Friday, December 28, 2018

ശാന്തിമന്ത്രങ്ങൾ
********************
ഭാരതത്തിലെ വേദങ്ങളിൽ നിന്നും ഉദ്ഭവിച്ച മന്ത്രങ്ങളാണ് ശാന്തിമന്ത്രങ്ങൾ. ഇത്തരം മന്ത്രങ്ങൾ സാധാരണയായി മതപരമായ ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും ചൊല്ലുന്നു. ശാന്തിമന്ത്രങ്ങൾ മിക്ക ഉപനിഷത്തുക്കളിലും കാണുവാൻ സാധിക്കും. ഉപനിഷത്ത് മന്ത്രങ്ങൾ ആരംഭിക്കുന്നതിനു തൊട്ടുമുൻപായി ശാന്തിമന്ത്രങ്ങൾ കണ്ടുവരുന്നു. ഇത്തരം ശാന്തിമന്ത്രങ്ങൾ ഉരുവിടുന്നവരുടെ മനസിനെയും അവരുടെ ചുറ്റുപാടുകളും ശാന്തമാക്കുവാൻ ഉപകരിക്കുന്നു. ശാന്തിമന്ത്രങ്ങൾ അവസാനിക്കുന്നത്‌ ഇപ്പോഴും ഒരുവാക്യം തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിട്ടുകൊണ്ടാണ്. 'ശാന്തി' എന്ന വാക്യമാണ് തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിടുന്നത്. ഈ മൂന്നു ശാന്തി പ്രയോഗങ്ങൾക്കും വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്.അതായത് :
• ആദിഭൗതിക (ശാരീരികപരമായ).
• ആധ്യാത്മിക (മാനസികമായ).
• ആദിദൈവിക (ദൈവികപരമായ).
ശാന്തി ലഭിക്കട്ടെ എന്നാകുന്നു. ഇത്തരം താപത്രയത്തിൽനിന്നുള്ള മോചനമാണ്‌ മൂന്നു ശാന്തി പ്രയോഗത്തിൽ അടങ്ങിയിരിക്കുന്നത്.
വിവിധ ഉപനിഷത്തുകളിൽ വ്യത്യസ്തങ്ങളായ ശാന്തിമന്ത്രങ്ങളാണ് ഉപയോഗിച്ചു കാണുന്നത്.
ബൃഹദാരണ്യകോപനിഷത്ത്, ഈശാവാസ്യപനിഷത്ത്, പരമഹംസപനിഷത്ത്
ഓം പൂർണ്ണമദഃ പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതെ
ഓം! ശാന്തി! ശാന്തി! ശാന്തിഃ
അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണ്ണമാണ്. ഈ പൂർണ്ണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു. ഈ പൂർണ്ണചൈതന്യത്തിൽ, പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂര്‍ണ്ണം തന്നെ. ഓം! ശാന്തി! ശാന്തി! ശാന്തിഃ!
തൈത്തിരിയ ഉപനിഷദ്
ഓം ശം നോ മിത്രഃ ശം വരുണഃ ।
ശം നോ ഭവത്വര്യ ।
ശം ന ഇന്ദ്രോ ബ്രഹസ്പതിഃ ।
ശം നോ വിഷ്ണുരുരുക്രമഃ ।
നമോ ബ്രഹ്മണേ | നമസ്തേ വായോ ।
ത്വമേവപ്രത്യക്ഷം ബ്രഹ്മാസി ।
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി ।
ഋതം വദിഷ്യാമി സത്യം വദിഷ്യാമി ।
തന്മാവതു ।
തദ്വക്താരമവതു
അവതു മാം ।
അവതു വക്താരം ।
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
