Saturday, October 06, 2018

ഗംഗാനദിയിൽ സ്നാനം ചെയ്താൽ എല്ലാ പാപവും തീരുമെന്നാണ് വിശ്വാസം. ഒരു ഋഷിയ്ക്കു ഈ വിഷയത്തിൽ സംശയമായി. പതിത പാവനിയായ ഗംഗയിൽ വളരെയധികം ജനങ്ങൾ വന്നു പാപം കഴുകിക്കളയുന്നു.ഇതിന്റെ അർത്ഥം ആ ആൾക്കാരുടെ എല്ലാ പാപവും ഒന്നിച്ച് ചേർന്നു ഗംഗയിൽ സമമാവുന്നു. അപ്പോൾ ഗംഗ കൂടി പാപിയായിത്തീരില്ലെ. വിചാരം വളരെ ചെയ്തപ്പോൾ അദ്ദേഹം ആലോചിച്ചു.ഈ പാപമെല്ലാം അങ്ങിനെയാണെങ്കിൽ എവിടെയ്ക്കാണ് പോകുന്നത്? ഈ രഹസ്യം അറിയാനായി അയാൾ തപസ്സു ചെയ്യാൻ തീരുമാനിച്ചു.ആ തപസ്സിൽ പ്രസന്നനായി ദേവൻ അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷമായി. ഋഷി ചോദിച്ചു .ഭഗവാനെ ജനങ്ങൾ ഗംഗയിൽ കഴുകിക്കളയുന്ന  പാപങ്ങൾ  എവിടേയ്ക്കാണ് പോകുന്നത്? ദേവൻ പറഞ്ഞു.നടക്കൂ നമുക്ക് ഗംഗാമാതാവിനോടു തന്നെ ചോദിക്കാം .അവർ രണ്ടു പേരും ഗംഗാമാതാവിന്റെ അടുത്തു പോയി പറഞ്ഞു. ഹേ ഗംഗേ ജനങ്ങൾ അങ്ങയുടെ ജലത്തിൽ സ്വന്തം പാപങ്ങൾ കഴുകി ക്കളയുന്നു .ഇതിന്റെ അർത്ഥം അങ്ങും പാപിയാവുന്നുവെന്നല്ലെ? ഗംഗാമാതാവ് ഉത്തരം പറഞ്ഞു. ഞാനെന്തിനു പാപിയാവണം? ഞാൻ എന്റെ അടുത്തു വരുന്ന എല്ലാ പാപത്തേയും ആഴമേറിയ സമുദ്രത്തിൽ പോയി സമർപ്പിയ്ക്കുന്നു. ഇതു കേട്ട് അവർ സമുദ്രത്തിന്റെ അടുത്തു പോയി  രണ്ടു പേരും കൂടി ചോദിച്ചു. ഹേ സാഗരമേ ഗംഗാനദി അങ്ങയിൽ പാപങ്ങൾ സമർപ്പിക്കുന്നു. ഇതിന്റെ അർത്ഥം അങ്ങും പാപിയായിത്തീരുന്നുവെന്നല്ലെ.സമുദ്രം രുഷ്ടനായി പറഞ്ഞു. ഞാനെങ്ങനെ പാപിയാവും? ഞാൻ ആ പാപമെല്ലാം പുകയാക്കി മേഘത്തിനു കൊടുക്കുന്നു. അവിടെ പിന്നെ രണ്ടു പേരും വീണ്ടും മേഘത്തോട് ചോദിച്ചു. ഹേ മേഘമേ സമുദ്രം പാപങ്ങളെ പുകയാക്കി അങ്ങയ്ക്ക് തരുന്നു. അപ്പോൾ അങ്ങും പാപിയാവില്ലെ? ഞാൻ ആ എല്ലാ പാപത്തേയും ജലത്തിന്റെ രൂപത്തിൽ ഭൂമിയിൽ തിരിച്ചു വർഷിയ്കുന്നു. ആ ജലം കൊണ്ട് കർഷകർ അന്നം ഉത്പാദിപ്പിക്കുന്നു. ആ അന്നത്തെ മനുഷ്യൻ കഴിയ്ക്കുന്നു. അന്നം ഏതു മാനസിക സ്ഥിതി കൊണ്ടു ഉൽപന്നമാവുന്നുവോ ഏതു സദ്വൃത്തി അല്ലെങ്കിൽ ദുർവൃത്തി കൊണ്ട് സംഭരിയ്ക്കുന്നുവോ അതേ അവസ്ഥയിൽ തന്നെ അതിനെ ആഹരിയ്ക്കുകയും ചെയ്യുന്നു..