Tuesday, November 27, 2018

രാസലീല 81*
ചകാസ ഗോപീ പരിഷദ്ഗതോഽർച്ചിത-
സ്ത്രൈലോക്യലക്ഷ്മ്യേകപദം വപുർദ്ദധത്
സഭാജയിത്വാ തമനംഗദീപനം
സഹാസലീലേക്ഷണവിഭ്രമഭ്രുവാ
സംസ്പർശനേനാങ്കകൃതാങ്ഘ്രിഹസ്തയോ:
സംസ്തുത്യ ഈഷത്കുപിതാ ബഭാഷിരേ
ഒരു ഗോപിക ഭഗവാനോട് അല്പം കോപത്തോടുകൂടി ആ കോപം ഈ രാസത്തിന് ബലം കൂട്ടുന്നതായ കോപം ആ കോപത്തോടുകൂടെ കൃഷ്ണനോട് ചോദിക്കാണ് കണ്ണാ ഞാൻ ചില ചോദ്യങ്ങളൊക്കെ ചോദിക്കട്ടെ.
ഭജതോഽനുഭജന്ത്യേക ഏക ഏതദ്വിപര്യയം
നോഭയാംശ്ച ഭജന്ത്യേക ഏതന്നോ ബ്രൂഹി സാധു ഭോ:
നമ്മള് ചിലടത്ത് direct ആയിട്ട് ചോദിക്കുന്നതിന് പകരം indirect ആയിട്ട് ചോദിക്കും. ചിലപ്പോ ദേഷ്യം ഉള്ളപ്പോ ചില ആളുകൾ ഒക്കെ ഇങ്ങനെ ആണ് പറയും. അത് direct ആയിട്ട് പറയുന്നതിനേക്കാളും ബലം കൂടുതലാ. അതുപോലെ ഭഗവാനോട് ഇവള് പറയാണ് ഭഗവാനേ ചിലരൊക്കെ അങ്ങട് നമ്മള് പ്രേമിച്ചാൽ അവര് ഇങ്ങടും ചെയ്യും. ചിലര് അങ്ങട് ഇഷ്ടപ്പെട്ടാലും തിരിച്ച് ഇഷ്ടപ്പെടില്ല്യ. ചിലരോ അങ്ങട് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഇങ്ങട് ഇഷ്ടപ്പെടും. ചിലരോ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഉദാസീനന്മാരായി ഇരിക്കും. ഇവരെ ക്കുറിച്ച് ഒന്ന് പറഞ്ഞു തരൂ. ഇങ്ങനെ ഉള്ളവരെ ക്കുറിച്ച് ഒന്ന് പറയൂ.
അപ്പോ ഭഗവാൻ അവരുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കി ക്കൊണ്ട് തന്നെ ഗോപികകളോട് പറഞ്ഞു.
മിഥോ ഭജന്തി യേ സഖ്യ: സ്വാർത്ഥൈകാന്തോദ്യമാ ഹി തേ
ന തത്ര സൗഹൃദം ധർമ്മ: സ്വാർത്ഥോർത്ഥം തദ്ധി നാന്യഥാ
ലോകത്തിൽ പരസ്പരം സ്നേഹിക്കുന്നവർ നീ എന്നെ സ്നേഹിച്ചാൽ ഞാൻ നിന്നെ സ്നേഹിക്കാം. ബന്ധുക്കളൊക്കെയുണ്ട്. . കല്യാണത്തിന് വിളിച്ചുണ്ട്. പോകണംന്നില്ല്യ. പക്ഷേ നമുക്കും നാളെ വേണംല്ലോ. നമ്മള് അങ്ങട് പോയില്ലെങ്കിൽ അവര് ഇങ്ങട് വരില്ലല്ലോ. അതിനുവേണ്ടി തിരിച്ചെന്തെങ്കിലും കിട്ടാൻ വേണ്ടി ചെയ്യും. വ്യാപാരാണ്. അങ്ങട് കൊടുക്കാ. ഇങ്ങട് വാങ്ങാ. അവര് എത്ര തന്നു അത്ര കണ്ട് കൊടുക്കാ. കണക്ക് നോക്കി ഓർമ്മ വെയ്ക്കാ.അങ്ങനെയൊക്കെ ഉള്ള സ്നേഹം സ്വാർത്ഥമാണത്. അവിടെ
