Friday, December 28, 2018

ഐകമത്യ സൂക്തം
ഓം സം സമിദ്യുവസേ വിശ്വാന്നര്യ ആ
ഇളസ്പദേ സമിധ്യസേ സ നോ വസൂന്യാഭരാ
സംഗച്ഛ ധ്വം സംവദധ്വം സംവോ മനാംസി ജായതാം
ദേവാഭാഗം യഥാ പൂര്‍വേ സംജാനാനാം ഉപാസതേ
സമാനോ മന്ത്ര സ്സമിതി സ്സമാനീ
സമാനം മനസ്സഹ ചിത്തമേഷാം
സമാനം മന്ത്ര മഭിവന്ത്രയേ വാ
സമാനേന വോ ഹവിഷാ ജുഹോമി
സമാനീ വ ആകൂതിസ്സമാനാ ഹൃദയാനിവ:
സമാനമസ്തുവോ മനോ യഥാ വ: സുസഹാസതി
ഓം ശാന്തി: ശാന്തി: ശാന്തി:
സര്‍വൈശ്വര്യ വാഹകനും പ്രകാശ രൂപിയും ആയ അല്ലയോ സര്‍വേശ്വരാ അങ്ങയുടെ പ്രകാശം ദിനം തോറും വര്‍ദ്ധമാനമാകുന്നു. അപ്രകാരമായ
അങ്ങ് ഞങ്ങള്‍ക്ക് സര്‍വ വിധ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ചാലും.
എല്ലാവരും ഒന്നിച്ചു ചേര്‍ന്നാലും. പരസ്പരം സംവദിക്കുകയും മനസ്സുകളെ അറിയുകയും ചെയ്യുവിന്‍. ദേവകള്‍ എപ്രകാരം ഐക്യത്തോടെ വര്‍ത്തിച്ചിരുന്നുവോ അപ്രകാരം നിങ്ങളും വര്‍ത്തിക്കുവിന്‍.
നിങ്ങളുടെ മന്ത്രം ഒന്നാകട്ടെ.. നിങ്ങളുടെ വികാര വിചാര ങ്ങളും വ്യവസ്ഥകളും ഒന്നാകട്ടെ.. നിങ്ങള്‍ക്ക് ഒരേ മന്ത്രത്തെ ഉപദേശിക്കുന്നു. ഒരേ ഹവിസ്സിനെ ഹോമിക്കുന്നു. നിങ്ങളുടെ ചിന്തകളുംഹൃദയങ്ങളും മനസ്സുകളും ഒന്നാകട്ടെ നിങ്ങളുടെ കൂടിച്ചേരലുകളും ശോഭനമാകട്ടെ...

No comments:

Post a Comment