അതിന്നനുസരിച്ച് ആ മനുഷ്യന്റെ മാനസിക സ്ഥിതിയും ഉണ്ടാവുന്നു. ഈ ബോധകഥയുടെ അർത്ഥം ഇതാണ് ഏതു കർമ്മം മനുഷ്യൻ അനുഷ്ഠിക്കുന്നു അതിന്റെ ഫലം തിരിച്ച് അവന്റെയടുത്തു മടങ്ങിവരുന്നു. അതു കൊണ്ട് മഹർഷെ അങ്ങു മനസ്സിലാക്കാൻ പറയുന്നു. എങ്ങിനെ അന്നം കഴിക്കുന്നുവോ അങ്ങിനെത്തന്നെ മനസ്സു വളരുന്നു. മഹത്വപൂർണ്ണമായ കാര്യം ഇതാണ്. അന്ന ത്തെ മനുഷ്യൻ എങ്ങിനെ സമാഹരിയ്ക്കുന്നു എന്നതിലാണ്. അതു കഠോര പരിശ്രമങ്ങൾ ചെയ്ത് വിഷമിച്ച് ഉണ്ടാക്കിയതെങ്കിൽ അതു ഉത്തമമായിരിയ്ക്കും. സ്വന്തം പരിശ്രമം കൊണ്ടുള്ള സമ്പാദ്യം ചിലവാക്കി വാങ്ങിയതാണെങ്കിൽ വീട്ടിലെ എല്ലാ സദസ്യരുടെയും വിചാരത്തിൽ ശുദ്ധതയുണ്ടാവും. അവിടെ സന്താനം, ആജ്ഞാകാരി മാതാപിതാ ഇവരുടെ സേവ ചെയ്യുന്നതായി കാണാം.ധനത്തിന്റെ കമ്മിയുണ്ടെങ്കിൽ കൂടി വീട്ടിൽ സദാ ഓരോ പ്രകാരത്തിലുള്ള സന്തോഷമുണ്ടായിക്കൊണ്ടിരിയ്ക്കുകയും ചെയ്യും. ഇതിനു വിപരീതമായി വല്ലവരും കള്ളത്തരവും ഭ്റഷ്ടാചാരവും കൊണ്ടും വല്ലവരെ പറ്റിച്ചും കഷ്ടം കൊടുത്തും സമ്പാദിച്ച പൈസ കൊണ്ടാണെങ്കിൽ വീട്ടിൽ കലഹവും ക്ളേശവും വസിയ്ക്കും. അവിടെ കുട്ടികൾക്ക് കൂടി നല്ല സംസ്കാരം ഉണ്ടാവില്ല. എല്ലാം ഉണ്ടായാലും വീട് നരകമായി ദു:ഖദായിയായി മാറും .ഓരോ വ്യക്തിയും അന്യരുടെ പ്രതി അസഹിഷ്ണുവായിത്തീരും. അതു കൊണ്ട് അങ്ങിനെയുള്ള അന്നം കഴിച്ച് അങ്ങിനെയുള്ള വീട്ടിലെ ജനങ്ങളുടെ വിചാരങ്ങൾക്ക് സമമായി വളരും. ഇതു കൊണ്ട് ഈ മിഥ്യാ മാനത്തെ പുറം തളളി മനുഷ്യൻ തന്റെ പാപത്തെ ഇല്ലാതാക്കണം. ആരാണോ നല്ലതോ ചീത്തയോ ആയ കർമ്മം ചെയ്യുന്നത് അതിന്റെ ഫലം അനുഭവിക്കാൻ അയാൾ തയ്യാറായി ജീവിക്കേണ്ടി വരും. അവരെ ദുരനുഭവങ്ങളിൽ നിന്നും ഒരു ശക്തിയ്ക്കും തന്ത്രമന്ത്രങ്ങൾക്കും  അതു പോലെ പറയുന്ന ഒരു ഗുരുവിനുപോലും രക്ഷപ്പെടുത്താനാവില്ല. അതു കൊണ്ട് സ്വയം ശ്രദ്ധിച്ച് ഈ വക കാര്യങ്ങൾ അറിഞ്ഞുതന്നെ കൈകാര്യം ചെയ്യേണ്ടതാണ്..

ഹരേ ഹരേ കൃഷ്ണ

No comments:

Post a Comment