Friday, October 26, 2018

വാക്ക് സംസ്കാരത്തിന്റെ ചൂണ്ടുപലക
നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ അവനവൻ വളർന്നുവരുന്ന ചുറ്റുപാടുകളെ, സംസ്കാരത്തെ സൂചിപ്പിക്കുന്നു. ലോകത്തിനായി ഒരു സദ്പ്രവൃത്തിപോലും ചെയ്യാനായില്ലെങ്കിലും വാക്കുകളെക്കൊണ്ട് അന്യരെ മുറിവേല്പിക്കാൻ ചിലർ പ്രതിജ്ഞാബദ്ധരാണ്.
ഒരാളിലെ അറിവിന്റെ മഹത്വം അളക്കപ്പെടുന്നത് അയാളുടെ വിനയത്തിലൂടെയാണ്, അയാളുടെ നാവിൽനിന്നും പുറത്തുവരുന്ന വാക്കുകളിലൂടെയാണ്. അറിവ് യാഥാർത്ഥത്തിലുള്ളതാണെങ്കിൽ വിനയം അതിന്റെ കൂടെപ്പിറപ്പാണ്. ലോകത്തെ മുഴുവൻ അറിഞ്ഞ, സകല അറിവുകളും നേടിയ ആളാണെങ്കിലും വാക്കുകളിൽ വിനയമില്ലെങ്കിൽ, അയാളുടെ അറിവുകൊണ്ട് അയാൾക്കും ഗുണമില്ല, ലോകത്തിനും ഗുണമില്ല; മറിച്ച് ദോഷം ഒരുപാടുണ്ടുതാനും.

No comments:

Post a Comment