Friday, October 26, 2018

വാല്മീകി രാമായണം -2

അസ്മത് ദേശത് പ്രസൂദസ്യ സകാ ശാത് അഗ്ര ജന്മനഹ സ്വം സ്വം ചരിത്രം ശിക്ഷേരം പ്രഥ്യുവ്യാം സർവ്വ മാനവാഹ.
സ്വം സ്വം ചരിത്രം എന്നാൽ അവനവന്റെ കഥ അവനവന്റെ നിജ സ്വരൂപം എന്തെന്ന് അറിയണമെങ്കിൽ അസ്മത് ദേശത് ഈ ഭാരത ദേശത്തുള്ള ശ്രേഷ്ഠൻമാരെ സമീപിക്കണം.
ഈ ദേശത്തേയ്ക്ക് വേദ കാര്യങ്ങളെല്ലാം ചുരുങ്ങി വന്നിരിക്കുന്നു. ഒന്നു കൂടി വീക്ഷിച്ചാൽ ഇസ്ലാമിക അധിനിവേഷത്താൽ പിന്നേയും അവ ചുരുങ്ങി ദക്ഷിണ ദേശത്തിൽ മാത്രമായി നിലനില്ക്കുന്നു. വടക്കൻ മേഘലകളിൽ വേദാദ്ധ്യായനം എല്ലാം നിന്നു പോയിരിക്കുന്നു. ഉലകം മുഴുവനും സനാഥന ധർമ്മം നിലനിന്നിരുന്നു. സനാഥന ധർമ്മത്തിന് വേദമാണ് പ്രമാണം. വേദമെന്നാൽ ഋക്ക് വേദം, യജുർ വേദം, സാമ വേദം അഥർവ്വ വേദം. അതിന് ആറ് അംഗങ്ങൾ ശിക്ഷ ,കല്പം, വ്യാകരണം, നിരുക്തം, ചന്ദോ, ജ്യോതിഷം എന്നിവ. ഇവ എല്ലാം ചേർന്ന് ഇതിന് മുകളിലായി ബ്രഹ്മ വിദ്യ എന്ന ഒന്നുണ്ട് ബ്രഹ്മവിദ്യയേ പരാവിദ്യാ, അപരാവിദ്യ എന്ന് തിരിച്ചിരിക്കുന്നു എന്ന് വേദത്തിൽ തന്നെ പറഞ്ഞിരിക്കുന്നു.

ഇതൊക്കെ ആയാലും ഒരുവൻ സ്വയം ഉണർന്നാൽ ആത്മജ്ഞാനം ഉണ്ടായാൽ മാത്രമേ വേദത്തെ അറിഞ്ഞവൻ ആകുന്നുള്ളൂ.

തത്ര പരാ യയാതമക്ഷരമതി ഗമ്യതേ

വേദത്തിന്റെ ലക്ഷ്യം തന്നെ ആത്മസാക്ഷാത്കാരമാണ്. വേദം ഒരു കണ്ണാടി മാതിരി നമുക്ക് നമ്മുടെ സ്വരൂപത്തെ കാട്ടിത്തരുന്നു. ചിലയിടത്ത് വേദത്തിൽ പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ അംഗീകരിക്കൂ എന്നും. ചിലയിടത്ത്  വേദവുമായി ഒത്തു പോകുന്നില്ല എന്ന് ബുദ്ധൻ പറഞ്ഞപ്പോൾ അത് ഉപേക്ഷിച്ചതുമായി കാണുന്നു.ബുദ്ധനും ജ്ഞാനി തന്നെയാണ്. ബുദ്ധ മതം ശ്രേഷ്ഠം തന്നെയാണ്. പക്ഷേ വേദം ബാഹ്യമായ ഒരു പ്രമാണമാണ് എന്ന ഒരു അഭിപ്രായം വന്നപ്പോൾ അവർ അത് ഉപേക്ഷിച്ചു. വേദങ്ങൾ ഭാരത വർഷത്തിന്റെ പ്രകൃതിയാണ്. അതിനാൽ എന്തിനും ഏതിനും വേദത്തെ പ്രമാണമാക്കുക എന്നത് നമ്മുടെ സ്വഭാവമാണ്.

പുരാണങ്ങളും ശാസ്ത്രങ്ങളും  വേദത്തിൽ നിന്നാണ് വന്നത്. ആരോഗ്യ ശാസ്ത്രമായ ആയുർവേദം വേദത്തിൽ നിന്നും വന്നു. ആയുധങ്ങളെ ഉപയോഗിക്കുന്നതിനായുള്ള ധനുർവേദം വേദത്തിൽ നിന്ന് വന്നു. ഭരതൻ നാട്യ ശാസ്ത്രം എഴുതിയതും വേദത്തിൽ നിന്നും.എല്ലാത്തിനും വേദമാണ് പ്രമാണം.
ഭാഗവതത്തിൽ പറയുന്നു വേദ വൃക്ഷത്തിൽ നിന്നും പഴുത്തു വീണ പഴം ആണ് ഭാഗവതം എന്ന്. മഹാഭാരതവും എല്ലാവർക്കും വേദാർത്ഥത്തെ മനസ്സിലാക്കി കൊടുക്കാനായാണ് വ്യാസർ എഴുതിയത്. രമണമഹർഷി അരുണാചല അക്ഷരമാല അവസാനിപ്പിക്കുമ്പോൾ പറയുന്നു വേദാന്തത്തെ വേരറ വിളങ്കും വേദ പൊരുൾ അരുൾ അരുണാചല. മഹാത്മാക്കൾ എല്ലാം ആ സംസ്കാരത്തെ ഉൾകൊണ്ടു കൊണ്ടാണ് വന്നിരിക്കുന്നത്.

Nochurji🙏🙏

No comments:

Post a Comment