Monday, September 03, 2018

പകലും രാത്രിയും നമ്മുടെ മനസ്സിനും ബുദ്ധിക്കും ചിന്തകള്‍ക്കും ശരീരത്തിനും പ്രകടമായ വ്യത്യാസമുള്ളതായി കാണാം. രാത്രി വൈകാരികപ്രധാനമാണ്. പകല്‍ വിവേകപ്രധാനവുമായിരിക്കും. അതുകൊണ്ടാണ് രാത്രികാലങ്ങളില്‍ പലരുമായും സംസാരിക്കുന്ന കാര്യങ്ങള്‍ രാവിലെ ആലോചിക്കുമ്പോള്‍ പറയേണ്ടായിരുന്നു എന്ന് തോന്നുന്നത്. വൈകാരികത കൂടിയിരിക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ നാം പലതും തുറന്നു സംസാരിച്ചുപോകും.
പകലിനെയും രാത്രിയെയും അതാതു കാലത്തിന്‍റെ ധര്‍മ്മം അനുസരിച്ചുള്ള കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കണം എന്നാണ് പ്രശ്നോപനിഷത്ത് നിര്‍ദ്ദേശിക്കുന്നത്. ശുക്ലപക്ഷവും കൃഷ്ണപക്ഷവും പോലെ ഒരു ദിവസ്സത്തിന്‍റെ രണ്ടു ഭാഗങ്ങളാണ് രാവും പകലും. പകല്‍ സമയത്ത് വിവേകപ്രധാനമായ കര്‍മ്മങ്ങള്‍ ചെയ്ത് രജോഗുണത്തെ ക്രീയാത്മകമായും വിവേകപൂര്‍വ്വവും ഉപയോഗിക്കണം. പകല്‍ പ്രാണശക്തിയെ വികാരപ്രധാനമായ കര്‍മ്മങ്ങളിലും പകല്‍ക്കിനാവുകളിലും നിദ്രയിലും ആയി നശിപ്പിക്കുന്നത് ഉചിതമാകില്ല. ഓം..krishnakumar kp

No comments:

Post a Comment