Friday, December 28, 2018

തിരിച്ചറിവ്........ 

                ദൈവീകതയുടെ ഇരിപ്പിടം എവിടെയാണ്....

            ഏതൊരു അന്വോഷകന്റെയും സംശയം തന്നെയാണ് ഇത്.

ദൈവത്തെ തേടി,

 ദൈവീകതയുടെ ഇരിപ്പിടം തേടി, 

അല്ലെങ്കിൽ ദൈവത്തിന്റെ വാസസ്ഥലം

തേടി  നടന്നവർ  ഇന്നും തേടി നടക്കുന്നവർ ആയിരങ്ങൾ ആണ്.

നിങ്ങളുടെ അനുഭവങ്ങൾ എല്ലാം തന്നെ

അവസാനിക്കുന്നിടത്താണ് യഥാർത്ഥത്തിൽ

ദൈവീകതയുടെ ഇരിപ്പിടം.

എല്ലാ യാത്രയും അനുഭവങ്ങളും അവിടെ അവസാനിക്കുന്നു. 

ഇത് മനസ്സിലാക്കാൻ പ്രയാസമാണ്, 

പക്ഷേ ഇത് മനസ്സിലാക്കാത്ത പക്ഷം -

ഇത് തിരിച്ചറിയാത്ത പക്ഷം എല്ലാ അന്വോഷണവും വ്യർഥമാണ്.

കാരണം നിങ്ങൾക്ക് നിങ്ങളുടെ ബുദ്ധികൊണ്ട്

ഒരിക്കലും ദൈവത്തെ കാണാൻ

  അല്ലെങ്കിൽ ദൈവീകതയെ അനുഭവിച്ചറിയാൻ കഴിയില്ല. 

അത് വെയിലും നിലാവും തമ്മിൽ അല്ലെങ്കിൽ

ഇരുളും വെളിച്ചവും തമ്മിലുള്ള കളിപോലെയാകുന്നു. 

ഒരിക്കലും കണ്ടുമുട്ടാതെ..............

അവിടെ ദ്വൈതവും അദ്വൈതവും എല്ലാം ഒന്നാകുന്നു.

അവിടെ അന്വോഷകൻ ഇല്ലാതാകുന്നു,

അന്വോഷിയും, അന്വോഷിക്കുന്നതും ഇല്ലാതാകുന്നു.

എല്ലാംതന്നെ, സർവ്വ പ്രപഞ്ചവും ഈശ്വരമയമാകുന്നു,

മറ്റൊന്നും തന്നെയില്ലാത്ത ഈ. അവസ്ഥയിൽപിന്നെ

തേടി നടക്കുന്നവനും തേടി നടന്നതും

 ഒന്നായിതീരുന്ന  ഈ അവസ്ഥയാണ് ദൈവത്തിന്റെ  ഇരിപ്പിടം.

 ഈ അവസ്ഥയിൽ എത്തിച്ചേർന്ന ഭക്തന്റെ

ഹൃദയമാണ് യഥാർഥ  ക്ഷേത്രം.

 ജഗദീശ്വരന്റെ വാസസ്ഥലം.,..........

No comments:

Post a Comment