Wednesday, October 10, 2018

കുമാരി പൂജയില്‍ രണ്ടാം സ്ഥാനം 
ദേവി ത്രിമൂര്‍ത്തിക്കാണ്. നവരാത്രി 
കാലത്ത് രണ്ടാംദിവസം പൂജയില്‍ 
ത്രിമൂര്‍ത്തി സങ്കല്‍പ്പത്തിനാണ് 
പ്രാധാന്യം. മൂന്നു വയസ്സുള്ള 
കുമാരിയെയാണ് അന്നു 
പൂജിക്കുന്നത്.
വിഭവസ്യാനുസാരേണ
കര്‍ത്തവ്യം പൂജനം കില
വിത്തശാഠ്യം ന കര്‍ത്തവ്യം
രാജന്‍ ശക്തിമഖേ സദാ
നവവിധത്തിലുള്ള കുമാരീ പൂജയില്‍ ഇന്ന വിഭവങ്ങള്‍ തന്നെ വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. അത് ഓരോരുത്തരുടെയും കഴിവിനനുസരിച്ച് മാത്രമേ ചെയ്യേണ്ടതുള്ളൂ. അല്ലാതെ ഇക്കാര്യത്തില്‍ ശാഠ്യബുദ്ധിയൊന്നും ആവശ്യമില്ല.
മൂന്നാം വയസ്സുകാരിയായ ദേവി ത്രിമൂര്‍ത്തി ത്രികാലത്തിലും വ്യാപിച്ചിരിക്കുന്നു. വിശ്വത്തെ മുഴുവന്‍ സൃഷ്ടിക്കുകയും പാലിക്കുകയും ഒടുവില്‍ സംഹരിക്കുകയും ചെയ്യുന്നത് ഈ ദേവിയാണ് എന്ന് ദേവീഭാഗവതത്തില്‍ പറയുന്നു.
സത്വാദിഭിസ്ത്രിമൂര്‍ത്തിര്‍യാ
തൈര്‍ ഹി നാനാസ്വരൂപിണി
ത്രികാല വ്യാപിനീ ശക്തിസ്
ത്രിമൂര്‍ത്തിം പൂജയാമ്യഹം
എന്നു മന്ത്രം ചൊല്ലിയാണ് ത്രിമൂര്‍ത്തിദേവിയെ പൂജിക്കുന്നത്. ഈ ദേവിക്ക് പലവിധത്തിലുള്ള സ്വരൂപങ്ങളുണ്ട് എന്ന് ഈ മന്ത്രത്തില്‍ വ്യക്തമാക്കുന്നു.
ത്രിമൂര്‍ത്തി പൂജനാദായുസ്-
ത്രിവര്‍ഗസ്യ ഫലം ഭവേത്
ധനധാന്യാഗമശ്ചൈവ
പുത്ര പൗത്രാദി വൃദ്ധയഃ
ദീര്‍ഘായുസ്സിനും ധനധാന്യാദി അഭിവൃദ്ധിക്കും ത്രിമൂര്‍ത്തി പൂജ വളരെ സഹായിക്കും. വംശവര്‍ധനയ്ക്കും ഈ പൂജകൊണ്ട് സാധ്യമാകും. ധര്‍മ, അര്‍ഥ, കാമങ്ങള്‍ നേടുന്നതിന് ത്രിമൂര്‍ത്തി പൂജ അവസരമൊരുക്കും.
എ.പി. ജയശങ്കര്‍

No comments:

Post a Comment