Thursday, October 04, 2018

ആരാണ് ശിവന്‍?''
ശിവം ഭദ്രം കല്യാണം മംഗളം ശുഭം''എന്നിവക്കെല്ലാം ഒരേ അര്‍ത്ഥം ആയതുകൊണ്ടു മംഗളനും ശുഭനുമാണ് ശിവന്‍.മംഗളവും ശുഭവും ആയതെന്തും സുന്ദരമായതുകൊണ്ട് ശിവന്‍ സുന്ദരേശനാണ്.സുന്ദരമേതും ആനന്ദമായതുകൊണ്ട് ശിവന്‍ ശംഭുവും ശങ്കരനുമാണ്.ശം എന്നുവെച്ചാല്‍ ആനന്ദം;ആനന്ദമുണ്ടാകുന്നേടവും ഉണ്ടാക്കുന്നേടവും ശിവനാണ്.ശിവസുന്ദരാനന്ദാത്മാവായ ഇദ്ദേഹമാണ് പശുപതി-ലോകത്തിലുള്ള സര്‍വ്വജീവജാലങ്ങളുടെയും ഉടയവന്‍.അവയെ-ഉളവാക്കി പോറ്റിപ്പുലര്‍ത്തുന്നവന്‍,എന്തെടുത്തു പുലര്‍ത്തുന്നു എന്നോ ?അഷ്ടമൂര്‍ത്തിയായ ശിവന്‍ തന്‍റെ എട്ടുമൂര്‍ത്തികളെകോണ്ടുതന്നെ പുലര്‍ത്തുന്നു.
സൂര്യന്‍,ചന്ദ്രന്‍,ഭൂമി,ജലം,അഗ്നി,വായു,ആകാശം എന്നീ ഏഴു മൂര്‍ത്തികളെക്കൊണ്ടാണ് സര്‍വ്വപ്രാണികളും പുലരുന്നത്.ശിവന്‍റെ എട്ടാമത്തെ മൂര്‍ത്തി ഹോതാവാണ് ,ഹോമം ചെയ്യുന്നവന്‍.
ശ്രീ മാരാര് -അധ്യാത്മമാര്‍ഗ്ഗത്തില്‍.
കടപ്പാട് .നമഃശിവായ

No comments:

Post a Comment