Monday, November 26, 2018

*രാസലീല 80*
താഭിർവ്വിധൂതശോകാഭിർഭഗവാനച്യുതോ വൃത:
വ്യരോചതാധികം താത പൂരുഷ: ശക്തിഭിര്യഥാ
വിധൂതശോകം. സർവ്വസംഗപരിത്യാഗികളായി നടക്കുന്നവരെ നമ്മള് എന്തു പറയും. അവധൂതന്മാർ എന്ന് പറയും. അവധൂതനം ന്നാ തുടച്ചു നീക്കുക. ഗോപികകൾ ഇപ്പൊ അവധൂതന്മാരായി. എങ്ങനെ. അശേഷമായ ശോകങ്ങൾ വിധൂതമായിട്ട് തീർന്നു. ഇല്ലാതാക്കി തീർക്കപ്പെട്ടു അവർക്ക്. ശോകമൊക്കെ പോയ അവരാൽ ചുറ്റപ്പെട്ട കൃഷ്ണൻ
വൃരോചതാ
പ്രകാശിച്ചു.
എങ്ങനെ. ശക്തികളാൽ ചുറ്റപ്പെട്ട പരമപുരുഷൻ അപരാപ്രകൃതിയാൽ ചുറ്റപ്പെട്ട പരാപ്രകൃതി രൂപമായ പുരുഷോത്തമൻ എങ്ങനെ പ്രകാശിക്കുന്നുവോ അതുപോലെ കൃഷ്ണൻ പ്രകാശിച്ചു.
താ: സമാദായ കാളിന്ദ്യാ നിർവ്വിശ്യ പുളിനം വിഭു:
വികസത് കുന്ദമന്ദാര സുരഭ്യനില ഷഡ്പദം.

അവിടെ യമുനാതീരത്തുള്ള മണൽക്കെട്ടിലേക്ക് അവർ പ്രവേശിച്ചു. ചന്ദ്രകിരണം വെള്ളിനിറത്തിൽ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു.
ശരച്ചന്ദ്രാം ശുസന്ദോഹധ്വസ്തദോഷാതമ: ശിവം
കൃഷ്ണായ ഹസ്തതരളാചിത കോമളവാലുകം
തദ്ദർശനാഹ്ലാദ വിധൂതഹൃദ്രുജോ
മനോരഥാന്തം ശ്രുതയോ യഥാ യയു:
സ്വൈരുത്തരീയൈ: കുചകുങ്കുമാങ്കിതൈ:
അചീക്ലുപന്നാസന ആത്മബന്ധവേ
മേലെ ഇട്ടിരിക്കുന്ന വസ്ത്രം ആ ഉത്തരീയത്തിനെ ചുവട്ടിൽ വിരിച്ച് കൃഷ്ണന് ഇരിക്കാനായി ഗോപികകൾ ആസനം കൊടുത്തു അത്രേ. ഹൃദയത്തിലുള്ള അജ്ഞാനം എന്ന രോഗം ഭഗവദ് ആനന്ദം ഉണ്ടാവുമ്പഴേ പോവുള്ളൂ. ആനന്ദത്തിനുള്ള ആഗ്രഹം കൊണ്ടാണ് ലോകത്തില് എല്ലാ വിധത്തിലുള്ള pervasions ഉം ഉണ്ടാവണത്. ആ ആനന്ദം സമ്പൂർണ്ണമായി കിട്ടി ക്കഴിയുമ്പോൾ ജീവൻ കൃതകൃത്യനാവുന്നു.
തദ്ദർശനാഹ്ലാദവിധൂതഹൃദ്രുജ:
ഭഗവദ് ദർശനം കൊണ്ട് ഹൃദയത്തിലുള്ള അജ്ഞാനം മുഴുവൻ നീങ്ങുകയും
മനോരഥാന്തം മനസ്സ് സദാ ഭാവന കൊണ്ട് തേടിക്കൊണ്ടിരിക്കുന്നതും അസ്തമിച്ചാൽ മനസ്സ് അടങ്ങും. അങ്ങനെ ഒരു സ്ഥിതിയെ നേടി എടുക്കും. ആരു നേടി എടുക്കും ച്ചാൽ
ശ്രുതയ: യഥാ യയു:
ശ്രുതികൾ (ഉപനിഷത്തുകൾ);വേദത്തിന്റെ പരമലക്ഷ്യമായ ഉപനിഷത്തുകൾ എങ്ങനെ പരമപദത്തിനെ കാട്ടിത്തന്ന് ഇതല്ല ഇതല്ല ഇതല്ല എന്ന് പറഞ്ഞു കാട്ടിത്തന്ന് സത്യത്തിനെ കാട്ടി ത്തന്നശേഷം നിർവൃതരാവുമോ, അതേപോലെ ഇവരുടെ മനസ്സും അടങ്ങുകയും ഇവര് പരിപൂർണ്ണമായി ശ്രുതികൾ ബ്രഹ്മത്തിനെ കണ്ട് സംതൃപ്തമാവുന്നപോലെ സംതൃപ്തമാവുകയും ചെയ്ത് ഉത്തരീയം വിരിച്ച് ആത്മബന്ധുവായ കണ്ണന് ഇരിക്കാൻ ഒരു സ്ഥലം കൊടുത്തു. അങ്ങനെ കൃഷ്ണൻ അവരുടെ മുമ്പിൽ ഇരിക്കുകയും
തത്രോപവിഷ്ടോ ഭഗവാൻ സ ഈശ്വരോ
യോഗേശ്വരാന്തർഹൃദി കല്പിതാസന:
യോഗേശ്വരന്മാരായ ശ്രീശുകമഹർഷിയെ പ്പോലെ ഉള്ളവര് ഹൃദയത്തില് ആസനം കൊടുത്ത് ഇരുത്തിയിട്ടുള്ളവന് ഉത്തരീയം കൊടുത്ത് മണൽത്തട്ടിൽ ഇരുത്തി ഗോപികകൾ.💕
ശ്രീനൊച്ചൂർജി
*തുടരും. ..*/..lakshmi prasad

No comments:

Post a Comment