Wednesday, October 03, 2018

പകൽ ജാഗ്രതവേണം,
രാത്രിയിൽ സുഷുപ്തിയും
ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിങ്ങനെ മൂന്നുവിധത്തിലാണ് നാം ഈ പ്രാപഞ്ചികജീവിതം അനുഭവിക്കുന്നത്. ഉണർന്നിരുന്ന് ലോകത്തെ അനുഭവിക്കുന്നതാണ് ജാഗ്രത്. മനസ് സ്വയം വിഷയങ്ങൾ ഉണ്ടാക്കി അനുഭവിക്കുന്ന അവസ്ഥയാണ് സ്വപ്നം. ഒന്നും അലട്ടാതെ ഇരുണ്ടമറയിൽ സുഖമായി ഉറങ്ങുന്നതാണ് സുഷുപ്തി. സുഷുപ്തിയാണ് ആരോഗ്യപരമായ ഉറക്കം.
ഉണർന്നിരിക്കുമ്പോൾ നമ്മുടെ മനസും ശരീരവും വ്യാപരിക്കുന്നമേഖലകൾ സ്വപ്നത്തെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് ജാഗ്രത് അവസ്ഥയെ ക്രമപ്പെടുത്തിയാൽ സുഷുപ്തി കിട്ടും. സ്വപ്നംകണ്ടാലും അവ മധുര സ്വപ്നങ്ങൾ ആയിരിക്കണമെങ്കിലും ജാഗ്രത് അവസ്ഥയെ ചിട്ടപ്പെടുത്തണം.
കൃത്യസമയത്തെ ഉറക്കം, ഉണരൽ, കുളി, പ്രഭാതകർത്തവ്യങ്ങൾ, ധ്യാനം, പ്രാർത്ഥന, നല്ല പുസ്തകങ്ങൾ വായിക്കൽ, സാത്വിക ഭക്ഷണം, നല്ലവാക്കുകൾ മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുക. അന്യനെ ഉപദ്രവിക്കുന്നതൊന്നും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുക എന്നിവയിലൂടെ ജാഗ്രത് അവസ്ഥയെ ക്രമപ്പെടുത്താം.
കിടക്കുന്നതിനുമുമ്പ് സ്വയം വിമർശനം നല്ലതാണ്. പിന്നെ, പ്രാർത്ഥനയിലൂടെ മനസ് വിമലീകരിച്ചിട്ട് കിടക്കുക. ദുസ്വപ്നം ആ വഴിക്കുപോലും വരില്ല.
ananthalakshmi

No comments:

Post a Comment