Wednesday, October 03, 2018

ശബരിമലയിലെ താന്ത്രിക ആചാരങ്ങൾ :-
താന്ത്രിക കല്പനപ്രകാരം
ഓരോ ക്ഷേത്രങ്ങളും നിർമ്മിക്കപ്പെടുന്നതിന് പിന്നിൽ കൃത്യമായ ആസൂത്രങ്ങളും ആചാരങ്ങളുമുണ്ട്..വിവിധ ആചാര സമ്പ്രദായങ്ങളെ വിശദീകരിക്കുന്ന ആയിരക്കണക്കിന് തന്ത്ര ഗ്രന്ഥങ്ങൾ നമ്മുടെ ഭാരതത്തിൽ ഉണ്ട്...താന്ത്രിക ദൃഷ്ടിയിൽ ഭൂപ്രകൃതി അനുസരിച്ചു ഭാരതത്തെ 3 ആയി തരം തിരിച്ചിരിക്കുന്നു...
അശ്വക്രാന്ത
വിഷ്ണക്രാന്ത
രഥക്രാന്ത
ഭാരതത്തിന്റെതെക്ക് ഭാഗമുള്ള കേരളവും അനുബന്ധ പ്രദേശങ്ങളും രഥക്രാന്തയിൽ പെടുന്നവയാണ്.മറ്റേ രണ്ടിനേയും അപേക്ഷിച്ച് രഥ ക്രാന്തയിലുള്ള നമുക്ക് ഒരുപാട് വിശേഷതകൾ ഉണ്ട്...
നമ്മൾ പിന്തുടരുന്നത് പ്രധാനമായും തന്ത്ര സമുച്ചയം എന്നൊരു ഗ്രന്ഥത്തെയാണ്....അത് ഒട്ടനവധി തന്ത്ര ഗ്രന്ഥങ്ങളുടെ സംക്ഷിപ്ത രൂപമാണ്...ഏതൊരു ക്ഷേത്രത്തിലും ബിംബ പ്രതിഷ്ഠക്ക് നിരവധി സങ്കീർണ്ണ പ്രക്രിയകൾ തന്ത്രസമുച്ചയത്തിൽ വിശദീകരിച്ചിട്ടുണ്ട്. ബിംബം പണിയാനുള്ള ശില തിരഞ്ഞെടുക്കുന്ന വിധം മുതൽ ബിംബം ഉപേക്ഷിക്കുന്നതിനുള്ള വിധി വരെ അതിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്... (ഞാൻ
-----തുടർച്ചയായി എഴുതി പോസ്റ്റ്
----------------------------------
ചെയ്യുന്ന"ക്ഷേത്രങ്ങളും ------------------------------
ക്ഷേത്രാചാരങ്ങളും എന്നതിൽ
-----------------------------------
ഇതിനെ കുറിച്ച് വിശദമായി
--------------------------------
പ്രതിപാദിക്കുന്നുണ്ട് .
-----------------------
നമ്മുടെ തന്ത്രശാസ്ത്ര പ്രകാരം
ഒരു ദേവനെ എല്ലായിടത്തും ഒരേ ധ്യാനത്തിലോ ഭാവത്തിലോ അല്ല പ്രതിഷ്ഠിക്കുക
ഉദാ : ശിവൻ തന്നെ പഞ്ചാക്ഷരം, ഉമാ മഹേശ്വരൻ,മൃത്യുഞ്ജയൻ, അഘോരം, എന്നിങ്ങനെ പലതരത്തിലുള്ള പ്രതിഷ്ഠകൾ ഉണ്ട്.അതിലും മൃത്യുഞ്ജയൻ തന്നെ ത്ര്യക്ഷരി,മഹാമൃത്യുഞ്ജയം,ത്രയംബകാനുഷ്ടുപ്പ്‌ എന്നിങ്ങനെ ധ്യാനവും വിധാനങ്ങളും വേറെ വേറെ വരുന്നു.
ഇനി ശാസ്താവിന്റെ നോക്കാം
ശാസ്താവ് തന്നെ പല ധ്യാനത്തിൽ ഉണ്ട്... രണ്ട് ഭാര്യമാരോട് കൂടിയത്(ശ്രീപൂർണ്ണാപുഷ്കലാഭ്യാം),ഭാര്യയോടും മകനോടും കൂടിയത്(പ്രഭാ സത്യക),തലയോട്ടി/താമരപ്പൂ/കലശം കയ്യിൽ വച്ചത് എന്നിങ്ങനെ പല തരത്തിലുണ്ട് .
