Thursday, December 27, 2018

_*🙏🏻വിഷ്ണു സഹസ്രനാമം🙏🏻*_
     🕉  _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
             _*🍃ശ്ലോകം 47🍃*_
〰〰〰〰〰〰〰〰〰〰〰

*അനിർവ്വിണ്ണഃ സ്ഥവിഷ്ഠോഽഭൂര്‍* *ധർമ്മയൂപോ മഹാമഖഃ*
*നക്ഷത്രനേമീര്‍ നക്ഷത്രീ*
*ക്ഷമഃ ക്ഷാമഃ സമീഹനഃ*

*അർത്ഥം*

ഖേദമില്ലാത്തവനും, അത്ഭുതകരമായ സ്ഥലതയുള്ളവനും, ജനനമില്ലാത്തവനും, യജ്ഞ പശുവിനെ ബന്ധിക്കുന്ന ധർമ്മ രൂപമായ സ്തംഭമായിരിക്കുന്നവനും, മഹത്തായ യജ്ഞമായവനും, ജ്യോതിഷ് ചക്രത്തിന്റെ കേന്ദ്രമായി നില്ക്കുന്നവനും, നക്ഷത്ര നായകനായ ചന്ദ്രനായിരിക്കുന്നവനും, ക്ഷമയിൽ ഭൂമിക്കു തുല്യനായ ശ്രീരാമനായിരിക്കുന്നവനും, പ്രളയ സമയത്ത് സൃഷ്ടികളെ ക്ഷയിപ്പിച്ച് ബീജ രൂപത്തിൽ ആക്കുന്നവനും, ഇച്ഛയനുസരിച്ചു ചേഷ്ടിക്കുന്നവനും ഭഗവാൻ വിഷ്ണു തന്നെ.

*435. അനിർവ്വിണ്ണഃ*
സകല കാമങ്ങളും പ്രാപിച്ചവനാകയാല്‍ നിർവ്വേദം ഇല്ലാത്തവന്‍.
*436. സ്ഥവിഷ്ഠഃ*
വിരാഡ് രൂപത്തില്‍ സ്ഥിതി ചെയ്യുന്നവന്‍.
*437. അഭൂഃ*
ജന്മമില്ലാത്തവന്‍
*438. ധർമ്മയുപഃ*
യുപദാരുവില്‍ പശു ബന്ധിക്കപ്പെടുന്നതു പോലെ ആരാധനാരൂപങ്ങളായ ധർമ്മങ്ങള്‍ ആരില്‍ ബന്ധിക്കപ്പെടുന്നുവോ അവന്‍.
*439. മഹാമഖഃ*
യാതൊരാളില്‍ സമർപ്പിക്കപ്പെട്ട യാഗങ്ങള്‍ നിർവ്വാണ രൂപമായ ഫലത്തെ പ്രദാനം ചെയ്തു കൊണ്ട് മഹത്തുക്കളായി തീരുന്നുവോ അവന്‍.
*440. നക്ഷത്രനേമിഃ*
ശിശുമാര ചക്രത്തിന്റെ മദ്ധ്യത്തില്‍ ജ്യോതിഷ് ചക്രമാകുന്ന നേമി(കേന്ദ്രം) എന്ന പോലെ പ്രവർത്തിക്കുന്നവന്‍.
*441. നക്ഷത്രീ*
ചന്ദ്രസ്വരൂപന്‍.
*442. ക്ഷമഃ*
എല്ലാ കാര്യങ്ങളിലും സമർത്ഥന്‍.
*443. ക്ഷാമഃ*
എല്ലാ വികാരങ്ങളിലും ക്ഷയിച്ചുപോയ ശേഷം ആത്മ ഭാവത്തോടെ സ്ഥിതി ചെയ്യുന്നവന്‍.
*444. സമീഹനഃ*
സ‍ൃഷ്ടി മുതലായവയ്ക്ക് ഈഹ(ചേഷ്ടയെ) ചെയ്യുന്നവന്‍.

No comments:

Post a Comment