Friday, December 28, 2018

തത്ത്വജ്ഞാനം
<><><><><><><>
കാമവും അതിവികാരങ്ങളും ഉണ്ടാവുന്നത് യൗവനാവസ്ഥയിലാണ്. സ്വർത്ഥ താത്പര്യങ്ങൾക്കും സുഖലോലുപതയ്ക്കുമായി പലരും യൗവനത്തെ മറ്റിവെക്കുന്നു. കരുത്തും ചുറുചുറുക്കും അവരെ കൂടുതൽ അഹന്തയുള്ളവരാക്കുന്നു. കാമങ്ങളിൽ നിന്ന് കാമങ്ങളിലേക്ക് അവ്ർ പ്രയാണം ചെയ്യുന്നു. എന്നാൽ വാർധക്യാവസ്ഥയിലേത്തുമ്പോഴേക്കും കാമം വറ്റി തുടങ്ങുന്നു. ചിന്തക്ക് ബലം കൂടുന്നു. അപ്പോൾ ചെയ്തകാര്യങ്ങളെ കുറിച്ച് ദുഃഖിക്കുന്നു. ചിലപ്പോൽ മരണഭയം വല്ലാതെ പിടിമുറുക്കുന്നു. സന്ധിബന്ധങ്ങളെല്ലാമയഞ്ഞ് ചുളിവും നരയും പതഞ്ഞ് ഏകാന്തവാസമനുഭവിക്കുന്ന വാർധക്യത്തിൽ കാമങ്ങളുടെ കടന്നുവരവല്ല പകരം മരണത്തിന്റെ കാല്പാദങ്ങളാണ് ശ്രവിക്കുക. രക്തം, മാംസം, മജ്ജ, തുടങ്ങിയവയാണ് കാമത്തെ ജ്വലിപ്പിക്കുന്നത്. ഇവ ക്ഷീണിക്കുമ്പോൾ കാമവും ക്ഷീണിക്കുന്നു. ആഗ്രഹങ്ങളെല്ലാം ഇല്ലാതാവുന്നു.
എന്താണു തടാകം ? ജലമുള്ളപ്പോൾ മാത്രമാണ് അത് തടാകമായി നിലനിൽക്കുന്നത്. ജലം വറ്റി പോയാൽ അതൊരു കുഴി മാത്രമാണ്.
ഗുരു ശിഷ്യനോടൊപ്പം നിലാവുള്ള രാത്രി ഒരു കുളത്തിനരികിലൂടെ യാത്രചെയ്യുകയായിരുന്നു. നിലാവിൽ കുളംവെട്ടിതിളങ്ങി. നക്ഷത്രങ്ങളും ചന്ദ്രനും മേഘങ്ങളുമെല്ലാം ജലത്തിൽ തെളിഞ്ഞു കണ്ടു. അതു കണ്ടു നിന്ന ശിഷ്യന് ആഹ്ലാദം നിയന്ത്രിക്കാനായില്ല. അവൻ ഗുരുവിനോട് ഉറക്കെ പറഞ്ഞു 'ഗുരോ.. ഈ കുളം എത്രഭാഗ്യവാനാണ്. ആകാശവും, നക്ഷത്രങ്ങളും, ചന്ദ്രനും മുഖം നോക്കുന്നത് ഈ കണാടികുളത്തിലല്ലേ. ... മത്സ്യങ്ങളും നീരനാഹങ്ങളുമെല്ലാം ഇതിനെ എത്ര സ്നേഹിക്കുന്നു. എത്ര പരിവാരങ്ങളാണ് വെള്ളമെടുക്കാനും നീന്തിതുടിക്കാനുമെത്തുന്നത്, ഇത്രയും സ്നേഹവും പരിഗണയും പരിവാരങ്ങളും ലഭിക്കുന്ന കുളം അതീവ ഭാഗ്യവാൻ തന്നെ...ശിഷ്യന്റെ വാക്കുകൾ കേട്ട് ബോധിബിനു ഒന്നു മൂളുകമാത്രം ചെയ്തു. മാസങ്ങൾ കടന്നുപോയി ഒരു വേനൽ കാലത്ത് നിലാവുള്ള രാത്രിയിൽ ഗുരുവും ശിഷ്യനും ഇതേ കുളകരയിലൂടെ സഞ്ചരിച്ചു. വേനൽ കാലമായതിനാൽ വെള്ളം വറ്റി പോയിരുന്നു കുളത്തിനു ചുറ്റും അവിടെവിടെയായി കുറ്റിക്കടുകൾ വളർന്നു വന്നിരുന്നു.
