Sunday, October 21, 2018

രാസലീല 44*
കൃഷ്ണാവതാരസമയത്ത് തന്നെ പറയണുണ്ട് ഭഗവാൻ എന്തിന് ആവിർഭവിക്കുന്നു. ജനനമില്ലാത്ത ആള് അവതരിക്കുന്നത് നമ്മളുടെ ജനനം ഇല്ലാതാക്കാൻ വേണ്ടീട്ടാണ്. ഭഗവാന്റെ ദിവ്യസൗന്ദര്യം കണ്ടു മോഹിച്ചു. ഇത് വൈഷ്ണവഭാവത്തിലുമുണ്ട് ശിവഭാവത്തിലുമുണ്ട്. ശിവഭാവത്തിലും മധുരഭാവംണ്ട്. രാമലിംഗസ്വാമികൾ പാടി. ഒരു വയസ്സ് ഉള്ള കുട്ടി യെ ഒക്കത്ത് വെച്ച് കൊണ്ട് പോയി ചിദംബരത്തിലേക്ക് നടരാജന്റെ മുമ്പില് പോയി കാണിച്ചു. നടരാജനെ കണ്ടതും കുട്ടി അമ്മയുടെ ഒക്കത്ത് നിന്നും എഴുന്നേറ്റു നിന്നു. ഉറക്കെ ചിരിച്ചു അത്രേ. ഇത് സ്വാമികൾ പിന്നീട് പാടുന്നു .മധുരഭാവത്തിൽ പാടി. നടരാജന്റെ മൂർത്തി കണ്ടിട്ട് എനിക്ക് കാമം ഉണ്ടായി. കൊച്ചു കുട്ടിക്ക് എന്തു കാമം. പിന്നാലെ പറയാണ് സകലകാമനകളേയും ജയിച്ച ഒരു സാധു. "അമ്പലത്തിൽ ആടുകിന്ട്രാർ പാങ്കിമാരേ അവർ ആട്ടം കണ്ട് നാട്ടം കൊണ്ടേൻ പാങ്കിമാരേ. ചിദംബരത്തിൽ നർത്തനം ചെയ്യുന്ന അവനെ കണ്ട് എനിക്ക് ആശയുണ്ടായി". ജ്യോത്സ്യന്മാരെ ഒക്കെ വിളിച്ചു പറയണു "അവനും എനിക്കും ജാതകപ്പൊരുത്തം ഉണ്ടോന്ന് നോക്കി പറയൂ. എന്നെ വധുവായി പ്രിയയായി സ്വീകരിച്ച് ഞാനിപ്പോ അവന്റേതായി തീർന്നിരിക്കുന്നു. എന്നിട്ടിപ്പോ ഏതു കുലം ന്ന് ചോദിക്കുന്നത്രേ. കൊണ്ടു കുലം പേശുവാരോ പാങ്കിമാരേ. .സഖീ പറയൂ അവനെന്നെ സ്വീകരിച്ചിട്ട് ഞാൻ അവന്റേതായി തീർന്നിട്ട് ഇപ്പൊ ഏതു കുലം ന്ന് ചോദിക്കാ. ഇതെന്തുന്യായം". ഈ ഗോപികാഭാവം തന്നെ ശിവഭക്തിയിലുമുണ്ട്. അത് നടരാജാവിനോടാണ്. ശിവഭാവത്തിൽ നടരാജാവാണ് എല്ലാവരേയും മോഹിപ്പിക്കുന്ന ഒരു രൂപം . ഇവിടെ ഗോപികകൾ ഭഗവാനെ കണ്ടു പറയാണ്. ഞങ്ങൾ എല്ലാം വിട്ടു വന്നിരിക്ക്യാണ്.
വസതീ: ത്യക്ത്വാ .
അവിടുത്തെ ദിവ്യസൗന്ദര്യത്തോടുകൂടിയുള്ള ആ മന്ദഹാസം കണ്ട്
തീവ്രകാമാ തപ്താത്മനാം
ഹൃദയത്തിൽ അതിതീവ്രമായ കാമം ഉണ്ടായിരിക്കണു.
പുരുഷഭൂഷണദേഹിദാസ്യം.
അവിടുത്തെ ദാസ്യം ഞങ്ങൾക്ക് അനുഗ്രഹം ചെയ്തു തരൂ. ഹേ പുരുഷഭൂഷണ. പുരുഷഭൂഷണൻ എന്നാൽ പരമപുരുഷൻ എന്നർത്ഥം. പരമപുരുഷനായ ഭഗവാനെ ഞങ്ങൾക്ക് ദാസ്യഭാവം തരൂ.
