Wednesday, October 17, 2018

പുതിയ ദേഹം സ്വീകരിക്കുന്ന ആത്മാവ്

Thursday 18 October 2018 2:09 am IST
പുതിയ ദേഹം സ്വീകരിക്കുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്ന് വിവരിക്കുന്നു.
യഥാ തൃണജളൂകാ  
തൃണസ്യാന്തം ഗത്വാ...

പുഴുക്കള്‍ പുല്ലിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു പുല്ലിന്റെ അറ്റത്ത് ചെന്ന് മറ്റൊരു പുല്ലിന്റെ അറ്റത്തെ പിടിച്ച് ദേഹത്തെ മുന്നിലേക്ക് ചുരുക്കുന്നത് പോലെ ഈ ആത്മാവ് ഈ ദേഹത്തെ പ്രവര്‍ത്തനരഹിതമാക്കി അതിനെപ്പറ്റി അറിവില്ലാതെയാക്കി പുതിയ ഒരു ദേഹത്തെ ആശ്രയിച്ച് ഈ ദേഹത്തെ ഉപേക്ഷിക്കുന്നു.
പുഴു പുതിയ പുല്ലിന്റെ അറ്റം പിടിച്ച്  പഴയ പുല്ലിന്റെ അറ്റത്തെ വിടുന്നതു പോലെയാണ് ആത്മാവ് പുതിയ ദേഹം സൃഷ്ടിച്ചതിനു ശേഷം പഴയ ദേഹം വിടുന്നത്.

തദ്യഥാ പേശസ്‌കാരീ പേശസാ
മാത്രാമപാദാ യാന്യന്നവതരം...
ഒരു സ്വര്‍ണ പണിക്കാരന്‍ സ്വര്‍ണത്തിന്റെ ഒരംശം മാത്രം എടുത്ത് പുതിയതും വളരെ നല്ല ഭംഗിയുള്ളതുമായ ആഭരണം ഉïാക്കുന്നതു പോലെയാണിത്. ആത്മാവ് ഈ ശരീരത്തെ പ്രവര്‍ത്തന രഹിതമാക്കി, അതിനെപ്പറ്റി ബോധമില്ലാതാക്കി പുതിയതും കൂടുതല്‍ നല്ലതുമായ ഒരു രൂപത്തെ ഉïാക്കുന്നു. പിതൃക്കളുടേയോ ഗന്ധര്‍വ്വന്മാരുടേയോ ദേവന്മാരുടേയോ പ്രജാപതിയുടേയോ ബ്രഹ്മാവിന്റെയോ മറ്റ് ജീവികളുടേയോ ശരീരത്തെ സൃഷ്ടിക്കുന്നു.
ആത്മാവ് തന്റെ ജ്ഞാനകര്‍മങ്ങള്‍ക്കനുസരിച്ച് പോകേï ലോകത്തേക്ക് പറ്റിയ ദേഹത്തെ ഉïാക്കി അവിടേക്ക് പോകുന്നു. പഞ്ചഭൂതങ്ങളുടെ സൂക്ഷ്മാംഗങ്ങളായ തന്മാത്രകള്‍ നിറഞ്ഞ പരലോകത്ത് നിന്നാണ് തനിക്ക് പറ്റിയ ദേഹം ഉïാക്കുന്നത്. അത് പക്ഷികളുടെയോ മൃഗങ്ങളുടെയോ  മറ്റോ ആകാം.
സ വാ അയമാത്മാ ബ്രഹ്മ വിജ്ഞാനമയോ മനോമയഃ...
അങ്ങനെ സംസരണം ചെയ്യുന്ന ഈ ആത്മാവ് സാക്ഷാല്‍ ബ്രഹ്മം തന്നെയാണ്. എന്നാല്‍ അത് വിജ്ഞാനമയന്‍, മനോമയന്‍, പ്രാണമയന്‍, ചക്ഷുര്‍മയന്‍, ശ്രോത്രമയന്‍, പൃഥിമയന്‍, ജലമയന്‍, വായുമയന്‍, ആകാശമയന്‍, തേജോമയന്‍, അതേജോമയന്‍, കാമമയന്‍, അകാമമയന്‍, ക്രോധമയന്‍, അക്രോധമയന്‍, ധര്‍മമയന്‍, അധര്‍മമയന്‍, സര്‍വമയന്‍ എന്നിങ്ങനെ അറിയപ്പെടുന്നു. പ്രത്യക്ഷമായും  പരോക്ഷമായും ഉള്ള എല്ലാ സ്വരൂപത്തോടും കൂടിയവനാണ.് എപ്രകാരമാണോ പ്രവര്‍ത്തിക്കുകയും ആചരിക്കുകയും ചെയ്യുന്നത് അപ്രകാരുള്ളവനാണ്.
സത്കര്‍മങ്ങള്‍ ചെയ്യുന്നവന്‍ സാധുവും പാപകര്‍മങ്ങള്‍ ചെയ്യുന്നവന്‍ പാപിയുമാണ്.
പുണ്യകര്‍മങ്ങളാല്‍ പുണ്യശാലിയും പാപകര്‍മത്താല്‍ പാപിയുമാകും. കാമമയനായ ഈ പുരുഷന്‍ കാമങ്ങള്‍ക്കനുസരിച്ചുള്ള  സങ്കല്‍പങ്ങളോട് കൂടിയവനാണ്. സങ്കല്‍പങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിയും അതിനൊത്ത കര്‍മഫലവും നേടുന്നു.
 'അയമാത്മാ ബ്രഹ്മ' എന്ന മഹാവാക്യം ഇവിടെ നമുക്ക് കാണാം.
നിരവധി ജന്മമെടുത്ത് സംസരിക്കുന്ന ഈ ജീവന്‍ തന്നെയാണ്  ബ്രഹ്മം.
എല്ലാത്തിനോടും താദാത്മ്യം പ്രാപിക്കുന്നത് ഈ ജീവന്‍ തന്നെയാണ്. എല്ലാ തരത്തിലുള്ള രൂപങ്ങളായി ഉïായിരിക്കുന്നതും ഈ ആത്മാവാണ്. ഓരോന്നുമായുള്ള താദാത്മ്യം കൊï് ആത്മാവ് ഇതെല്ലാമായിത്തീരുന്നതായി തോന്നുന്നു.
കാമമാണ് ജന്മങ്ങള്‍ക്ക് കാരണം. അതിനാലാണ് ജീവനെ കാമമയന്‍ എന്ന് വിശേഷിപ്പിച്ചത്.ജ്ഞാനിയായ ഒരാള്‍ കാമത്തിനടിപ്പെടാതെ പ്രവൃത്തികള്‍ ചെയ്യുന്നതിനാല്‍ പുണ്യപാപങ്ങള്‍ അയാളെ തീïുക പോലുമില്ല.

No comments:

Post a Comment