Friday, October 26, 2018

വാല്മീകി രാമായണം

വേദ പ്രമാണത്തിലാണ് സനാഥന ധർമ്മം നിലനില്ക്കുന്നത്. സനാഥന ധർമ്മം ഹിന്ദു ധർമ്മം എന്നൊക്കെ നാം സംബോധന ചെയ്യുന്നെങ്കിലും അതിന് സത്യത്തിൽ ഒരു പേരും ഇല്ല. പേരില്ലാത്ത ഒരു ജീവിത ശൈലിയെ നാം ഇന്ന് ഹിന്ദു എന്ന് വിളിക്കുന്നു. ആ പേരു പോലും നമുക്ക് മറു നാട്ടുകാർ നല്കിയതാണ്. സിന്ധു നദീ താണ്ടി വന്നവർ എന്ന അർത്ഥത്തിൽ persia മുതലായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സിന്ധു വിലെ 'സ' എന്ന് ഉച്ചരിക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് ഹിന്ദു എന്ന് വിളിച്ച് നമ്മൾ ഹിന്ദുവെന്ന് അറിയപ്പെട്ടു. പല രാജ്യങ്ങളിലും പോയി നോക്കിയാൽ വൈദിക സമ്പ്രദായത്തിന്റെ വൈദിക ജീവിതത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കാറുണ്ട്. അതിൽ ഗവേഷണം ചെയ്യുന്നവർക്ക് അങ്ങുമിങ്ങുമായി മൂർത്തികൾ മറ്റും ലഭിച്ചു എന്ന് പറയാറുണ്ട്. നമ്മുടെ ചെറിയ ബുദ്ധി വെച്ച് ഇവിടെ നിന്നാരോ അന്യ രാജ്യങ്ങളിൽ പോയി പ്രചാരം ചെയ്തിട്ടുണ്ടാകാം എന്ന് കരുതുന്നു. എന്നാൽ വാസ്തവത്തിൽ ആർഷ ബുദ്ധിയോടെ ഇരിക്കുന്ന മഹാത്മാക്കൾ എല്ലാം അതിനെ കുറിച്ചു പറഞ്ഞിരിക്കുന്നു. കാഞ്ചി പെരിയവ ദൈവത്തിൻ കുറലിൽ വിശദീകരിച്ച് തന്നെ ചൊല്ലിയിരിക്കുന്നു.

ഇതൊന്നും ആരും എങ്ങും പോയി പ്രചാരം ചെയ്തിട്ടില്ല. ആരും അമേരിക്കയിലോ ആഫ്രിക്കയിലോ എങ്ങും പോയി ഹിന്ദു മതം പ്രചരിപ്പിച്ചിട്ടില്ല.ലോകം മുഴുവനും ഈ ഒരു സംസ്കാരമേ അന്ന് ഉണ്ടായിരുന്നുള്ളൂ.അതിന് പെരിയവർ കൊടുക്കുന്ന ഉദാഹരണം പേരില്ലാത്ത മതം. പേര് എപ്പോൾ ആവശ്യം വരുന്നു എന്നാൽ ഒരു ഗ്രാമത്തിൽ രാമൻ എന്ന പേരുള്ള ആളുണ്ടോ എന്ന് ചോദിച്ചാൽ ഒരുപാടു പേർ കാണും കുള്ളനായ രാമൻ, തടിയനായ രാമൻ അങ്ങനെ പല പ്രത്യേകതകളുള്ള രാമൻമാർ. ഒരു രാമനേ ഉള്ളൂ എങ്കിൽ ഇങ്ങനെ വ്യത്യാസങ്ങൾ പറഞ്ഞ് അറിയേണ്ടതില്ല. പേരിന്റെ ആവശ്യം ഒന്നിൽ കൂടുതൽ ഉള്ളപ്പോഴാണ്. എന്നാൽ ലോകം മുഴുവൻ ഒരു സംസ്കാരം ആയിരുന്നു.  സർവ്വം ബ്രാഹ്മമിതം ജഗത്. അത്തരത്തിൽ പ്രഥമമായി ഗവേഷണം ചെയ്തത് മഹാഭാരതത്തിൽ വ്യാസർ തന്നെ. പിന്നീട് വ്യാസ ഭഗവാൻ പറയുന്നു പല ദേശങ്ങളിലും ഈ സംസ്കാരം ശോഷിച്ച് കുറുകി കുറുകി ഭാരത ദേശത്തിൽ മാത്രമായി നിലകൊള്ളുന്നു.അങ്ങനെയുള്ള ഈ ഭാരതത്തിൽ മനു പറയുന്നു ഏതു രാജ്യത്തിൽ പിറന്നവരായാലും ശരി അദ്ധ്യാത്മ ജ്ഞാനത്തെ പ്രാപിക്കാൻ ഈ ഭാരതത്തിൽ പിറന്ന ഋഷി പ്രസൂദനായിരിക്കുന്ന ഒരുവനിൽ നിന്ന് കേട്ട് അറിഞ്ഞോളൂ എന്ന്.

Nochurji🙏🙏
From a Tamil discourse

No comments:

Post a Comment