Sunday, September 02, 2018

വാസ്തുവും രോഗകാരണങ്ങളും

പ്രസൂന്‍ സുഗതന്‍
Monday 3 September 2018 1:00 am IST
പ്രപഞ്ചത്തിലെ ഊര്‍ജവും അവയ്ക്ക് മനുഷ്യന്റെ ചുറ്റുപാടുകളുമായുള്ള ബന്ധവുമാണ് വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നതെങ്കില്‍ ആയുര്‍വേദം, ബാഹ്യപ്രപഞ്ചവും മനുഷ്യന്റെ ഉള്ളിലെ പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു. ആരോഗ്യം, സമ്പത്ത് സന്തോഷം എന്നിവയിലൂടെ മനുഷ്യനെ തൃപ്തിപ്പെടുത്തുകയാണ് വാസ്തുശാസ്ത്രം ചെയ്യുന്നത് എങ്കില്‍ ആയുര്‍വേദം മനുഷ്യന് ആരോഗ്യവും സ്വച്ഛമായ വളര്‍ച്ചയും മിതമായ സന്തോഷവും ഉറപ്പ് വരുത്തുന്നു. രണ്ടും ഒന്ന് തന്നെ എന്ന് ഇപ്പോള്‍ മനസ്സിലാക്കാം.
ഥര്‍വവേദത്തിലാണ് കെട്ടിട നിര്‍മാണശാസ്ത്രമായ വാസ്തു ശാസ്ത്രത്തെക്കുറിച്ച് പറയുന്നത്. വേദ സംഹിതകളായ, വാസ്തു, ജ്യോതിഷം, വേദാന്തം, യോഗം, ആയുര്‍വേദം എന്നിവ പരസ്പരം ബന്ധപ്പെട്ടതാണ്. ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആയുര്‍വേദത്തെ വാസ്തുവുമായി (താമസിക്കുന്ന സ്ഥലം, പാര്‍പ്പിടം, മറ്റ് ജീവിത സാഹചര്യങ്ങളുമായി) ബന്ധപ്പെടുത്തിയാണ് ഭിഷഗ്വരന്മാര്‍ ചികിത്സ നിര്‍ദേശിച്ചിരുന്നത്. അലോപ്പതി ചികിത്സാസംവിധാനത്തിലും ഡോക്ടര്‍മാര്‍, ചൂട് കൂടിയ സ്ഥലത്താണോ  തണുപ്പ് കൂടിയ സ്ഥലത്താണോ വീട്? വീടിന്റെ മേല്‍ക്കൂര ഏത് തരത്തിലുള്ളതാണ്? വീടിന്റെ തറ ടൈലാണോ? എന്നെക്കെയുള്ള ചോദ്യങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കി രോഗകാരണങ്ങള്‍ കണ്ടെത്താറുണ്ട്. ചികിത്സാ സമ്പ്രദായത്തില്‍ ഏതായാലും പാര്‍പ്പിടവിജ്ഞാനം ആവശ്യമെന്ന് ഇപ്പോള്‍ മനസ്സിലാക്കാം. ഈ പാര്‍പ്പിടവിജ്ഞാന ശാസ്ത്രമാണ് വാസ്തു ശാസ്ത്രം.
പ്രപഞ്ചത്തിലെ ഊര്‍ജവും അവയ്ക്ക് മനുഷ്യന്റെ ചുറ്റുപാടുകളുമായുള്ള ബന്ധവുമാണ് വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നതെങ്കില്‍ ആയുര്‍വേദം, ബാഹ്യപ്രപഞ്ചവും മനുഷ്യന്റെ ഉള്ളിലെ പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു. ആരോഗ്യം, സമ്പത്ത് സന്തോഷം എന്നിവയിലൂടെ മനുഷ്യനെ തൃപ്തിപ്പെടുത്തുകയാണ് വാസ്തുശാസ്ത്രം ചെയ്യുന്നത് എങ്കില്‍ ആയുര്‍വേദം മനുഷ്യന് ആരോഗ്യവും സ്വച്ഛമായ വളര്‍ച്ചയും മിതമായ സന്തോഷവും ഉറപ്പ് വരുത്തുന്നു. രണ്ടും ഒന്ന് തന്നെ എന്ന് ഇപ്പോള്‍ മനസ്സിലാക്കാം.
