Thursday, September 20, 2018

*ആശാ നാമ നദീ മനോരഥജലാ തൃഷ്ണാതരംഗാകുലാ രാഗഗ്രാഹവതീ വിതര്‍ക്കവിഹഗാ ധൈര്യദ്രുമധ്വംസിനീ മോഹാവര്‍ത്തസുദുസ്തരാതിഗഹനാ പ്രോത്തുംഗചിന്താതടീ തസ്യാഃ പാരഗതാ വിശുദ്ധമനസോ നന്ദന്തി യോഗീശ്വരാ*


*"ആശയാകുന്ന മഹാനദി മനോരാജ്യമാകുന്ന ജലത്തോടുകൂടിയും, ആഗ്രഹമാകുന്ന തിരമാലകളാല്‍ നിറഞ്ഞും അനുരാഗമാകുന്ന മുതലയോടുകൂടിയും, ദുശ്ശാഠ്യങ്ങളാകുന്ന പക്ഷികളാടോകൂടിയും, ധൈര്യമാകുന്ന വൃക്ഷത്തെ ധ്വംസിക്കുതായും മോഹമാകുന്ന ചുഴിനിമിത്തം കടക്കാന്‍ പാടില്ലാത്തതായും അത്യന്തം ഭയങ്കരമായും, ദുരാലോചനയാകുന്ന അത്യുന്നതമായ കരകളോടുകൂടിയതായും ഇരിക്കുന്നു. ഈ മഹാനദിയുടെ മറുകരകടന്നിട്ടുള്ളവരും പരിശുദ്ധമായ മനസ്സോടു കൂടിയവരും ആയ യോഗീന്ദ്രന്മാര്‍ സര്‍വോല്‍ക്കര്‍ഷേണ ജയിക്കുന്നു."*

സുഖം തേടിയുള്ള മനുഷ്യന്റെ യാത്ര പാപം നിറഞ്ഞ പാതയിലൂടെയാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനാവാതെ അവൻ പായുന്നത് അടങ്ങാത്ത ആശയും പേറിയാണ്. എന്നാൽ ബ്രഹ്മതത്വം മനസ്സിലാക്കിയ യോഗികൾ ആത്മീയ സുഖത്തിൽ തൃപ്തി പൂണ്ട് ആഗ്രഹങ്ങളും ആശകളും അടക്കി നിർത്തുന്നു. അവരുടെ ജീവിതം ശാന്തിയോട് കൂടിയതും വിശുദ്ധിയേറിയതുമാണ്

✨✨✨✨✨✨✨

No comments:

Post a Comment