ശിഷ്യൻ ആ കുളത്തെ ശ്രദ്ധിച്ചതേയില്ല. ഗുരു ആ ഭഗത്തേക്ക് കൈചൂണ്ടി ചോദിച്ചു. അതെന്താണ്'?
കാടുപിടിച്ച വലിയൊരു കുഴി. എന്നാണ് ശിഷ്യൻ പറഞ്ഞത്. അതുകേട്ട് ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. മുമ്പ് നീ ഏറെ സ്നേഹിച്ച .. ചന്ദ്രനും നക്ഷത്രങ്ങളും മുഖം നോക്കിയ കുളമാണത്.
അതു കേട്ടപ്പോൾ ശിഷ്യന് വിശ്വസിക്കാനായില്ല.
അവൻ ഗുരുവിന്റെ മഖത്തേക്കു തന്നെ നോക്കിനിന്നു.
അപ്പോൾ ഗുരു മന്തിച്ചു
"നീരുവറ്റിയാൽ എന്തു കുളം?...
ജിവനറ്റാൽ എന്തു ശരീരം?.
ശിഷ്യനുബോധോദയമുണ്ടായി.
ഇതുപോലെയാണ് മനുഷ്യന്റെ അവസ്ഥയും. സമ്പത്ത് കുന്നുകൂടുമ്പോൾ പരിവാരങ്ങൾ വന്നുചേരുന്നു. പുകഴ്തിപാടാനും സൗഹൃതം സ്ഥപിക്കനും അനേകമാളുകൾ വന്നുചേരുന്നു. സമ്പത്ത് അസ്ത്മിക്കുമ്പോൾ ജലം വറ്റിയകുളം പോലെ പരിഹാസപാത്രമായിമാറുന്നു. 'ഒന്നു മരിച്ചുകിട്ടിയിരുന്നെങ്കിൽ'... എന്നുപോലും ബന്ധുക്കൾ കരുതുന്നു. ഈ സത്യത്തെ തിരിച്ചറിയുന്നവരാരോ അവർ തത്ത്വത്തെ പുൽക്കുന്നു. തത്ത്വത്തെ പുൽകിയാലോ ജനനമരണമാകുന്ന പ്രാപഞ്ചിക ജീവിതത്തെ മാറികടക്കാനാകുന്നു. എന്താണ് തത്ത്വം? തത് + ത്വം എന്നി പദങ്ങൾ കൂടിചേരുമ്പോൾ 'തത്ത്വ'മാകുന്നു ' തത്' എന്നാൽ 'അത്:'; 'ത്വം' എന്നാൽ 'നീ' . അതു നീയാകുന്നു ബോധ്യമത്രെ 'തത്ത്വജ്ഞാനം' ഛാന്ദോഗ്യോപനിഷത്തിലെ ആറമദ്ധ്യായത്തിലെ 'തത്ത്വമസി'.എന്ന മഹാവക്യം തന്നെ ഉദാഹരണം. 'തത്' എന്നാൽ ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. 'ഞാൻ ബ്രഹ്മമാകുന്നു'. എന്ന ബോധം തന്നെ തത്ത്വത്തെ, അതിനെ തിരിച്ചറിയലും.
rajeev kunnekkaat

No comments:

Post a Comment