Friday, October 26, 2018

സദാ സമയവും "എനിക്ക് ഒന്നും വേണ്ടാ" എന്നുരുവിട്ടുകൊണ്ട് മാറിനില്‍ക്കാന്‍ സാധിച്ചാല്‍ ആവശ്യമായതെന്തോ അതെല്ലാം ലഭിക്കുന്നു.
ഉള്ളംകൈ തുറന്നുപിടിക്കുന്നത് തികച്ചും അനായാസമായി ചെയ്യാം; വളരെ ആശ്വാസകരമായ ഒരവസ്ഥയാണത്. എന്നാല്‍ മുഷ്ടി ചുരുട്ടിപ്പിടിക്കാന്‍ ബലം പ്രയോഗിക്കേണ്ടിവരും. അതിനാല്‍ വിട്ടുകൊടുത്തുകൊണ്ടേയിരിക്കുക. ഏറ്റവും അവസാനം നമ്മെ ഏറ്റവുമധികം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന 'ഞാന്‍' എന്ന അഹങ്കാരവും മനസ്സുമൊക്കെ പടിയിറങ്ങിപ്പോകും. ഈ രഹസ്യം കണ്ടെത്തിക്കഴിഞ്ഞാല്‍ വരുന്നതിനെ അപ്പഴപ്പോള്‍ വിട്ടുകൊടുത്തുകൊണ്ടിരിക്കും. അവയൊന്നും ഒരിക്കലും, തന്നെ ബാധിക്കുന്നില്ല.
ഒന്നും എനിക്കുവേണ്ടാ, മോക്ഷം പോലും എനിക്കുവേണ്ടാ എന്ന സ്ഥിതിയിലിരിക്കാന്‍ കഴിഞ്ഞാല്‍ സര്‍വസ്വാതന്ത്ര്യം, ആനന്ദം! അയാളുടെ സ്ഥിതി ഇപ്പോള്‍തന്നെ മോക്ഷത്തിലാണ്.

No comments:

Post a Comment