Wednesday, October 10, 2018

പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും നാലു സവിശേഷതകളുണ്ട്. ധര്‍മ്മം, കര്‍മ്മം, പ്രേമം, ജ്ഞാനം എന്നിവയാണവ. ഒരാളുടെ അല്ലെങ്കില്‍ ഒരു വസ്തുവിന്റെ പ്രകൃതിയെയാണ് ധര്‍മ്മമെന്ന് പറയുന്നത്. പ്രകൃതിയോടൊപ്പം ഓരോ വസ്തുവിലും ഓരോ പ്രവൃത്തിയുണ്ടാകുന്നുണ്ട്. ഈ പ്രവൃത്തിയാണ് കര്‍മ്മം. മൂന്നാമത്തേത് പ്രേമം. സൃഷ്ടിയുടെ ഓരോ കണികയിലും പ്രേമമുണ്ട്. പ്രപഞ്ചം മുഴവനും കാണപ്പെടുന്ന ആകര്‍ഷകശക്തിയാണ് പ്രേമം. നാലാമത്തെ ധര്‍മ്മം ജ്ഞാനമാണ്. ഇപ്പോള്‍ നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ആരാണ് വായിക്കുന്നത്? വായിക്കുന്നത് മനസ്സിലാക്കുന്നത് ആരാണ്. അതാണ് ചൈതന്യം അഥവാ ബോധം. അറിവ് പ്രപഞ്ചത്തിലെ ഓരോ വസ്തുവിലുമുണ്ട്. 

No comments:

Post a Comment