Monday, September 24, 2018

lakshmi prasad.
രാസലീല17
പൗർണമി ഉദിച്ച് യമുനാപുളിനം മുഴുവൻ രജത പരവതാനി വിരിച്ചിരിക്കുന്ന സന്ദർഭം ഭഗവാൻ വേണുഗാനം ചെയ്തു. ജഗൗ കളം വാമദൃശാം മനോഹരം . അവരാരാണ്. വാമദൃക്കുകളായ ഗോപസ്ത്രീകളിലെ മനസ്സിനെ ഹരിക്കുന്നത്. ആ ക്ലീം നാദം, ക്ലീംകാരം കാമബീജം. അതാണത്രേ ഈ കളം കളം കളം വാമദൃശാം മനോഹരം. ആ വേണുവിൽ നിന്ന് വരുന്ന ക്ലീം നാദം. ഭഗവാന്റെ ആ വേണുഗാനം വന്നു കഴിഞ്ഞാൽ പിന്നെ മനസ്സില്ലാതായി. മനസ്സ് എന്തു പറയും. പോവണ്ട നെഗറ്റീവ് ആയിട്ടുള്ളതൊക്കെ മനസ്സാണ്. വേണ്ട. മനസ്സിലാവണില്ല്യ. അറിഞ്ഞില്ല്യ. ഇപ്പൊ പറ്റില്ല്യ. ആ മനസ്സൊന്നും ഇല്ല്യ അവിടെ. വാമദൃശാം മനോഹരം. വേണുഗാനശ്രവണസന്ദർഭത്തിൽ തന്നെ മനസ്സ് പോയി ഗോപസ്ത്രീകൾക്കും. 
നിശമ്യ ഗീതം തദനംഗവർദ്ധനം 
വ്രജസ്ത്രിയ: കൃഷ്ണ ഗൃഹീതമാനസാ:
യമുനാതീരത്തിൽ കാട്ടിലെ കണ്ണൻ വേണുഗാനം ചെയ്തു. പുല്ലാങ്കുഴൽ വാദനം ചെയ്തു. ആ വേണുവിന്റെ നാദം കാറ്റില് ഒഴുകി വന്നു. അവിടവിടെ വീട്ടില് ഓരോ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഗോപസ്ത്രീകളുടെ കർണ്ണരന്ധ്രത്തിലൂടെ ഹൃദയത്തിലേക്ക് ചെന്നു. കർണ്ണരന്ധ്രത്തിലൂടെ അകമേക്ക് ചെന്നു. ഭഗവാന്റെ വേണുഗാനമോ ഭഗവദ് കഥയോ ഭഗവദ് തത്വമോ ചെവിയിലൂടെ ഉള്ളിലേക്ക് ചെന്നു കഴിഞ്ഞാൽ അതിന്റെ സ്വഭാവം എന്താണെന്ന് വിദുരർ ഒരിടത്ത് പറയുന്നു. 
അപകടമാണത്രേ. ഭഗവദ് കഥകള്, ഭഗവദ് സ്വരൂപ വർണന ഭഗവദ് ഗുണം അഥവാ ഭഗവാന്റെ ആ കാൾ അത് ചെവിയിലൂടെ ഹൃദയത്തില് ചെന്നു കഴിഞ്ഞാൽ ഭവപ്രദാം ദേഹ രഥി ഛിനത്തി എന്നാണ്. വീണ്ടും വീണ്ടും ഈ സംസാരത്തിൽ കൊണ്ട് വന്നു നമ്മളെ ചാടിക്കുന്ന ഈ കുടുംബത്തിനോടുള്ള ആസക്തി ലോകത്തിനോടുള്ള ആസക്തി തലകീഴായി നില്കുന്ന മരത്തിന്റെ വേര് വെട്ടപ്പെടും. ഊർദ്ധ്വമൂലമധശാഖം അശ്വത്ഥം പ്രാഹുരവ്യയം 
അസംഗ ശസ്ത്രേണ ദൃഢേനചിത്വാ 
തദർപ്പതം തത് പരിമാർഗിതവ്യം 
യസ്മിൻ ഗതാ ന നിവർത്തന്തി ഭൂയ:
ആ വേര് മുറിച്ച് എന്തിനെ കണ്ടാൽ വീണ്ടും തിരിച്ചു വരവില്ലയോ അതിനെ കാണാനായിട്ട് ഈ ജീവൻ കുതിക്കും. ആ വേണുഗാനശ്രവണമാത്രത്തിൽ നിശമ്യ ഗീതം തദനംഗവർദ്ധനം 