വാസ്തുമണ്ഡലത്തില്‍ ഭൂമിയിലെ പഞ്ചഭൂതങ്ങളില്‍ ജലം വടക്ക്-കിഴക്കിന്റെ മൂലകവും, അഗ്നി തെക്ക്-കിഴക്കിന്റെ മൂലകവും, വായു വടക്ക്-പടിഞ്ഞാറിന്റെ മൂലകവും. ആകാശം തെക്ക്-പടിഞ്ഞാറിന്റെ മൂലകവും ഭൂമി ബ്രഹ്മസ്ഥാനവുമായി കണക്കാക്കാം.
ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍
1) വാതം (വായുവുമായി ബന്ധപ്പെട്ടത്. വാസ്തുവിലെ വടക്ക്-പടിഞ്ഞാറ് ഭാഗവും ബ്രഹ്മസ്ഥാനമായ ഭൂമിയുമായുള്ള  സന്തുലനക്കുറവ് കൊണ്ട് ഉണ്ടാകുന്നു. 
2) പിത്തം (അഗ്നിയുമായി ബന്ധപ്പെട്ടത്. വാസ്തുവിലെ തെക്ക്-കിഴക്ക് ഭാഗവും ബ്രഹ്മസ്ഥാനമായ ഭൂമിയുമായുള്ള സന്തുലനക്കുറവ് കൊണ്ട് ഉണ്ടാകുന്നു. 
3) കഫം (ജലവുമായി ബന്ധപ്പെട്ടത്. വടക്ക്-കിഴക്ക് ഭാഗവും ബ്രഹ്മസ്ഥാനമായ ഭൂമിയുമായുള്ള സന്തുലനക്കുറവ് കൊണ്ട് ഉണ്ടാകുന്നു. 
ത്രിദോഷങ്ങള്‍ ബന്ധപ്പെടുത്തുന്നത് പോലെ ജീവിതശൈലീരോഗങ്ങളും വാസ്തുവുമായി ബന്ധപ്പെടുത്താം.
പ്രമേഹം: വിയര്‍പ്പും മൂത്രവും തമ്മിലുള്ള അസന്തുലിതാവസ്ഥ പിത്തദോഷം കൊണ്ട് ഉണ്ടാകുന്നതാണ്. കെട്ടിടത്തിന്റെ വടക്ക്-കിഴക്ക്, തെക്ക്-കിഴക്ക് ഭാഗങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച് ഔഷധം സേവിച്ചാല്‍ രോഗം നിയന്ത്രണത്തില്‍ വരുത്താം.
രക്തസമ്മര്‍ദം: വാതസംബന്ധിയായ ഈ രോഗം നിയന്ത്രണത്തില്‍ വരുത്താന്‍  കെട്ടിടത്തിന്റെ വടക്ക് -പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച് ഔഷധം സേവിക്കണം.
മേല്‍പ്പറഞ്ഞതെല്ലാം വാസ്തു ശാസ്ത്രവും, ആയുര്‍വേദവും തമ്മിലുള്ള ബന്ധം തെളിയിക്കാനായുളളതാണ്. 
വസ്തുവിന്റെ/ വീടിന്റെ തെക്ക് -പടിഞ്ഞാറ് മൂലകം ആകാശമാണ്. ഈ ഭാഗത്തെ കൃത്യമായി ബ്രഹ്മസ്ഥാനവുമായി സന്തുലനപ്പെടുത്തി വേണ്ടവിധം ആരോഗ്യ ചിന്തയോടെ ജീവിക്കുന്നവര്‍ വളരെയധികം നാളുകള്‍ ആരോഗ്യത്തോടെ ഇരിക്കും.

No comments:

Post a Comment