ഭഗവദ് ഗീതാ - സാംഖ്യയോഗം -2
പാണ്ഡിത്യം നിർവിദ്യ ബാല്യേനതിഷ്ഠാ സേത് " യാജ്ഞവൽ ക്യൻ പറയണത് ആദ്യം പണ്ഡിതനാവുമത്രേ. അതായത് ആത്മാവിനെക്കുറിച്ച് അറിയും. പിന്നെ അറിഞ്ഞിട്ട് ആ അറിവിനെയും വിട്ടിട്ട് ചെറിയ കുട്ടികളെപ്പോലെ ആവും എന്നാണ്. ചെറിയ കുട്ടികളെപ്പോലെ സ്വതന്ത്രനായിത്തീരുംന്നാണ്. അപ്പൊ അർജ്ജുനനോട് ഭഗവാൻ പറഞ്ഞു. പണ്ഡിതനെപ്പോലെ നീ വർത്തമാനം പറയുണൂ. പണ്ഡിതന്റെ ലക്ഷണം എന്താ അറിയുമോ? " ഗതാസൂ ന് അഗതാം സൂംശ്ച ന അനുശോചന്തി പണ്ഡിത: " പണ്ഡിതന്മാര് അസു എന്നു വച്ചാൽ പ്രാണൻ. " ഗതാസവ: " അസു പോയിട്ടുള്ളവര് , പ്രാണൻ പോയിട്ടുള്ളവര് , മരിച്ചവര് "അഗതാ സൂന്" മരിക്കാത്തവര്, ജീവിച്ചിരിക്കുന്നവര്. ജീവിച്ചിരിക്കുന്നവരെക്കുറിച്ചോ, മരിച്ചവരെക്കുറിച്ചോ, കഴിഞ്ഞു പോയവരെക്കുറിച്ചോ വരാൻ പോരണവരെക്കുറിച്ചോ ഉള്ളവരെ ക്കുറിച്ചോ ഒന്നുംപണ്ഡിതന്മാര് വിഷമിക്കില്ല, ദുഃഖിക്കില്ല. അവർക്ക് ഈ പ്രകൃതിയുടെ ഒഴുക്കിൽ അവരുടെ ശ്രദ്ധയെ ഇല്ല. അവരുടെ ശ്രദ്ധ എപ്പോഴും ശാശ്വതമായ വസ്തുവിലാണ്. ലോക വസ്തുക്കളെക്കുറിച്ച് ദുഃഖിക്കുന്നവർ തികച്ചും അജ്ഞാനികളാണ്.കാരണം ലോകം, കാണപ്പെടുന്നതാണ് ലോകം. "ലോക്യതേ ഇതി ലോക :" എന്നാണ്. കാണപ്പെടുന്നത് എന്നാണ് അർത്ഥം. ലോകം എന്നുള്ളതിന് അർത്ഥം കാണപ്പെടുന്നത്.അതായത് കണ്ടാൽ ഉണ്ട്. കണ്ടിട്ടില്ലെങ്കിലോ ഇല്ല. കാണുന്നവന്റെ ദൃഷ്ടിയിലാണ് ഇരിക്കുന്നത് ലോകം.ലോകത്തിനെ നന്നാക്കാൻ ആളുകള് പുറപ്പെടുമേ പലപ്പോഴും . ലോകത്തെ നന്നാക്കുവാൻ പുറപ്പെട്ടിട്ട് ഇതുവരെ നന്നായിട്ടുണ്ടോ? ഒന്ന് ആലോചിച്ചു നോക്കാ, ഇപ്പൊഴും ആളുകള് ലോകം നന്നാക്കാൻ പുറപ്പെടുന്നുണ്ട്. ലോകം നന്നാക്കി നന്നാക്കി ഇപ്പൊ എവിടെ എത്തിയിരിക്കുന്നു. അവതാര പുരഷന്മാര് അവതരിച്ച് അവതരിച്ചിട്ട് തന്നെ ഇപ്പൊ ലോകം എത്തിയിരിക്കണത് ഇവിടെ യാണ്. അപ്പൊ ലോകം നന്നാക്കാ എന്ന ഒരു സമ്പ്രദായമേ ഇവിടെ ഇല്ല. ലോകം നന്നാക്കണമെങ്കിൽ കണ്ണാടിയിൽ ഷേവ് ചെയ്യാൻ ഇരിക്കുമ്പോൾ കണ്ണാടിയിലാണോ ഷേവ് ചെയ്യ? ഷേവിങ്ങ് മുഖത്താണ്. അതുപോലെ ലോകം ദർപ്പണമാണ്, കണ്ണാടിയാണ്. അതു