Friday, December 28, 2018





ശ്രീ ശങ്കരവിരചിതമായ
സാധനാപഞ്ചകം -തുടർച്ച

*ശ്ലോകം - 4 - നിർദ്ദേശം - 31*

*ഔദാസീന്യമഭീപ്സ്യതാം*

ഉദാസീനഭാവം കൈ
ക്കൊള്ളുക. നമുക്കു ചുറ്റും പലതും സംഭവി
ച്ചു കൊണ്ടിരിക്കുന്നു.
ലോകത്തിന്റെ ഏതു
ഭാഗത്തും നടക്കുന്ന സംഭവങ്ങൾ അപ്പപ്പോൾ നമ്മുടെ
ശ്രദ്ധയിൽ കൊണ്ടുവര
ത്തക്ക വിധത്തിൽ
വാർത്താവിനിമയ
സംവിധാനം ഇന്ന്
നിലവിലുണ്ട്. അന്യരുടെ
ദു:ഖങ്ങളിൽസഹതാപം
തോന്നന്നത് നല്ലതു തന്നെ. എന്നാൽ അതു
ഒരു ആദ്ധ്യാത്മിക സാധ
കന്റെ മന:ശാന്തിയേയും സമനിലയേയും വൈകാരികമായി ശിഥി
ല മാ ക്കുന്ന തരത്തിലാ
കരുത് .നമുക്ക് ഫലപ്രദ
മായി പരിഹരിക്കാനാ
വാത്ത എന്തെങ്കിലും
ജീവിതത്തിൽ സംഭവി
ക്കുകയാണെങ്കിൽ
അത് ഈശ്വരേച്ഛയാണെന്നു
കരുതി ഈശ്വരനെ
തന്നെ ശരണം പ്രാപി
ക്കാൻ പഠിക്കുക. ഈ
ഭാവന തന്നെയാണ്
ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്ന
" ഉദാസീനത് ".
         

No comments:

Post a Comment