എന്നാൽ ശബരിമലയിലെ പ്രതിഷ്ഠ ഇതൊന്നുമല്ല. ബ്രഹ്മചാരിയായി ജീവിച്ച അവതാര മൂർത്തിയെയാണ് ശബരിമലയിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. താപസഭാവമാണ് .ധ്യാനവും അപ്രകാരം തന്നെ...ജ്ഞാനമുദ്രയും യോഗപട്ടവും അണിഞ്ഞ രൂപമാണ്.
ഓരോ ദേവതയുടെയും ധ്യാനവും ഭാവവും അനുസരിച്ചാണ് പടിത്തരവും മറ്റ്‌ വ്യവസ്ഥകളും നിശ്ചയിക്കുന്നത്...അത് പ്രതിഷ്ഠിക്കുന്ന നാളിലാണ് സങ്കൽപ്പിക്കുന്നത്....അതിന് "ഉക്ത വാസര വ്യവസ്ഥ" എന്നാണ് പറയുക..അത് പിന്നീട് ഒരിക്കലും മാറ്റാൻ പാടുള്ളതല്ല.എന്നാണ് ശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളത് . അതാണ് ഗുരൂപദേശവും..
ശബരിമലയിൽ യോഗി ആയത് കൊണ്ടാണ് ഭസ്മാഭിഷേകത്തിനും ഭസ്മസഞ്ചി വെച്ച ശേഷം നട അടയ്ക്കൽ എന്നിങ്ങനെയുള്ള ആചരങ്ങൾ നിശ്ചയിക്കപ്പെട്ടത്...
ഒരു യോഗിയുടെ തത്വങ്ങൾക്ക് കോട്ടം തട്ടാതെയുള്ള ആചാരങ്ങളാ ണ് ശബരിമലയിലുള്ളത്....കാമ്യ കർമ്മങ്ങൾക്ക് പകരം മുക്തി ഇച്ഛിക്കുന്നവർക്കുള്ളതാണ് അവിടെയുള്ള എല്ലാ ആചാരങ്ങളും .നെയ്യാകുന്ന ആത്മാവ് അയ്യനിൽ അഭിഷേകം ചെയ്യുകയും ശരീരം ആകുന്ന നാളീകേരത്തെ ആഴിയിൽ ദാഹിപ്പിക്കുന്നതും ഒക്കെ വളരെ ഗഹനമായ അർത്ഥതലങ്ങൾ ഉള്ള ആചാരങ്ങളാണ്...
യോഗിക്ക് യമം, നിയമം എന്ന് തുടങ്ങി സമാധി വരെ അനവധി നിയമങ്ങൾ ഉണ്ട്..അതിൽ ഒരു ഭാഗത്ത്"അഷ്ട വിധ മൈഥുന ത്യാഗം" എന്നൊരു കാര്യം പറയുന്നു..ഒറ്റയ്ക്കിരിക്കുമ്പോൾ യൗവനത്തിലുള്ള സ്ത്രീയെ പറ്റി ചിന്തിക്കുന്നതുംകാണുന്നതും മുതൽ അങ്ങേയറ്റം ലൈംഗിക ബന്ധം വരെ 8 കാര്യങ്ങൾ നിഷിദ്ധമായി പറയുന്നു...ഈ ഒരു നിയമത്തെ അടിസ്ഥാനപെടുത്തിയാണ് യൗവ്വനത്തിലുള്ള സ്ത്രീകൾ ശബരിമലയിൽ വരരുത് എന്ന് നിശ്ചയിക്കപ്പെട്ടതും' .
അല്ലാതെ തന്ത്രശാസ്ത്രം സ്ത്രീവിരുദ്ധമല്ല .ഒരു പക്ഷെ ലോകത്തു തന്ത്ര ശാസ്ത്രത്തോളം സ്ത്രീകളെ ബഹുമാനിക്കുന്ന മറ്റൊരു ശാസ്ത്രംകാണുവാൻ പ്രയാസമായിരിക്കും'
ഇത്തരത്തിലുള്ള അനവധി വസ്തുതകളെ മനസ്സിലാക്കാതെ, വിപ്ലവം വരുത്താനും പ്രസക്തമല്ലാത്ത ഒരു വിഷയത്തിൽ സ്ത്രീ പുരുഷ സമത്വം സ്ഥാപിക്കാനും ചട്ടങ്ങൾ മാറ്റി കളിക്കാനും ഉള്ള വേദിയായി ശബരിമലയെ മാറ്റാതിരിക്കാൻ അപേക്ഷ .
( തുടരും)
അടുത്തത് :-
ക്ഷേത്രങ്ങൾ പൊതുസ്ഥലങ്ങളല്ല .
പി. എം . എൻ . നമ്പൂതിരി

No comments:

Post a Comment