Friday, October 26, 2018

എത്ര വലിയ ദുരാചാരിയാണെങ്കിലും ഈശ്വരസാക്ഷാത്കാരമുണ്ടായാൽ സകല പാപങ്ങളും തീർന്നുപോകുന്നുവെന്നു പറയുന്നു. ഇതെങ്ങനെ ശരിയാവും? ചെയ്ത പാപകർമ്മങ്ങളുടെ ഫലം അയാൾ അനുഭവിച്ചല്ലേ മതിയാകൂ.
ജ്ഞാനേശ്വരൻ: ഒരിടത്ത് ഒരു വിളക്കു കത്തിച്ചുവച്ചുകഴിഞ്ഞാൽ അവിടേയ്ക്ക് “ഇരുട്ടേ വരൂ.... ഇരുട്ടേ വരൂ” എന്നു പറഞ്ഞാൽ ഇരുട്ടു വരുമോ?"

 ഭഗവാൻ അഥവാ നിയതി എവിടെ, ഏതു നിലയിൽ പിടിച്ചിരുത്തിയിരിക്കുന്നുവോ അവിടെയിരുന്നുകൊണ്ട് ഒന്നിൽ നിന്നും ഒളിച്ചോടാതെ ഈശ്വരവിചാരം ചെയ്യുക; ഈശ്വരസാക്ഷാത്കാരത്തിന് ഒരാശ്രമവും ഒരു തടസ്സമായി നിൽക്കുകയില്ല. ബ്രഹ്മചാരിയാവട്ടെ, ഗൃഹസ്ഥാശ്രമിയാവട്ടെ, വാനപ്രസ്ഥാനാവട്ടെ, സന്യാസിയാവട്ടെ ഭഗവാനിൽ അടക്കം വരാൻ തയ്യാറായാൽ കിട്ടേണ്ടതെന്തോ അതു കിട്ടുകതന്നെ ചെയ്യും.
മനസ്സ് പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് ലോകം
ചിത്തം ശുദ്ധമായാൽ കാണപ്പെടുന്നതെല്ലാം ശുദ്ധം; അതിൽ അശുദ്ധിയുടെ അല്പംപോലും കറയുണ്ടെങ്കിൽ കാണപ്പെടുന്ന ലോകവും അശുദ്ധമായിരിക്കുന്നതായി തോന്നും.
ചിത്തത്തിൽ ഈശ്വരൻ കയറിക്കൂടിയാൽ, ചിത്തം അപ്പാടെ ഈശ്വരനാൽ വിഴുങ്ങപ്പെടുന്നു. അതോടെ അയാളില്ലാതായി ആ സ്ഥാനത്ത് പരമമായ തത്വം പ്രകാശിക്കുന്നു. നരനും നാരായണനും ഒന്നായിത്തീരുന്ന ആ അനിർവചനീയ ഘട്ടം മുതൽ കാണുന്നതൊക്കെയും ഈശ്വരസ്വരൂപങ്ങൾ.
യാതൊന്നു കാണ്പതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു നാരായണ ശ്രുതികൾ
യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ
യാതൊന്നിതൊക്കെ ഹരി നാരായണായ നമഃ.
letting go

No comments:

Post a Comment