Sunday, October 28, 2018

*രാസലീല 52*

പദാനി വ്യക്തമേതാനി നന്ദസൂനോർമ്മഹാത്മന:
ലക്ഷ്യന്തേ ഹി ധ്വജാംഭോജ വജ്രാങ്കുശയവാദിഭി:

 ഗോപികകൾ യമുനാ പുളിനങ്ങളില്  ഹരിയുടെ പാദത്തിനെ തേടി. ഭക്തന്മാരും അങ്ങനെ സത്സംഗത്തില് തിരഞ്ഞു കൊണ്ടേ നടക്കും. ഏത് മഹാത്മാവിന്റെ അടുത്താണ് ഭഗവാന്റെ മണം വരുന്നത്. ആരിലാണ് ഭഗവദ് അനുഭൂതിയുടെ പാദന്യാസം കാണുന്നത് എന്ന് അന്വേഷിച്ച് കൊണ്ടേ നടക്കും. ഇവിടെ ഗോപികകൾ യമുനാ പുളിനത്തിൽ കൃഷ്ണപാദത്തിനെ അന്വേഷിച്ച് കൊണ്ട് നടന്നു. അവിടെ രണ്ടു പേരുടെ പാദംണ്ട് .അപ്പോ ഏതോ ഒരു ഗോപിക ,പരമഭാഗ്യവതിയായ ഒരു ഗോപികയെ ഹരി തന്റെ കൂടെ കൊണ്ട് പോയിട്ടുണ്ട്. ഇത് ഭക്തന്മാരുടെ ഭാവത്തിലും ഉണ്ടാവും. ഒരു ഭക്തന് ഭഗവദ് അനുഭൂതി ഉണ്ടാവുമ്പോ മറ്റു ഭക്തന്മാർക്ക് അല്പം ഒരു അസൂയ. അയാൾക്ക് മാത്രം ഉണ്ടായല്ലോ .എനിക്ക് കിട്ടിയില്ലല്ലോ. നമുക്ക് ലൗകികമായിട്ടാണ് സാധാരണ അസൂയ വരിക. അതുപോലെ ഭക്തി ഭാവത്തിലും ഒരു അസൂയവരും. പുരന്ദരദാസ് ഭഗവാനോട് ചോദിച്ചുവല്ലോ അജാമിളൻ നിനക്കെന്താ തമ്പിയോ. എന്നൊക്കെ ചോദിച്ചു. ഞാനിവിടെ കരഞ്ഞു ബഹളം കൂട്ടിക്കൊണ്ടിരിക്കണു. നമ്മളേക്കാളും അദ്ധ്യാത്മികമായി ഉയർന്നവരും ഭകതിയുള്ളവരും വിനയമുള്ളവരും സരളഹൃദയന്മാരായിട്ടുള്ളവരേയും കണ്ട് അസൂയപ്പെടുന്നുണ്ട്. അസൂയപ്പെടൂകാന്നാ അവർക്ക് പതനം വരാൻ വേണ്ടീട്ടല്ല നമുക്ക് ആ ഭാവത്തിലേക്ക് ഉയർന്നു വരാനായിട്ട് ആണ്.

അനയാഽഽരാധിതോ നൂനം ഭഗവാൻ ഹരിരീശ്വര:
യന്നോ വിഹായ ഗോവിന്ദ പ്രീതോ യാമനയദ്രഹ:
ധന്യാ അഹോ അമീ ആള്യോ ഗോവിന്ദാങ്ഘ്ര്യബ്ജരേണവ:
യാൻ ബ്രഹ്മേശോ രമാ ദേവീ ദധുർമ്മൂർദ്ധ്ന്യഘനുത്തയേ
തസ്യാ അമുനി ന: ക്ഷോഭം കുർവ്വന്ത്യുച്ചൈ: പദാനി യത്
യൈകാപഹൃത്യ ഗോപീനാം രഹോ ഭുങ് ക്തേച്യുതാധരം .

ഈ ഗോപിക എത്രയോ ഭാഗ്യം ചെയ്തിരിക്കുന്നു. എത്രയോ ജന്മങ്ങൾ അവൾ ഹരിയെ ആരാധിച്ചിട്ടുണ്ടാവണം.

 *അനയാ ആരാധിക ഹരി:*

അവൾ ഭഗവാന്റെ ഡാകിനീശക്തീ ആണ് .കൃഷ്ണന്റെ ഡാകിനീശക്തീ ആണ് രാധ. ചിത്ശക്തി ആണവൾ.അവളിലൂടെ വേണം ഹരിയിലേക്ക് പോവാൻ. ഹരിയുടെ ആനന്ദസ്വരൂപമായ ശക്തി ആണവൾ. അവളെ ഗ്രഹിച്ചു കൊണ്ട് വേണം ബാക്കിയുള്ള ഗോപികകൾ ഭഗവാനെ അന്വേഷിക്കണത്. അനയാ 'അരാധിക' എന്നുള്ള വാക്കിൽ നിന്നും രാധ എന്നുള്ള പദത്തിനെ വേർതിരിച്ചെടുക്കുകയാണ്. അവിടെ *രാധ* എന്നുള്ള പദത്തിനെ ഋഷി ഒളിച്ചുവെച്ചിരിക്കണു. പറയാതെ പറഞ്ഞിരിക്കാണ്. അതിന് ബലം കൂടുകയാണ്. ശ്രീശുകമഹർഷി ഇവിടെ പേര് പറയാതെ വഴുത്തിപ്പോകയാണ്. ഏതോ ഒരു ഭാഗ്യവതിയായ ഗോപിക. ഭക്തന്മാരുടെ കാര്യത്തിലാണെങ്കിൽ ഏതോ ഒരു ഭക്തന് ഭഗവാനെ കിട്ടിയിരിക്കണൂ. "കശ്ചിദ് ധീര:" എന്നു ശ്രുതി പറയുന്നപോലെ.

 *അനയാഽഽരാധിതോ* നൂനംഭഗവാൻഹരിരീശ്വര:
യന്നോ വിഹായ ഗോവിന്ദ പ്രീതോ യാമനയദ്രഹ

എല്ലാർക്കും പതനംണ്ട്. ആ ഗോപികയും അല്പം ദൂരം ചെന്നപ്പോ അല്പം ഒരു അഭിമാനം ഉണ്ടായി. ഹരി അവളെ എടുത്തു കൊണ്ട് പോകണം.😔 അവിടെ വച്ച് ഭഗവാൻ രാധയെ ഉപേക്ഷിച്ചു. ആ ഗോപികയും അവിടെ ഇരുന്നു കൊണ്ട് ഭഗവാനെ വിളിക്കാണ്.

ഹാ നാഥ രമണ പ്രേഷ്ഠ ക്വാസി ക്വാസി മഹാഭുജ
ദാസ്യാസ്തേ കൃപണായാ മേ സഖേ ദർശയ സന്നിധിം 😢
ശ്രീനൊച്ചൂർജി
 *തുടരും. ...*

No comments:

Post a Comment