Monday, December 31, 2018

കൊക്കില്‍നിന്ന് പഠിക്കാനുണ്ട്

Tuesday 1 January 2019 2:35 am IST
പ്രകൃതി ഗുരുവാണ്. ജീവിതം ഗുരുവാണ്. അറിവ് ഗുരുവാണ്. പ്രകൃതിയില്‍ ജീവിച്ച് അറിയുന്നതാണ് ഗുരുത്വത്തിന്റെ ഗൗരവം. അങ്ങനെയാണ് പക്ഷികള്‍, മരങ്ങള്‍, വള്ളികള്‍, മൃഗങ്ങള്‍ എല്ലാം നമുക്ക് വഴിതെളിക്കുന്നത്. 
പക്ഷികളില്‍നിന്ന് പഠിക്കാന്‍ ഏറെയുണ്ട്. കാക്കയും കൊക്കുമെല്ലാം മാതൃകയാകുന്ന പ്രസിദ്ധമായ ഉപദേശമുണ്ടല്ലോ, നല്ല വിദ്യാര്‍ഥികള്‍ക്കുള്ള ലക്ഷണമായിപ്പറയുന്നത്- കാക്കയുടെ നോട്ടം, കൊക്കിന്റെ ധ്യാനം... അതുപോലെ കൊക്കിനെ അനുകരിക്കാന്‍ മറ്റുചിലതുകൂടിയുണ്ട്.
പ്രവൃത്തിയില്‍ കൊക്കിനെപ്പോലെയാകണം; രൂപത്തിലും സ്വഭാവത്തിലും. കൊക്കിനെ ശ്രദ്ധിച്ചിട്ടില്ലേ. നീണ്ട ശരീരം വളച്ചൊടിച്ച് വടിപോലെ ഒതുക്കിവെക്കാന്‍ കൊക്കിനു കഴിയും. അതേപോലെ സ്വന്തം മനസിനേയും. കാലത്തിനും സമയത്തിനും ദേശത്തിനും അനുസരിച്ച് ഏറ്റവും യുക്തിപൂര്‍വം പെരുമാറാന്‍ കൊക്കിന് കഴിയുന്നു. ഏത്ര പ്രകോപനമുണ്ടായാലും കൊക്ക് സൂക്ഷ്മമായി ചിന്തിച്ചുറച്ച് ഇന്ദ്രിയങ്ങളെ അടക്കിയിരിക്കാന്‍ ശീലിച്ചിട്ടുണ്ട്. കാലവും ദേശവും നോക്കി ദേശാന്തരം ചെയ്യാനും, വലിയമീനിനെ കാണുമ്പോള്‍ കൊക്കിലൊതുങ്ങില്ലെങ്കില്‍ വിട്ടുകളയാനും ഒതുങ്ങുന്നെങ്കില്‍ കൊക്കിലാക്കാനുമുള്ള അതിന്റെ കഴിവ് മാതൃകാപരംതന്നെയാണ്. അതുകൊണ്ടാണ് ഈ ഗുണങ്ങള്‍ കൊക്കില്‍നിന്ന് പഠിക്കണമെന്ന് നീതിസാരം പറയുന്നത്: 
ഇന്ദിയാണിച സംയമ്യ
ബകവല്‍ പണ്ഡിതോ നരഃ
ദേശകാലബലം ജ്ഞാത്വാ
സര്‍വകാര്യാണി സാധയേല്‍

No comments:

Post a Comment