Friday, October 26, 2018

വിശുദ്ധി എന്നത് ശക്തിയാണ്. സീതാദേവി വിശുദ്ധിയുടെ സാന്നിദ്ധ്യം തന്നെ. ആ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളില്‍ ഭക്തി നിറയും....
വിശുദ്ധിയുടെ ശാന്തിയും ശക്തിയും എത്രമഹത്തരമാണ്! അത് പറഞ്ഞു പകര്‍ന്നുകൊടുക്കാവതല്ല. കുട്ടിക്കാലം മുതല്‍ ഒരാദര്‍ശമൂര്‍ത്തിയായി ഉള്ളില്‍ പ്രതിഷ്ഠിതമാകേണ്ടതാണ്. ശ്രീരാമദേവനെയും സീതാദേവിയെയും ഹനുമാനെയും പൊലുള്ള വിശുദ്ധരായ വ്യക്തിഭാവങ്ങളെ ഉള്ളില്‍ ആവാഹിക്കപ്പെടേണ്ടതുണ്ട്. മനസ്സില്‍ നിരന്തരം അനുസ്മരിക്കപ്പെടുന്ന ഭാവവും രൂപവും നമ്മില്‍ വന്നുഭവിക്കും.
രാമായണം വായിക്കണം നാം. കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കണം. 
krishnakumar kp

No comments:

Post a Comment