Thursday, December 27, 2018

🔹◼🔹◼🔹◼🔹◼🔹◼
〰〰〰〰〰〰〰
📖✍   ഹരി ഓം!

ശ്രീ ശങ്കരവിരചിതമായ
സാധനാ പഞ്ചകം -
തുടർച്ച

*ശ്ലോകം - 5 - നിർദ്ദേശം - 39*

*പ്രാരബ്ധം ത്വിഹ*
*ഭുജ്യതാം*

പ്രാരബ്ധം ഇവിടെ
വെച്ച് അനുഭവിച്ചു
തീർക്കൂ. സഞ്ചിത കർമ്മങ്ങളിൽ പക്വമായത് നാം ഇപ്പോൾ അനുഭവിച്ചു
കൊണ്ടിരിക്കുന്നു .
അതിനെ പ്രാരബ്ധം
എന്നു പറയും. അത്
അനുഭവിച്ചു തന്നെ
തീരണം. എളിമയോടെ,
അർപ്പണ ഭാവത്തോടെ
പ്രാരബ്ധം അനുഭവിച്ചു
തീർക്കുക. വില്ലിൽ നിന്ന് തൊടുത്തുവിട്ട
ബാണം പോലെയാണ്
പ്രാരബ്ധം എന്നു പറയാം. ഇപ്പോൾ അതിനെ നമുക്കൊന്നും
ചെയ്യാൻ പറ്റില്ല .അത്
അനുഭവിച്ചു തീർക്കുക
തന്നെവേണം.പ്രാര
ബ്ധം വേദനാജനക
മാണെങ്കിൽ നിർലജ്ജതയോടും
ക്ഷമയോടും ധീരതയോ
ടും അനുഭവിച്ചു തീർക്കുക തന്നെ. മനുഷ്യനെ ഈശ്ചരസ്വ
രൂപത്തിലേക്കുണർത്താൻ ഈശ്വരൻ ചൊ
രിയുന്ന അനുഗ്രഹവർ
ഷമാണ് പ്രാരബ്ധ ദുഃഖ
ങ്ങൾ എന്നു കരുതുക.
രോഗിക്ക് ഡോക്ടർ
നൽകുന്ന മരുന്ന് രോഗം കഴിയുന്നതും
വേഗം മാറ്റാൻ വേണ്ടി
യാണല്ലോ.
                  തുടരും......
               📝
〰〰〰〰〰〰〰
🔹◼🔹◼🔹◼🔹◼🔹◼

No comments:

Post a Comment