അനംഗം എന്ന്വാച്ചാൽ കാമദേവൻ എന്നർത്ഥം. കാമത്തിന്റെ ലക്ഷണം എന്താ. ലോകം മുഴുവൻ പിടിച്ചടക്കി വെച്ചിരിക്കുണു കാമദേവൻ. അവന് പ്രത്യേക ഒരു രൂപമില്ല്യ. അവൻ ലോകത്തിന്റെ മുഴുവൻ ഗവർണറാണ്. ലോകത്തെ മുഴുവൻ പിടിച്ചടക്കി വെച്ചിരിക്കയാ. ലോകം മുഴുവൻ പിടിച്ചടക്കി കാമത്തിനെ മുഖ്യമാക്കി സ്ത്രീപുരുഷസംയോഗത്തിനുള്ള ആഗ്രഹത്തിനെ വളർത്തിക്കൊണ്ടിരിക്കുന്നതാണ് കാമം. ആ കാമം ഇവിടെ എങ്ങനെ വന്നു. ഭഗവദ്സന്ദർഭത്തിൽ എങ്ങനെ വന്നു. ഹരനേത്രാഗ്നി സന്ദഗ്ധ കാമസജ്ഞീവനൗഷധൈ: എന്നു ലളിതാസഹസ്രനാമത്തിൽ ഒരു നാമം. ശിവന്റെ നേത്രത്തിലുള്ള അഗ്നി കൊണ്ട് ദഹിച്ചു പോയ കാമനെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്ന ഔഷധം ആണെന്നാണ്. ദേവി. അവിടെ എന്തായി. കാമൻ ശരീരത്തിനെ താനെന്ന് ധരിച്ച് ദേഹമാണ് ഞാൻ എന്ന് ധരിച്ചിരിക്കുന്ന അജ്ഞാനമയമായ ജീവൻ ദേഹം ഞാനല്ല എന്നും മനസ്സ് ദേഹം മുതലായ ഉപാധികളെ നീക്കി ശുദ്ധമായ ബോധത്തിനെ ഹൃദയത്തില് കണ്ടെത്തി അതാണ് മൂന്നാമത്തെ കണ്ണ്. ആ ബോധമാകുന്ന കണ്ണ് തുറക്കപ്പെട്ടുകഴിഞ്ഞാൽ അജ്ഞാനജന്യമായ കാമം പോയി. അജ്ഞാനജന്യമായ കാമം പോയിട്ട് വീണ്ടും ആ ബോധമണ്ഡലത്തിൽ ഇരിക്കുന്ന ജ്ഞാനി വീണ്ടും പുറം ലോകത്തിലേക്ക് വരുമ്പോൾ ചിത്തിൽ നിന്നും ഉത്ഭവിക്കുന്ന ചിത്തിന്റേതായിട്ടുള്ള ഒരു ശക്തി അതിൽ നിന്ന് പിരിഞ്ഞു വീണ്ടും അതിനോട് സംയോഗം ഉണ്ടായി കാമധേനു നടത്തുന്നു. അത് ബാഹ്യമല്ല. പുറമേക്കല്ല. പുറം വസ്തുക്കളോടല്ല. പുറത്തൊരു പുരുഷനോടോ സ്ത്രീയോടോ അല്ല. തന്റെ ഉള്ളിൽ തന്നെ ഉള്ള ആത്മാവിനോട് ചിത്തത്തിനുള്ള ലീലയാണ്. ചിത്തം ഉള്ളിലുള്ള ഭഗവാനോട് നടത്തുന്ന ഒരു രമണമാണത്. അതാണിവിടെ നിശമ്യ ഗീതം തദനംഗവർദ്ധനം. വേറെ ഒരർത്ഥം അംഗം ന്നാൽ ശരീരം. അംഗത്തോടുകൂടി ഇരിക്കുന്നത്. ശരീരമേ ഇല്ലാത്ത ഒരു സ്ഥിതിയെ വർദ്ധിപ്പിക്കുന്നതാണ് ഭഗവാന്റെ വേണുഗാനശ്രവണം. ശരീരത്തെ പറ്റി മറന്നു പോവണു.
ശ്രീനൊച്ചൂർജി

No comments:

Post a Comment