhu.

No comments:

Post a Comment