Saturday, September 01, 2018

നമ്മുടെ വിശ്വാസം ശരിയായതാണെങ്കില്‍ നമ്മുടെ ഉള്ളുകൊണ്ട്‌ നമുക്കത്‌ ഗ്രഹിക്കാം. നമ്മുടെ ഉള്ളിന്റെ ഉള്ളിലിരുന്നുകൊണ്ട്‌ അത്‌ ശരിയാണെന്ന്‌ ആരോ നമ്മോട്‌ മന്ത്രിക്കുന്നതുകേള്‍ക്കാം. അകാരണമായ ഏതോ ഒരു ശാന്തിയും സമാധാനവും ആ വിശ്വാസത്തിലൂടെ നമുക്ക്‌ അനുഭവിക്കുകയും ചെയ്യാം. നേരെമറിച്ച്‌ ബുദ്ധി എത്ര അനുകൂലിച്ചാലും ഹൃദയത്തില്‍ ശാന്തിയും സമാധാനവും നല്‍കാത്ത വിശ്വാസം യഥാര്‍ത്ഥമായിരിക്കില്ല. ശുദ്ധമായ ഹൃദയത്തോടും പരിശുദ്ധിയോടും കൂടി സഞ്ചരിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ യഥാര്‍ത്ഥമായ വിശ്വാസത്തിലേക്ക്‌ എത്തിച്ചേരും. താല്‍ക്കാലികമായി ഉണ്ടായേക്കാവുന്ന വിശ്വാസക്ഷതങ്ങള്‍ക്ക്‌ പോലും അവരുടെ അന്വേഷണത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. അതേ സമയം നമ്മുടെ ഉദ്ദേശം പരിശുദ്ധമല്ലെങ്കില്‍ യഥാര്‍ത്ഥമായതിനെ കണ്ടാല്‍ പോലും വിശ്വസിക്കാനുള്ള പ്രാപ്തി നമുക്ക്‌ ഉണ്ടാകില്ല.
- തഥാതന്‍

No comments:

Post a Comment