പ്രഥമാനുവകത്തിൽ ഭിന്നഭിന്ന ശക്തികളുടെ അധിഷ്ടിതാവായ പരബ്രഹ്മ പരമേശ്വരനെ ഭിന്നങ്ങളായ രൂപങ്ങളിലും നാമങ്ങളിലും സ്തുതിച്ചുകൊണ്ട് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു. ആദിഭൗതിക, ആധ്യാത്മിക, ആദിദൈവിക ശക്തിയുടെ രൂപത്തിലും അതേപോലെ അവയുടെ അധിഷ്ടിതാക്കളായ മിത്രൻ, വരുണൻ, മുതലായ ദേവതകളുടെ രൂപത്തിലും യാതൊന്നു അഖിലത്തിന്‍റെയും ആത്മാവ് അന്തര്യാമിയായ പരമേശ്വനായിരിക്കുന്നുവോ അദ്ദേഹം എല്ലാ പ്രകാരത്തിലും നമുക്ക് കല്യാണമായിരിക്കേണമേ. എല്ലാത്തിന്‍റെയും അന്തര്യാമിയായ ആ ബ്രഹ്മത്തെ നമസ്കരിക്കുന്നു. ഓം മിത്രദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ | വരുണദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ | ഹേ ഇന്ദ്രദേവ ബ്രഹസ്പതി ഞങ്ങൾക്ക് മോക്ഷം നൽകേണമേ | വിഷ്ണു ദേവ ഞങ്ങൾക്ക് മോക്ഷം നൽകേണമേ | ഹേ വായുദേവ അങ്ങ് പ്രത്യക്ഷ ദൈവമാകുന്നു | ഹേ വായുദേവ അങ്ങ് സത്യത്തിന്റെ ദൈവമാകുന്നു | അദ്ദേഹം ഞങ്ങളെ സംരക്ഷിക്കും | അദ്ദേഹം ഞങ്ങളുടെ ഗുരുക്കന്മാരെ സംരക്ഷിക്കും | ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
കഠോപനിഷത്ത്, മാണ്ഡുക്യോപനിഷത്ത്
ഓം സഹനാവവതു സഹനൗ ഭുനക്തു |
സഹവീര്യം കരവാവഹൈ |
തേജ്വസീ നാവധീതമസ്തു മാ വിദ്വിഷാവഹൈ |
ഓം ശാന്തി ശാന്തി ശാന്തിഃ |
ഒരുമിച്ചു വർത്തിക്കാം, ഒരുമിച്ചു ഭക്ഷിക്കാം, ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം തേജസ്വികളായിത്തിരാം. ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം. നന്മനിറഞ്ഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ. ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
മുണ്ഡകോപനിഷത്ത്, മാണ്ഡുക്യോപനിഷത്ത്
ഭദ്രം കർണേണഭിഃ ശ്രുണയാമ ദേവാഃ |
ഭദ്രം പസ്യേമാക്ഷഭിർയജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടു വാംസ സ്തനൂഭിഃ |
വ്യശേമ ദേവഹിതം യദായുഃ |
നന്മനിറഞ്ഞത് ചെവികൾകൊണ്ട് കേൾക്കുമാറാകട്ടെ, നന്മനിറഞ്ഞത് കണ്ണുകൾ കൊണ്ടുകാണുമാറാകട്ടെ. ആരോഗ്യമുള്ള ശരീരാവയവങ്ങളാൽ ആയുസ്സുള്ളിടത്തോളം ദൈവഹിതങ്ങളായ കർമങ്ങളനുഷ്ഠിക്കാൻ ഇടവരട്ടെ.
മറ്റുള്ള ശാന്തിമന്ത്രങ്ങൾ
ഓം അസതോമാ സദ്‌ഗമയ |
തമസോ മാ ജ്യോതിർഗമയ
മൃത്യോർമാ അമൃതം ഗമയ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
ഓം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കേണമേ. അസത്യത്തിൽ നിന്നും സത്യത്തിലേക്ക് നയിക്കേണമേ. നാശത്തിൽനിന്നും അമൃതത്തിലേക്ക് നയിക്കേണമേ. ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !

No comments:

Post a Comment