Monday, September 10, 2018

വേദാന്തം പറയുന്നു, ജീവിതത്തിൽ ദുഃഖങ്ങളുണ്ടാകുന്നത് ഈശ്വര കോപം കൊണ്ടല്ല  ആരാണ് ഇതൊക്കെ വരുത്തിവെയ്ക്കുന്നത്? നാംതന്നെ. മേഘം എല്ലാ വയലിലും ഒരുപോലെ മഴ ചൊരിയുന്നു. പക്ഷേ വേണ്ടവണ്ണം കൃഷിയിറക്കിയ വയലിലേ മഴകൊണ്ടു പ്രയോജനമുണ്ടാകുന്നുള്ളൂ: കൃഷിയിറക്കാത്ത, വേണ്ടപോലെ ശ്രദ്ധിക്കപ്പെടാത്ത, വയലില്‍ വിളവൊന്നുമുണ്ടാകുന്നില്ല. ഇതു മേഘത്തിന്റെ കുറ്റമല്ല. ഈശ്വരന്റെ കൃപ ശാശ്വതവും അഭേദ്യവുമത്രേ. നാമാണ് ഭിന്നതകള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാലും ചിലര്‍ സുഖികളും ചിലര്‍ ദുഃഖികളുമായി ജനിക്കുന്ന വ്യത്യാസത്തിനു സമാധാനമെന്ത്? ഈ വ്യത്യാസമുണ്ടാകാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ലല്ലോ! ഈ ജീവിതത്തില്‍ ചെയ്യുന്നില്ലായിരിക്കാം. എന്നാല്‍ കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്തിരിക്കണം. മുന്‍ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളത്രേ ഇന്നുള്ള വ്യത്യാസത്തിനു സമാധാനം നല്കുന്നത്.  swami vivekanandan

No comments:

Post a Comment