ന തത്ര സൗഹൃദം
അവിടെ യഥാർത്ഥത്തിൽ സൗഹൃദം ഇല്ല്യ.
സ്വാർത്ഥാർത്ഥം തദ്ധീ നാന്യഥാ
ലോകത്തിൽ സ്വാർത്ഥത്തിനെ വെച്ച് കൊണ്ടാണ് അധിക സ്നേഹവും ലോകത്തിൽ കാണുക.
ഭജന്തി അഭജതോ യേ വൈ കരുണാ: പിതരോ യഥാ
ധർമ്മോ നിരപവാദോഽത്ര സൗഹൃദം ച സുമധ്യമാ:
ചിലര് അവരെ സ്നേഹിച്ചു തിരിച്ച് ഇങ്ങട് ഇല്ലെങ്കിലും അവരെ സ്നേഹിക്കും. അച്ഛനമ്മമാരൊക്ക മക്കളുടെ അടുത്ത് അങ്ങനെയാ . മക്കള് തിരിച്ച് ഒന്നും ചെയ്തിട്ടില്ലെങ്കിലും അങ്ങട് കൊടുത്തു കൊണ്ടേ ഇരിക്കും. ഇവർക്ക് ഇവരുടെ അച്ഛനമ്മമാരോട് ഇണ്ടാവില്ല്യ. വൺ വേ ട്രാഫിക് ആണ് .അത് അങ്ങട് പോവും. അവിടുന്ന് ഇങ്ങട് വരില്ല്യ .
ചിലപ്പോ കാരുണ്യം കൊണ്ട് ചില മഹാത്മാക്കളും അങ്ങനെ ചെയ്യും. ചിലര് വന്നു അവരെ ഭജിച്ചാലും അവരെ ഇഷ്ടപ്പെട്ടാലും തിരിച്ച് അങ്ങട് ഒന്നും ഇണ്ടാവില്ല്യ .അവര് പല തരക്കാരാണ്. അങ്ങനെ ഉള്ളവരെ ഒരു category യിലും പെടുത്താൻ പറ്റില്ല്യാന്നാണ് ഭഗവാൻ പറയണത്. ഭഗവാനെ ആ കാറ്റഗറിയിൽ പെടുത്തി ആണ് ഗോപികകൾ ചോദിക്കണത്. ഭഗവാൻ പറയുന്നു. അവരെ ഭജിച്ചാലും അവര് തിരിച്ചു ഭജിക്കില്ല്യ. ആ കൂട്ടർ പല വിധത്തിലാണ്. .ആരൊക്കെയാച്ചാൽ
ആത്മാരാമാ:
ആത്മാരാമന്മാരായി സ്വയം തന്നിൽ തന്നെ രമിച്ചു കൊണ്ട് ലോകമേ അറിയാതെ പരമഭാഗവതന്മാരായ ജ്ഞാനികൾ.
ആപ്തകാമാ:
ആപ്തകാമന്മാർ ന്നാ അവരും ജ്ഞാനികൾ തന്നെ ആണ്. അവർക്കൊന്നും നേടിയെടുക്കാനില്ല്യ. ആരിൽ നിന്നും ഒന്നും കിട്ടാനില്ല്യ.
അകൃതജ്ഞാ:
നന്ദിയില്ലാത്ത ലൗകികന്മാരുംണ്ട് .അവർക്ക് എന്തു ചെയ്താലും ചെയ്യട്ടെ ചെയ്യേണ്ടവരാണല്ലോ അവര്. എനിക്ക് തരേണ്ടതാണല്ലോ എന്നുള്ള മട്ട്.
ഗുരുദ്രുഹ:
പരമദ്രോഹം ചെയ്തവര്.
ഈ കാറ്റഗറിയിൽ ഏതിലെങ്കിലും ഭഗവാനെ പെടുത്താൻ പറ്റ്വോ. ഭഗവാൻ പറയുന്നു ഈ ഒരു കാറ്റഗറിയിലും ഞാൻ പെടില്ല്യ.
ശ്രീനൊച്ചൂർജി
*തുടരും. ..*...lakshmi prasad

No comments:

Post a Comment