നാം പലപ്പോഴും വിപരീതമായ പരിഹാരങ്ങള്‍ സ്വീകരിക്കാറുണ്ട്!!! അതായത് നിരന്തരമായ ആചരണത്തില്‍ നിന്നാണല്ലോ ഒരു വ്യക്തിയില്‍ ആ ആചരണങ്ങളുടെഫലമായുള്ള സംസ്കാരം രൂപപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ഒരാളുടെ ആന്തരിക സംസ്കാരത്തെ മാറ്റണമെങ്കില്‍ അയാളുടെ ആചരണത്തിലെ കുഴപ്പങ്ങള്‍ ആണ് തിരുത്തേണ്ടത്. അതായത് മോശമായതും ഉപദ്രവകരമായതും ആയ സംസ്കാരത്തെ സൃഷ്ടിക്കുന്ന ഒരാചരണത്തെ മാറ്റിമറിക്കുന്നതിലാണ് വിപ്ലവകരമായ പരിവര്‍ത്തനം കാണാന്‍ കഴിയുക എന്നുണ്ട്!
ഉദാഹരണത്തിന് സമകാലികസാമൂഹിക സാഹചര്യത്തിലെ രണ്ടു വിഷയങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ. ഒന്ന് ശബരിമലസ്ത്രീവിഷയം! രണ്ട് വിവാഹേതരബന്ധം!
സന്ന്യാസമാര്‍ഗ്ഗത്തിന്‍റെ പദ്ധതി പ്രകാരമുള്ളതാണ് ശബരിമലയാത്ര. ശബരിമലയില്‍ ഇരിക്കുന്നതും പോകുന്നതും അയ്യപ്പന്മാരാണ്. ആ അയ്യപ്പന്മാരുടെ മാര്‍ഗ്ഗത്തിലെ വിധിനിഷേധങ്ങള്‍ അവരുടെ സന്ന്യാസ സമ്പ്രദായത്തിന്‍റെതായ ഉപാസനാനിഷ്ഠയാണ്. അവരത് വീട്ടില്‍നിന്നുതന്നെ ആചരിച്ചാണു പോകുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നുമാത്രമല്ല അത് അവര്‍ക്കോ കുടുംബത്തിനോ സമൂഹത്തിനോ യാതൊരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടാക്കിയിട്ടുമില്ല. ഗൃഹസ്ഥര്‍ മാനസ്സികമായ വികാരവിചാരങ്ങളെ സംസ്ക്കരിക്കുകകൂടി ചെയ്യുന്നു എന്ന ഗുണവും അതിന് ഉണ്ട്. സ്വന്തം ഭാര്യയെ വെറും ശരീരം എന്ന നിലയില്‍ മാത്രം കാണാതെ ധര്‍മ്മപത്നിയായി കണ്ട് ആദരിച്ചു സ്നേഹിക്കുന്നു. സ്വന്തം ഭാര്യയില്‍ നിന്നു വ്രതനിഷ്ഠയോടെ അത്രയും കാലം വിട്ടു നില്‍ക്കുന്ന പുരുഷന്‍ പരസ്ത്രീബന്ധത്തെ ചിന്തിക്കുകകൂടി ഉണ്ടാകില്ലല്ലോ! ഗൃഹസ്ഥന്‍ അവന്‍റെ വികാരങ്ങളെ അനിയന്ത്രിതമായി അഴിച്ചു വിട്ടുകൂടാത്തതാണ്. വ്രതാനുഷ്ഠാനം ഭക്തി എന്നിവയിലൂടെ ആണും പെണ്ണും തങ്ങളുടെ ആന്തരിക സംസ്ക്കാരത്തെ ബലം കൂടാതെ സംസ്ക്കരിക്കുകയാണ് ചെയ്യുക.
സംതൃപ്തമായ കുടുംബജീവിതത്തിന് മനോവികാരങ്ങളുടെ സംയമം ആവശ്യമാണ്. പല കുടുംബങ്ങളും ലൈംഗികകാര്യത്തെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ കാരണം ഇല്ലാതാകുന്നുണ്ട്. അമിതമായ കാമാന്ധത ഒരാളെ അയാളുടെ കര്‍ത്തവ്യങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കും. വീട്ടുകാര്യങ്ങള്‍ കുട്ടികളുടെ കാര്യങ്ങള്‍ ഇവ ശ്രദ്ധിക്കാതെയാകും! സ്വന്തം മകനെയും ഭാര്യയെയും ഭര്‍ത്താവിനെയും വരെ കൊല്ലുന്നതു പോലും അതിന്‍റെ ഭാഗമാണല്ലോ! ഒരു സ്ത്രീക്കും തന്‍റെ കാമുകനോ ഭര്‍ത്താവോ തന്നെ ശരീര സുഖത്തിനായി മാത്രം സ്നേഹിക്കുന്നു എന്ന് അനുഭവപ്പെട്ടാല്‍ അത് സഹിക്കാന്‍ കഴിയില്ല! പുരുഷന് സ്ത്രീയോട് ആദരവ് ഉണ്ടാകുമ്പോഴാണ് തിരിച്ചും അതുണ്ടാകുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഇരുവരും സ്വധര്‍മ്മം ചെയ്യാന്‍ പരസ്പരം സഹായിക്കുന്നു എന്നതാണ് ഭാരതീയാദര്‍ശം. അതിനാല്‍ വ്രതശുദ്ധിയോടെ കഴിയുന്ന കാലഘട്ടത്തിലും പുരുഷന്‍റെ സ്നേഹം സ്ത്രീയെ ശാരീരികസുഖത്തെകരുതിയല്ലാതെ ആദരിക്കുന്നതിന്‍റെ ഭാഗമാണെന്നു വരുന്നു. അത് സ്ത്രീയുടെ ആത്മവിശ്വാസത്തെയും സന്തോഷത്തെയും വര്‍ദ്ധിപ്പിക്കുന്നതേയുള്ളു. ബന്ധങ്ങളുടെ ദൃഢതയും ശരീരനിഷ്ഠമല്ലാത്ത ഈ ആത്മബന്ധത്തിലാണല്ലോ?
