Friday, December 28, 2018

♨♨🍃🍃♨♨🍃🍃♨♨
〰〰〰〰〰〰
📖✍
             ഹരി ഓം!

ശ്രീ ശങ്കരവിരചിതമായ
സാധനാ പഞ്ചകം -
തുടർച്ച

*ശ്ലോകം - 5 - നിർദ്ദേശം - 40*

*അഥ പരബ്രഹ്മാത്മനാ*
*സ്ഥീയതാം*

അനന്തരം പരബ്രഹ്മമാ
ണ് ഞാൻ എന്ന നിലയിൽ സ്ഥിതി ചെയ്യൂ.പരിച്ഛിന്നനായ ഒരു ജീവനല്ല, അപരിമേയനായ
പരമാത്മാവാണ് താനെ
ന്ന സത്യം സാക്ഷാത്ക
രിച്ച പുരുഷനെ സംബ
ന്ധിച്ചിടത്തോളം എല്ലാം
ബ്രഹ്മമയം തന്നെ. എല്ലാ ശരീരങ്ങളിലും
കുടികൊള്ളുന്നത് ഏക
നായ പരമാത്മാവു തന്നെയെന്നും നാമ
രൂപാത്മകമായ നാനാത്വം സർവ്വാധിഷ്ഠാനമായ
പരമാത്മാവിൽ കൽപിതങ്ങളാണെന്നും
അയാൾ കാണുന്നു .
ഇന്ദ്രിയാതീതമായ
ബ്രഹ്മാനുഭൂതിയിൽ
അദ്ദേഹം നിഷ്ഠ പ്രാപിച്ചു. ആഴിയിൽ പതിച്ച ആലിപ്പഴം പോലെ ജീവാത്മാവ്
പരമാത്മാവിൽ ലയിക്കുന്നു.പുഴകൾ
കടലിൽ ചേരുമ്പോൾ
അവയുടെ വ്യക്തിത്വം ഇല്ലാതാവുന്നു, അതുപോലെ ജീവൻ
പരമാത്മസ്വരൂപമായി
താദാത്മ്യം പ്രാപിക്കുന്നു.

*"അഹം ബ്രഹ്മാസ്മി"* എന്നത്
ജീവൻ മുക്തനെ സംബ
ന്ധിച്ചിടത്തോളം സ്വന്തം
അനുഭൂതി തന്നെയാണ്,
ഉരുവിടാനുള്ള ഒരു
മുദ്രാവാക്യമല്ല.തന്റെ
ദുരഭിമാനത്തെ ലോകത്തെ വിളിച്ച് അറിയിക്കേണ്ടതും അല്ല. ബ്രഹ്മാനുഭൂതി
അയാളുടെ എല്ലാ
ചലനങ്ങളിലും പ്രവർത്തികളിലും
വിചാരങ്ങളിലും
വികാരങ്ങളിലും സ്വാഭാ
വികമായി പ്രതിഫലിച്ചു
കാണാം.

ഈ അഞ്ചു ശ്ലോകങ്ങ
ളിൽ ഓരോന്നിലും
എട്ടു വീതം നാല്പത്
നിർദ്ദേശങ്ങൾ അടങ്ങി
യിരിക്കുന്നു. വേദാന്ത
സാധനയുടെ രത്നച്ചുരു
ക്കമാണിതെന്ന് പറയാം.

*സാധനാപഞ്ചകം സമാപ്തം*

      ഹരി ഓം!     📝
〰〰〰〰〰〰
♨♨🍃🍃♨♨🍃🍃♨

No comments:

Post a Comment