Thursday, January 03, 2019

കൂമൻ കാട്ടിക്കൊടുത്ത കുതന്ത്രം :
===========================

പ്രതികാര നിർവ്വഹണത്തിനായി അവസാന തന്ത്രങ്ങൾ മെനയുകയായിരുന്നു അവർ മൂന്നുപേർ...

കൃപനും, കൃതവർമ്മാവും, അശ്വത്ഥാമാവും...

ശിബിരത്തിൽ ഉറങ്ങിക്കിടക്കുന്ന പാണ്ഡവസേനയെ ഇരുട്ടിന്റെ മറവിൽ ക്രൂരമായി വെട്ടിക്കൊല്ലുവാനുള്ള കുതന്ത്രം
ദ്രൗണി നേടിയെടുത്തത് ഒരു ഘോരമൂർത്തിയായ 'കൂമ'നിൽ നിന്നായിരുന്നു...

കൃപന്റേയും കൃതവർമ്മാവിന്റേയും സഹായത്തോടെ ഇരുട്ടിന്റെ മറവിൽ അയാൾ ആ ക്രൂരകൃത്യം നിഷ്ടൂരമായി നടപ്പാക്കി...

പാണ്ഡവപുത്രരെ മുച്ചൂടും കൊന്നൊടുക്കിയ ഈ ദുഷ്കർമ്മം ചെയ്ത അശ്വത്ഥാവ് ഭഗവാൻ കൃഷ്ണനാൽ ശപിക്കപ്പെട്ടു...!

"ഈ പാപകർമ്മത്തിന്റെ ഫലം നീ ഏൽക്കും.
 ലോകത്തിൽ എങ്ങും, എന്നും 
 ഒരാളോടും സംസർഗം ലഭിക്കാതെ 
 നിസ്സഹായനായി ദുഷ്ടാ നീ ചുറ്റിക്കറങ്ങും...

 ഹേ ക്ഷുദ്രാ, നിനക്ക് എവിടെയും ഒരു 
 ഇരിപ്പിടവും അംഗീകാരവും കിട്ടുകയില്ല.
 സർവ്വവ്യാധികളോടുംകൂടി, നിസ്സഹായനായി
 സർവ്വരാലും വെറുക്കപ്പെട്ട്, വിരൂപനായി
 പാപബുദ്ധേ നീ അലഞ്ഞുനടക്കും...

 ഹേ ദ്രൗണീ, നീ ചെയ്ത പാപകർമ്മത്തിന്റെ
 ഫലം നീ അനുഭവിക്കതന്നെ ചെയ്യും...!

 എന്റെ വാക്കുകൾ വിഫലമാകുകയില്ല...!!"

                             

മഹാഭാരതത്തിലെ അശ്വത്ഥാമാവ് (ദ്രൗണി)
ഒരു പ്രതീകമാണ്...

അനേകം ദ്രൗണിമാർ ഗതികിട്ടാതെ ഇന്നും ഭൂമിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നു...

ജനങ്ങളാൽ വെറുക്കപ്പെട്ട്...

                                *******

സ്വാമിയേ ശരണമയ്യപ്പാ...

No comments:

Post a Comment