Thursday, October 18, 2018

രഥചക്രത്തിന്റെ ആരക്കാലുകള്‍ ചക്രനാഭി (കേന്ദ്രം) യോട് ചേര്‍ന്നു നില്‍ക്കുന്നതു പോലെ പ്രപഞ്ചപ്രതിഭാസങ്ങളും പഞ്ചഭൂതങ്ങളും എല്ലാം പരമാത്മാവിനോട് ചേര്‍ന്നവയാണെന്നും പരസ്പരസഹകരണത്തോടെ ആണ് എല്ലാം പ്രവര്‍ത്തിക്കുന്നതെന്നും  പറയുന്നു. ജീവാത്മാവ് പരമാത്മാവു തന്നെയാണെന്നും മായ കൊണ്ട് പലതെന്ന തോന്നലുളവാകുകയാണെന്നും വ്യക്തമാക്കുന്നു. ഈ മധുവിദ്യ ആഥര്‍വണനായ ദധ്യക്ക് താല്‍ക്കാലികമായി കിട്ടിയ അശ്വമുഖത്തിലൂടെ അശ്വിനീദേവതകള്‍ ഉപദേശിച്ചതാണെന്ന ഒരു കഥയും ഇതില്‍ കാണാം. ആറാമത്തേ വംശബ്രാഹ്മണത്തില്‍ ബ്രഹ്മാവു മുതലുള്ള ഗുരുശിഷ്യ വംശപരമ്പരയെ വിവരിക്കുന്നു.

No comments:

Post a Comment