വീക്ഷ്യാള കാവൃതമുഖം തവ കുണ്ഡലശ്രീ
ഗണ്ഡസ്ഥലാധരസുധം ഹസിതാവലോകം
ദത്താഭയം ച ഭുജദണഡയുഗം വിലോക്യ
വക്ഷ: ശ്രിയൈകരമണം ച ഭവാമ ദാസ്യ :
വീക്ഷ്യാളകാവൃതമുഖം കുറുനിരകൾ മുഖത്ത് വീണുകൊണ്ടും കുണ്ഡലങ്ങൾ ഇളകിക്കൊണ്ടും അതിസുന്ദരമായി മന്ദഹസിക്കുന്ന നീലമേഘശ്യാമളനായ കണ്ണനെ കണ്ട് ഭഗവാന്റെ അംഗങ്ങളൊക്കെ വർണ്ണിച്ചുകൊണ്ടു പറയണു ലക്ഷ്മി ദേവി രമിക്കുന്നതായ ആ വക്ഷസ്ഥലവും ഒക്കെ കണ്ട് ഞങ്ങളിതാ അവിടുത്തേക്ക് ദാസികളായിരിക്കുന്നു. ഭഗവാന്റെ ദിവ്യസൗന്ദര്യം കണ്ട് അഹങ്കാരം അടങ്ങുന്നതാണ് ഈ ദാസ്യം.
അദ്ധ്യാത്മ അർത്ഥത്തില് നമ്മൾ എപ്പോ അടങ്ങും. ശരണാഗതി ചെയ്യാന്ന്വാച്ചാൽ ശരണാഗതി എന്ന വാക്ക് ശരണാഗതി അല്ല. ഞാൻ ശരണാഗതി ചെയ്യുന്നു ഭഗവാനാണ് എല്ലാം ചെയ്യണത് എന്ന് വായ് കൊണ്ട് പറഞ്ഞാലായില്ല. അടങ്ങണമെങ്കിൽ ആ ദിവ്യസൗന്ദര്യം അലൗകികമായ ശക്തി സർവ്വജ്ഞത്വം ശരണാഗതവാത്സല്യം ഇതൊക്കെ കണ്ടാലേ അടങ്ങുള്ളൂ. അപ്പഴേ ആ അടക്കം വരുള്ളൂ. ആ അടക്കം വരുന്നതാണ് ഇതൊക്കെ കണ്ടിട്ട് ഞങ്ങള് മയങ്ങീന്നാണ് ഗോപികകൾ പറയണേ .പ്രിയം എവിടെയെങ്കിലുമൊക്കെ വരുമ്പോൾ ആ പ്രിയപ്പെടുന്ന വസ്തുവിന് നമ്മൾ അറിയാതെ തന്നെ അടിമ ആയിട്ട് തീരും. ചെറിയ ചെറിയ കാര്യങ്ങളൊക്കെ ലോകത്തില് നോക്ക്വാ. അവരാരാധിക്കുന്ന വ്യക്തികളാരാണെങ്കിലും ആ പ്രിയത്തിന് അടിമ ആവും. അപ്പോ പ്രിയത്തിന് അടിമ ആവാനുള്ള ഒരു പ്രവണത നമ്മുടെ ഉള്ളിലുണ്ട്. അതുതന്നെ ഈശ്വരന്റെ നേരേ തിരിയാണെങ്കിൽ അവിടെ അടിമ ആയാൽ ഭഗവാന്റെ ദാസന്മാരായാൽ നമ്മള് രക്ഷപെട്ടു.
വക്ഷ: ശ്രീയൈക രമണം ച ഭവാമ ദാസ്യ: .
അത് ശരി അപ്പോ നിങ്ങളീ ധർമ്മത്തിനെ ഒക്കെ ഉപേക്ഷിച്ച് ഒരു പുരുഷന്റെ അടുത്ത് പോയി ഞാൻ നിങ്ങൾക്ക് ദാസിയാവാം എന്ന് പറഞ്ഞാൽ ഇതൊക്കെ ധർമത്യാഗം ആവില്ലേ. ആര്യചരിതം എന്നോന്നുണ്ടല്ലോ. നല്ല കുടുംബത്തിൽ ചേർന്നവർക്ക് ചില ആര്യചരിതം ഉണ്ടല്ലോ. ആ മാർഗ്ഗം ഒക്കെ ഉപേക്ഷിക്കാമോ. എന്ന് ചോദിച്ചാൽ ഭഗവാനേ അതിന് ഞങ്ങള് കുറ്റക്കാരാണോ. ആരാ ഉപേക്ഷിക്കാത്തത്.
ശ്രീനൊച്ചൂർജി 

No comments:

Post a Comment