Saturday, September 22, 2018

വിണ്ടുമൊരു കൃഷ്ണാവതാരം
ഭഗവാനെ അങ്ങ് സ്വർഗാരോഹണ സമയത്ത് ഉദ്ദവർക്ക് ഉപദേശിച്ച പോലെ ഈ നമ്പൂതിരിയുടെ സംശയങ്ങൾ ദൂരികരിച്ച് തരണേ ..
നമ്പു: അങ്ങയെ പൂജിക്കാൻ ആർക്കാണ് അർഹതയുള്ളത് ?
ഭഗവാൻ ഉവാച: പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും എന്നെ പൂജിക്കാൻ അർഹതയുള്ളവരാണ്
നമ്പു: അപ്പോൾ അങ്ങയെ വിശ്വാസാമില്ലാത്തവരോ ? പൂജിക്കാൻ അറിയാത്തവരോ ? അവർ എങ്ങനെ അങ്ങയെ പൂജിക്കും ?
ഭഗ: എന്നെ സംബന്ധിച്ച് വിശ്വാസി / അവിശ്വാസി പുജ അറിയുന്നവൻ / അറിയാത്തവൻ എന്നിങ്ങനെ വേർതിരിവില്ല എല്ലാ വർക്കും കർമ്മവും അതിനനുസരിച്ചുള്ള കർമ്മഫലം വും ലഭിക്കും എന്നോട് പ്രാർത്ഥിച്ചതു കൊണ്ടല്ല അവർക്ക് നല്ലതു ചിത്തതം സംഭവിക്കുന്നത് സൃഷ്ടികൾ ക്ക് എല്ലാം ഒരു സമയമാകുമ്പോൾ നാശം നിശ്ചയമാണ്
നമ്പു: എങ്ങനെ യാണ് ഭഗവാനെ അങ്ങയെ പുജിക്കേണ്ടത് ?
ഭഗ: മനസ് കൊണ്ട് അർപ്പിക്കുന്ന പൂജയാണ് എറ്റവും ശ്രേഷ്ഠ വും ആ മനസാണ് ഞാൻ
നമ്പു: അപ്പോൾ ഭഗവാനെ പിന്നെ എന്തിനാണ് ക്ഷേത്രവും അചാരങ്ങളും വിഗ്രഹങ്ങളും തന്ത്രമന്ത്രശാസ്ത്ര വേദങ്ങളു ക്രിയകളും മെല്ലാം ?
ഭഗ: സൃഷ്ട്ടിയിൽ എറ്റവും പ്രത്യേ കതയുള്ള ഒരു സൃഷ്ടിയാണ് മനുഷ്യൻ അവന സംബന്ധിച്ച് വിവേകം എന്ന ഒരു അധികം വിശേഷം നൽകിയിട്ടുണ്ട് അത് ഉപയോഗിച്ച് ജീവിക്കുക ലക്ഷ്യം നേടുക പക്ഷെ അതുപോലെ തന്നെ മനസിനെ നിയന്ത്രിക്കാനുള്ള കഴിവ് മനുഷ്യന് ഇല്ല അതിനാൽ സംശയം ജനിക്കും മനസ് കൊണ്ട് ചെയ്യുന്ന യാതൊരു കാര്യത്തിലും അവൻ പൂർണ തൃപ്തനാകുകയില്ല അതിനാൽ അവൻ ഇന്ദ്രിയങ്ങളെ ആശ്രയിക്കുന്നു ആ ഇന്ദ്രിയങ്ങളിൽ കൂടി എന്റെ തത്വങ്ങളെ അവൻ അറിയുന്നു അതിൽ നിന്ന് ആചാരങ്ങൾ ഉണ്ടാകുന്നു അചാരങ്ങളിൽ നിന്ന് ആചാരി ഉണ്ടാകുന്നു അവ നിയമങ്ങളാകുന്നു വിഭജനമുണ്ടാകുന്നു പിന്നിട് ഇന്ദ്രിയ സുഖത്തിന് വേണ്ടി മാത്രം ക്ഷേത്രങ്ങൾ മാറുന്നു യഥാർത്ഥ ഞാൻ മനസ് ആണ് എന്ന ചിന്ത നശിച്ച് സ്വയം നാശത്തിലേക്ക് ഭവിക്കുന്നു
നമ്പു: അങ്ങനെയെങ്കിൽ അവസാനമായി ഒരു ചോദ്യം ഭഗവാനെ വേദങ്ങൾ തൊട്ട് സകലപുരണങ്ങളും തന്ത്ര മന്ത്രശാസ്ത്രങ്ങളും സർവ്വ ഗ്രന്ഥങ്ങളും അങ്ങയെ പൂജിക്കുന്ന കാര്യങ്ങളാണല്ലോ പറയുന്നത് എങ്കിൽ ഇവയുടെ ആവിശ്യമെന്ത് ? മനസ്സ് കൊണ്ട് അങ്ങയെ സ്മരിച്ചാൽ പോരെ ഭഗവാനേ ?
ഭഗ: മനസ്സ് അറിവാണ് സൃഷ്ടി അനുഭവമാണ് ഉദ: ഈശ്വരൻ അറിവാണ് ഈശ്വരനെ അനുഭവിക്കണമെങ്കിൽ സൃഷ്ടികൂടിയെ തീരു അതിനാലാണ് ഈ പറഞ്ഞ ശാസ്ത്രങ്ങളും ആചാരങ്ങളും ക്ഷേത്രങ്ങളും സകലതും ഉണ്ടായത് .....
അതേ തൽക്കാലം ചോദ്യങ്ങൾ മതിയാക്കി എണിറ്റോളു അമ്പലം തുറക്കാൻ സമയമായി
5 മിനിറ്റ് നട തുറക്കാൻ വൈകിയാ ഞാൻ ക്ഷമിക്കും കമ്മിറ്റിക്കാരും ഭക്തൻമാരും ക്ഷമിച്ചെന്ന് വരില്ല ...
ഹ ഹ .. ശരി ഭഗവാനെ കാണാം ...
ശുഭം
by
കലാമണ്ഡലം വിനീത് നമ്പൂതിരി

No comments:

Post a Comment