സുഭദ്രാദേവി
എ.പി. ജയശങ്കര്‍
Thursday 18 October 2018 2:17 am IST
കുമാരീ പൂജാ സമ്പ്രദായം അനുസരിച്ച് നവരാത്രി വിതാനത്തില്‍ ഒന്‍പതാം ദിവസം സുഭദ്രാ ദേവിയുടെ പൂജയാണ്. പത്തുവയസ്സുള്ള കുട്ടിയെയാണ് സുഭദ്രാ ദേവിയായി പൂജിക്കുന്നത്.
സുഭദ്രാണീച ഭക്താനാം
കരുതേ പൂജിതാ സദാ
അഭദ്രനാശിനീം ദേവീം
സുഭദ്രാം പൂജയാമ്യഹം
എന്നു പ്രാര്‍ഥിച്ചുകൊïാണ്് സുഭദ്രാദേവിയുടെ
പൂജ പതിവ്.
ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടാന്‍ സുഭദ്രാ പൂജ സഹായകമാണ്. ഭക്തജനങ്ങള്‍ക്കു മംഗളം നല്‍കാന്‍ സദാസമയം സന്നദ്ധയായിരിക്കുന്ന ദേവിയാണ് സുഭദ്ര.
നവരാത്രി വിതാനത്തിലുള്ള പൂജകൊï് രക്ഷപ്പെട്ട, ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയ ഒരു വൈശ്യനെക്കുറിച്ച് ദേവീഭാഗവതം കുമാരീ പൂജാ പ്രസ്താവന വേളയില്‍ വിവരിക്കുന്നുï്.
ഒന്‍പതു ദിവസം കുമാരീ പൂജ നടത്തിവരുന്നു. രïുമുതല്‍ പത്തുവരെ വയസ്സു പ്രായമുള്ള കുഞ്ഞുങ്ങളെ കുമാരി, ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവി, ദുര്‍ഗ, സുഭദ്ര എന്നീ പേരുകള്‍ ചൊല്ലിയാണ് പൂജിക്കുന്നത്.
No comments:
Post a Comment