Wednesday, November 28, 2018

പാപം ചെയ്യുവാന്‍ കാരണം എന്ത് ?
എനിക്ക് കൈക്കൂലി വാങ്ങാന്‍ താല്പര്യം ഇല്ല .പക്ഷെ വാങ്ങി പോകുന്നു .വ്യാപാരത്തില്‍ ചതി ചെയ്യാന്‍ ഉദ്ദേശം ഇല്ല .എന്നാല്‍ കടയില്‍ സാധനം വില്‍ക്കുമ്പോള്‍ അധിക വില വാങ്ങി പോകുന്നു .പാപം ചെയ്യണം എന്ന് ഉദ്ദേശം ഇല്ലെങ്കിലും ചെയ്തു പോകുന്നു .ഇതിനു എന്ത് ആണ് കാരണം ?
ഏകാദശി നോക്കണം ,ഉപവാസം ചെയ്യണം എന്ന് നിശ്ചയിച്ചു ദിവസം തുടങ്ങി .കുറച്ചു കഴിഞ്ഞപ്പോള്‍ തോന്നി "കാപ്പി കുറച്ചു കുടിക്കുന്നതില്‍ തെറ്റ് ഇല്ല ,പണ്ട് കാപ്പി ഇല്ലായിരുന്നു "അങ്ങനെ കാപ്പി കുടിച്ചു .കുറച്ചു കഴിഞ്ഞപ്പോള്‍ 'ബ്രഡ് കഴിക്കുന്നതില്‍ തെറ്റ് ഇല്ല .പണ്ടു ബ്രഡ് ഇല്ലായിരുന്നു '.അങ്ങനെ ബ്രഡ് ജാം കാപ്പി കഴിച്ചു .വൈകിട്ട് ആലോചിച്ചു 'കേക്ക് പണ്ടു ഇല്ലായിരുന്നു ,അത് എത്ര കഴിച്ചാലും കുഴപ്പം ഇല്ല "അങ്ങനെ അരിആഹാരം ഇല്ലാതെ ഉപവാസം ഗംഭീരം ആയി കഴിഞ്ഞു .ആഹാരം കഴിക്കരുത് എന്ന് തീരുമാനിച്ചു എങ്കിലും എങ്ങനെ ആഹാരം കഴിച്ചു ?ഇത് പോലെ ആണ് പാപം ചെയ്യണം എന്ന് ഉദ്ദേശം ഇല്ലാതെ തന്നെ പാപം ചെയ്യുന്നതും ?
ഇതിനു കാരണം ഗുണത്രയം ആണ് .ത്രിഗുണങ്ങള്‍ ആണ് എന്തും ചെയ്യാന്‍ പ്രേരണ നല്കുനത് .സാത്വിക ഗുണം മുന്നിട്ടു നില്‍ക്കുമ്പോള്‍ പാപം ചെയ്യുക ഇല്ല .എല്ലാം വിധി പ്രകാരം ആകും .
രജോഗുണത്തില്‍ കാമം ഒളിച്ചു ഇരിക്കുന്നു .അത് അധ പതനത്തിനു കാരണം ആകുന്നു .തമോഗുണം മുന്നില്‍ നില്‍ക്കുമ്പോള്‍ എന്ത് പാപവും ചെയ്യും .
കാമ ,ഏഷ ക്രോധ ഏഷ രജോഗുണ സമുദ്ഭവ:
മഹാശനോ മഹാപാപ്മ വിദ്ധ്യെന മിഹ വൈരിണം
പാപം രജോഗുണത്തില്‍ നിന്ന് ഉണ്ടാകുന്ന കാമത്തില്‍ നിന്ന് ആണ് .ഈ കാമം ,ക്രോധത്തില്‍ എത്തിക്കുന്നു .തൃപ്തി ഇല്ലാത്ത അവസ്ഥ ഉണ്ടാക്കുന്നു .അത് കൈക്കൂലി വാങ്ങണം എന്ന് ഇഛ ഇല്ലാത്തവനെ വാങ്ങിപ്പിക്കുന്നു.വ്രതം എടുത്തവനെ ആഹാരം കഴിപ്പിക്കുന്നു .അതിനാല്‍ രജോഗുണം ,കാമം പാപ കര്‍മങ്ങള്‍ക്ക് കാരണം ആകുന്നു .മോക്ഷ മാര്‍ഗത്തില്‍ അവ ശത്രുക്കള്‍ ആണ് .തൃപ്തി ഇല്ലാത്ത അവസ്ഥ പൊതുവേ പാപങ്ങള്‍ക്ക്‌ കാരണം ആകുന്നു .
മഹാ ശിവഭക്തന്‍ ആയ രാവണന്‍ രജ-കാമങ്ങളാല്‍ പതിതന്‍ ആയി .
അതിനാല്‍ പാപം ചെയ്യാതെ ഇരിക്കുവാന്‍ ,മോക്ഷ മാര്‍ഗത്തില്‍ പോകണം എങ്കില്‍ ,സാത്വികന്‍ ആകാതെ വേറെ വഴി ഇല്ല .
ശ്രീ Gowindan Nampoothiri

No comments:

Post a Comment