Sunday, October 28, 2018

ചിജ്ജഡഗ്രന്ഥി

പരമാത്മാവിൽനിന്നും വേറിട്ട ഒരു വ്യക്തിത്വചിന്ത; അതാകുന്നു എല്ലാവിധ കുഴപ്പങ്ങൾക്കും കാരണം.
ഇപ്പറഞ്ഞ (പ്രത്യേക) "വ്യക്തിത്വം" എന്നത് ചിത്തുമല്ല; ജഡവുമല്ല. രണ്ടിന്റെയും മധ്യത്തിൽ നിന്നുകൊണ്ട് രണ്ടിന്റെയും സ്വഭാവം കാണിക്കുന്ന ഈ വിരുതൻ അജ്ഞാനംകൊണ്ടുണ്ടായതാണ്. അതിനെ അന്വേഷിച്ചുചെന്നാൽ അതു മറഞ്ഞുപോവുകയും ചെയ്യുന്നു. അതിനാൽ ഈ വിരുതനെ നിയന്ത്രണാധീനമാക്കുന്നതിനു അവനെ അന്വേഷിക്കുകതന്നെ വേണം.

(ചിത്ത്) ചൈതന്യവും ജഡവുമല്ലാത്ത ഈ അജ്ഞാനംകൊണ്ടുണ്ടായ വ്യക്തിത്വബോധം ഹൃദയഗ്രന്ഥി എന്നും ചിജ്ജഡഗ്രന്ഥി എന്നും അറിയപ്പെടുന്നു. രണ്ടിന്റെയും മധ്യത്തിൽനിന്നുകൊണ്ട് സകലവിധ കുഴപ്പങ്ങളുമുണ്ടാകുന്ന ഈ ചിജ്ജഡഗ്രന്ഥിയുടെ ഭേദനമാകുന്നു ആത്മീയത..

No comments:

Post a Comment