Thursday, October 18, 2018

*രാസലീല 41*
ദക്ഷയാഗത്തിൽ ശിവദ്വേഷം ചെയ്ത ദക്ഷനെ അച്ഛനായി ഞാനിനി വരിക്കില്ല്യ എന്ന് തീരുമാനിച്ച സതീദേവി തന്റെ ഭർത്താവിന്റെ ചരണാംബുജത്തിനെ ഹൃദയത്തിൽ ധ്യാനിച്ചു കൊണ്ട് യോഗം കൊണ്ട് ഉത്ഭവിച്ച അഗ്നിയിൽ സ്വയം ഇല്ലാതായി ധ്യാനം കൊണ്ട് സ്വയം പർവ്വതരാജപുത്രി ആയി ജനിച്ച് വീണ്ടും ശിവനെ വരിച്ചു. ഇവിടെ ഗോപികകൾ പറയുന്നു ഞങ്ങളും ആ അംബികയെ പ്പോലെ ആണ്. ഈ ഗോപികകൾ പറയാണ് ഞങ്ങളൊക്കെ കൃഷ്ണനെ ധ്യാനിച്ചു കൊണ്ട് ശരീരം വിട്ടാൽ നൂറ്റിക്കണക്കിന് കൃഷ്ണന്മാര് ഇവിടെ ഉണ്ടാവും. പിന്നെ അങ്ങ് ഞങ്ങളോട് സംയോഗം ചെയ്യണമെന്ന ആഗ്രഹം ബാക്കി നിക്കണത് കൊണ്ട് അങ്ങേക്ക് ഗോപികയായി ജനിക്കേണ്ടി വരും. അപകടമാണത്. അതുകൊണ്ട്
ധ്യാനേന യാമ പദയോ: പദവീം സഖേ തേ.
യർഹ്യംബുജാക്ഷ തവ പാദതലം രമായാ
ദത്തക്ഷണം ക്വചിദരണ്യജനപ്രിയസ്യ
അസ്പ്രാക്ഷ്മ തത്പ്രഭൃതി നാന്യസമക്ഷമംഗ
സ്ഥാതും ത്വയാഭിരമിതാ ബത പാരയാമ:
വീട്ടിലേക്ക് ചെല്ലൂ. ഭർത്താവിന്റെ കൂടെ ഇരിക്കൂ. ഞങ്ങൾക്ക് ഇനി ശരീരഭോഗമേ വേണ്ട ഭഗവാനേ. അത് നരകഹേതുവാണ്. ആ നരകത്തില് എത്രയോ ജന്മങ്ങള് കിടന്നു കഴിഞ്ഞു. മതി. ഈ പാദകമലം ഉണ്ടല്ലോ
രമായാ: ദത്തക്ഷണം.
ലക്ഷ്മി ഭഗവതി ,വക്ഷസ്ഥലത്തിലേ ഇരിക്കുന്ന ലക്ഷ്മി ദേവി അപ്പപ്പോ ഭഗവാനേ ഈ പാദചുവട്ടിലിരുന്ന് ഞാനീ പാദം പിടിച്ചു കൊള്ളാം എന്ന് പറഞ്ഞ് ലക്ഷ്മി ആശയോടെ ഇരിക്കുന്ന ആ സ്ഥലംണ്ടല്ലോ അതിനെ ഞങ്ങളെന്ന് തൊട്ടുവോ അന്ന് മുതൽ ന അന്യസംഗം. വേറെ ഒരു സംഗവും ഞങ്ങൾക്ക് വേണ്ട. അതാരാണ് അതിനെ ഇഷ്ടപ്പെടുന്നത് ?
അരണ്യജനപ്രിയസ്യ
അരണ്യജനങ്ങൾ എന്ന്വാച്ചാൽ കാട്ടിലിരിക്കുന്നവര് എന്നർത്ഥം. ആരാണ്? സർവ്വസംഗപരിത്യാഗികളായ മുനികൾ. ലോകവ്യവഹാരമില്ലാത്തവർ. ഏകാന്തപ്രിയന്മാരായ യോഗികൾ ഭഗവദ്ധ്യാനതത്പരന്മാരായ യോഗികൾ അവർക്ക് ഏതൊരു പാദത്തിൽ രുചിയോ ഏതൊരു പാദത്തിനെ സദാ ഹൃദയത്തിൽ ധ്യാനിച്ചു കൊണ്ട് ഇരിക്കുന്നുവോ അപ്പോ ഗോപികകളുടെ കൃഷ്ണൻ ആരാണ്. മുനികളുടെ ഹൃദയപത്മത്തിൽ ഏതൊരു പരമാത്മവസ്തു സദാ പ്രകാശിക്കുന്നുവോ ആ പരമാത്മവസ്തു തന്നെയാണ് ഞങ്ങളുടെ മുമ്പിൽ നീലമേഘശ്യാമളനായി, പീതാംബരധാരിയായി, മയിൽപീലി ധരിച്ച് കൊണ്ട് ഞങ്ങളെ മോഹിപ്പിച്ച് കൊണ്ട് നില്ക്കണത്. ആ പാദസ്പർശം ഏറ്റതുമുതൽ ഇനി ഞങ്ങൾക്ക് വീട്ടിലേക്ക് തിരിച്ചു ചെല്ലാൻ പറ്റില്ല്യ. അതുകൊണ്ട് അവിടുന്ന് ഞങ്ങളോട് ഇനി തിരിച്ചു പോവാൻ പറയരുത്. തിരിച്ചു പോവാൻ ഞങ്ങൾക്ക് സാധ്യമല്ല.
യദ് ഗത്വാ ന നിവർത്തന്തേ തദ്ധാമ പരമം മമ
പ്രാപിച്ചു കഴിഞ്ഞാൽ തിരിച്ചു പോക്കില്ലെന്നാണ്. ഞങ്ങൾക്ക് യോഗ്യത ഉണ്ടോ ഇല്ലയോ അതൊക്കെ കാര്യം വേറെ യോഗ്യത നോക്കിയിട്ടൊന്നും ഇപ്പൊ പറ്റില്ല്യ. അവിടുന്ന് കൃപ ചെയ്തു ഞങ്ങളെ വിളിച്ചു കഴിഞ്ഞു. തിരിച്ചു പോവാൻ പറഞ്ഞാൽ വേദം തന്നെ തെറ്റി പ്പോവും. ഇനി ഒരിടത്തും ഞങ്ങൾക്ക് പോവാൻ വയ്യ.
ശ്രീനൊച്ചൂർജി 

No comments:

Post a Comment