Friday, October 26, 2018

ഈശ്വരാരാധന
ഈശ്വരന്റെ പ്രത്യക്ഷരൂപം തന്നെ പ്രകൃതിയിലെ ഓരോ വസ്തുവും. തന്നിലുള്ള അതെ ചൈതന്യമുൾക്കൊണ്ടിരിക്കുന്ന നടമാടുന്ന ശിവം തന്നെ ഓരോന്നും എന്നറിഞ്ഞ് ഉള്ളുകൊണ്ട് നമിക്കുകയും പുറമേക്ക് സാധ്യമായവിധം പരിപാലിക്കുകയുമൊക്കെ ചെയ്യുമ്പോൾ അതുതന്നെ ഏറ്റവും ശ്രേഷ്ഠമായ ഈശ്വരാരാധന.
കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സർവ്വതും ഈശ്വരസ്വരൂപങ്ങൾ! അതിൽനിന്നും ഞാനോ ഞാൻ ഇടപഴകുന്ന ഒന്നുംതന്നെയോ വ്യത്യസ്തമല്ലെന്ന തിരിച്ചറിവ് വന്നുകഴിഞ്ഞാൽ ആര് ആരെ വെറുക്കാനാണ്; സർവ്വതിലും ആരാധനാഭാവം മാത്രം.

No comments:

Post a Comment