ഇന്ത്യയിലും മറ്റുചില ഏഷ്യൻ രാജ്യങ്ങളിലും സ്വർണ്ണം അളക്കാൻ ഉപയോഗിക്കുന്ന വാക്കാണ് തോല. ഇപ്പോൾ ഒരു തോല സ്വർണ്ണം എന്നാൽ 10 ഗ്രാം വരും.
ബ്രീട്ടീഷ് ഇന്ത്യയിൽ ധാന്യം അളക്കാൻ ഉപയോഗിക്കുന്ന തൂക്കത്തിന്റെ ഏകകമായിരുന്നു തോല. അന്നത്തെക്കാലത്ത്, ഒരു തോല എന്നാൽ 175.90 ട്രോയ് ഗ്രെയിൻസ് ആയിരുന്നു (0.97722222 ബ്രിട്ടീഷ് തോല അല്ലെങ്കിൽ 11.33980925 ഗ്രാം).
തോലയുടെ ചരിത്രം തേടിപ്പോയാൽ എത്തിച്ചേരുന്നത് വേദിക് കാലഘട്ടത്തിലായിരിക്കും. അന്ന് ധാന്യവും വിത്തുകളും അളന്നിരുന്നത് തോലയിലായിരുന്നു. സംസ്കൃതവാക്കായ തോൽ (ഭാരം, കനം എന്നിങ്ങനെ അർത്ഥം) എന്ന വാക്കിൽ നിന്നുമാണ് തോല ഉണ്ടായത്. പരമ്പരാഗതമായി തോലയുടെ കൃത്യമായ അളവ് കണക്കാക്കിയിരുന്നത് 100 കുന്നിക്കുരുക്കളുടെ ഭാരം എന്ന കണക്കിലായിരുന്നു.
കോളനിക്കാലത്തിനു മുമ്പുള്ള നാണയങ്ങളിലും, അക്ബർ ചക്രവർത്തിയുടേതുൾപ്പടെ, ഒരു തോല മൂല്യം ഉപയോഗത്തിലുണ്ടായിരുന്നു. ഷേർഷാ സൂരി അവതരിപ്പിച്ച ആദ്യത്തെ രൂപയ്ക്കും 178 ട്രോയ് ഗ്രെയിൻസ് ആയിരുന്നു ഭാരം, ബ്രിട്ടീഷ് തോലയിൽ നിന്നും ഒരു ശതമാനം കുറവ്.
1956 ൽ ഔദ്യോഗികമായി തോലയുടെ സ്ഥാനം മെട്രിക് യൂണിറ്റ് കൈവശപ്പെടുത്തി. എന്നിരുന്നാലും ഇന്ത്യ, ബംഗ്ലാദേശ്, നേപാൾ, പാകിസ്താൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോഴും സ്വർണ്ണക്കട്ടികളിൽ തോല ഉപയോഗിക്കുന്നുണ്ട്. ചുരുക്കത്തിൽ കാലങ്ങളായി തുടർന്നു പോകുന്ന ഒരു അളവ് നിലനിർത്തിപ്പോകുന്നു എന്നേയുള്ളൂ. 10 തോലയുടെ സ്വർണ്ണക്കട്ടിയായിട്ടാണ് സാധാരണ ഉപയോഗിക്കാറുള്ളത്..
bizencyclopedia
No comments:
Post a Comment