ഒരിടത്തിരുന്നുകൊണ്ടുതന്നെ ഇച്ഛാമാത്രശക്തിയാല്‍ സര്‍വ്വവും നേടി ഭരണം നിര്‍വ്വഹിക്കാനുള്ള സ്ത്രീയുടെ കഴിവില്‍ കാണുന്നത് ശ്രീമാതയായ ദേവീഭാവമാണ്. സ്ത്രീയോടുള്ള ആദരവോടെ ചട്ടമ്പിസ്വാമികള്‍ പറയുന്നത് നോക്കൂ ''പുരുഷന്‍റെ സാക്ഷിത്വസഹായത്തില്‍ സ്ത്രീ സര്‍വ്വതന്ത്രസ്വതന്ത്രയായ ത്രൈലോക്യനായികയാണ്.' ഇവിടെയിപ്പോള് ഇന്ന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? കേരളത്തില്‍ ഹിന്ദുമതത്തില് സ്ത്രീവിവേചനം ഉണ്ടെന്നു വരുത്തിത്തീര്ക്കുകയും അങ്ങനെ ഇല്ലാത്ത പ്രശ്നത്തെ പരിഹരിക്കുകയും ചെയ്യുന്ന വിവേകശൂന്യതയാണ് കാണുന്നത്!!! ഉള്ള പ്രശ്നങ്ങളെ ആചരണംകൊണ്ടു ശക്തിപ്പെടുത്തുകയും ഇല്ലാത്ത പ്രശ്നങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു രീതി വളര്ന്നു വരുന്നുണ്ട്! എന്നിട്ട് അതിനെ സാംസ്ക്കാരികവിപ്ലവം എന്നും അവകാശപ്പെടുന്നു.
കുടുംബത്തില്‍ കുട്ടികള്‍ക്ക് പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന അച്ഛനമ്മമാര്‍ക്കിടയില്‍ വഴക്ക് കുറവാണ്. എന്നാല്‍ അമിതമായ ശാരീരികാസക്തിയില്‍ ജീവിക്കുന്നവര്‍ സ്വന്തം കുടുംബത്തെ മാത്രമല്ല അപരന്‍റെ കുടുംബത്തെയും നശിപ്പിക്കുന്നുണ്ട്! ഇവിടെ പറഞ്ഞുവരുന്നത് ഇതാണ് ചില ആചാരാനുഷ്ഠാനങ്ങള്‍ ആര്‍ക്കും ഒരുപദ്രവം ഇല്ലാത്തതാണ് എന്നു മാത്രമല്ല ഗുണമാണുതാനും. ദോഷമില്ലാത്തതും ഗുണകരമായതുമായ ഒരാചരണത്ത എടുത്തു മാറ്റുന്നവര്‍ '' .... കഥയെന്തറിഞ്ഞൂ'' എന്നല്ലേ പറയാനാകൂ.
ഇനി ഈ സാഹചര്യത്തില്‍ മറുഭാഗം ചിന്തിച്ചു നോക്കൂ. വിവാഹേതരബന്ധം കുറ്റമല്ല എന്ന തീരുമാനം! ആചരണംകൊണ്ട് ഉണ്ടാകുന്ന സംസ്കാരത്തെ കുറിച്ച് മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഏതാചരണമാണ് ദോഷമെന്നും ഏതാചരണമാണ് നല്ലതെന്നും നോക്കിയാണ് ഒരു വ്യക്തി തന്‍റെ ആചരണവിധി തീരുമാനിക്കേണ്ടത്. ഒരു കാര്യം ചെയ്യുമ്പോള്‍ മനുഷ്യന് ആവശ്യം വിവേകവും പ്രായോഗിക ബുദ്ധിയുമാണല്ലോ!
ഓം

No comments:
Post a Comment