നോക്കിയിട്ട് നമ്മളിൽ എത്രകണ്ട് റിപ്പയർ ചെയ്യുന്നോ അതിനനുസരിച്ച് ലോകത്തിനെക്കാണും. നമുക്ക് ഹൃദയത്തില് ബ്രഹ്മ വസ്തു തെളിഞ്ഞാൽ "ദൃഷ്ടിം ജ്ഞാനമയിം കൃ ത്വാ പശ്യേത് ബ്രഹ്മമയം ജഗത്ത് " ജഗത്ത് മുഴുവൻ ബ്രഹ്മമയം. ഈശ്വരമയം. ഇവിടെ ഒന്നും റിപ്പയർ ചെയ്യാനില്ല. റിപ്പയർ ചെയ്യാനുണ്ട് എന്നു കരുതുന്നവൻ സമയം വെയ്സ്റ്റ് ചെയ്തു കൊണ്ടിരിക്കും. അതിലൊക്കെ ബുദ്ധിയെ കൊണ്ട് ചെന്നിടും. പലരും എനർജി വെയ്സ്റ്റ് ചെയ്യണത് അങ്ങനെയാണ്. എന്തെങ്കിലും ഒക്കെ പുറമെ ദൃഷ്ടിയിൽ പെടും.എന്തിനോടെങ്കിലും ഐഡന്റി ഫൈ ചെയ്യും. രാഷ്ട്രം, മതം, അല്ലെങ്കില് ജാതി, അല്ലെങ്കില് വേറെന്തെങ്കിലും സമൂഹം. എന്തിലെങ്കിലും ഒന്നില് താദാത്മ്യം പ്രാപിച്ചിട്ട് അതിനെ നന്നാക്കാൻ പ്രവൃത്തിക്കും. അതിനെ നന്നാക്കുമ്പോൾ ഒരു കാര്യം അറിഞ്ഞാൽ കുഴപ്പം ഒന്നും ഇല്ല. അതിനെ നന്നാക്കാനല്ല നന്നായാൽ നന്നാവട്ടെ അതൊന്നും നമ്മളുടെ കൈയ്യിൽ ഇല്ല നിഷ്കാമ്യമായിട്ട് സേവ ചെയ്താൽ ഈ ജീവൻ ശുദ്ധമാകും. പക്ഷെ അത് നന്നാവണം എന്ന് നിർബന്ധം പിടിച്ചാൽ ഉണ്ടല്ലോ അത് മഹാ ദുഃഖമാണ്. നന്നായിട്ടില്ല എന്നു ദു:ഖം അവസാനം വല്ലാതെ ദു:ഖിപ്പിക്കും. ഒരാള് കുഷ്ഠരോഗികളെ ശുശ്രൂഷിക്കാണ് ജീവിത ധർമ്മം എന്ന് കരുതി. എന്നിട്ട് കുഷ്ഠരോഗികളെ ശുശ്രൂഷിച്ചു കൊണ്ടേ ഇരുന്നു. അവസാനം മരിക്കാൻ കിടക്കുമ്പോൾ അദ്ദേഹത്തിനു വല്ലാത്ത ദുഃഖം. എന്താനുവച്ചാൽ തനിക്ക് ചെയ്യാൻ കഴിയാതെ എത്രയോ കുഷ്ഠരോഗികൾ ലോകത്തില് അവരെ ചിന്തിച്ചു കൊണ്ടു മരിച്ചു . അപ്പൊ എന്താവും ഗതി. അപ്പൊ ശുശ്രൂഷയില് ഉള്ള കുഴപ്പം അല്ല അത്. അത് ചെയ്യുമ്പോൾ നമ്മള് ഒരു ഭഗവദ് സേവ ചെയ്യു ണൂ അല്ലാതെ അത് നമ്മളെ കൊണ്ട് മാറ്റാനോ മറിക്കാനോ അല്ല. അത് ഭഗവാന്റെ ഒരു പൂജാ എന്ന മട്ടിലാണെങ്കിൽ അതൊന്നും നമ്മളെ ബാധിക്കില്ല. അല്ലെങ്കിൽ ഇതൊക്കെ ഒന്ന് മാറ്റിമറിച്ച് കളയാം എന്ന് ആരു ധരിക്കുന്നുവോ അല്ലെങ്കിൽ മറ്റുള്ളവരൊക്കെ നമുക്ക് ഉപകാരം ചെയ്യാൻ പറ്റും ന്ന് ധരിച്ചാൽ കുഴപ്പമാണ്. അവസാനം പശ്ചാത പിക്കേണ്ടി വരും.
(നൊച്ചൂർ ജി- പ്രഭാഷണം)

No comments:
Post a Comment